'മോശമായി പെരുമാറിയ കസിന് ജനിച്ചത് പെണ്‍കുട്ടി, എനിക്കാദ്യം അയച്ച മെസേജ് ഇങ്ങനെ'; തുറന്ന് പറഞ്ഞ് ശ്രുതി
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ശ്രുതി രജനീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രം ശ്രുതിക്ക് ഏറെ കൈയടി നേടിക്കൊടുത്തിരുന്നു. അടുത്തിടെ താന്‍ കടുത്ത ഡിപ്രഷനിലാണ് എന്ന് തുറന്ന് പറഞ്ഞ് ശ്രുതി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ വന്നിരുന്നു.
എന്നാല്‍ ചിലര്‍ ശ്രുതിയുടെ മാനസികാവസ്ഥ പ്രേമനൈരാശ്യം കൊണ്ടായിരിക്കും എന്ന് പരിഹസിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താന്‍ ഡിപ്രഷനിലേക്ക് എത്തിയതിന്റെ അടിസ്ഥാന കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രുതി രജനീകാന്ത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച ട്രോമയാണ് ഇതിന് കാരണം എന്നും എന്നാല്‍ താനിതിനെ അതിജീവിക്കാന്‍ പഠിച്ചു എന്നും ശ്രുതി പറയുന്നു.

'ചൈല്‍ഡഹുഡ് ട്രോമയാണ് എന്റെ ഡിപ്രഷന് കാരണം. കുറെ പേര്‍ പറയുന്നത് പോലെ പ്രേമനൈരാശ്യമൊന്നും അല്ല. ഇത്രയും കടന്ന് വന്നിട്ടില്ല ഒരാള്‍ പ്രേമനൈരാശ്യം കൊണ്ട് ഒരിക്കലും ഇങ്ങനെയാകില്ല. അതൊരു ഫേസാണ്. രണ്ട് പേര്‍ തമ്മില്‍ സിങ്കായില്ല എന്ന് വന്നാല്‍ അത് ഡ്രോപ്പ് ചെയ്യുന്നത് തന്നെയാണ് നല്ലത്. അതല്ല എന്റെ ഡിപ്രഷന് കാരണം. ചൈല്‍ഡ് അബ്യൂസ് നേരിട്ടിട്ടുള്ള ആളാണ് ഞാന്‍.
അത് കൂടുതല്‍ വിശദീകരിക്കാത്തത് അതില്‍ ഞാന്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല എന്നുള്ളത് കൊണ്ടാണ്. അത് എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ല. ഇത് കാണുന്ന എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവര്‍ എന്നോട് വീണ്ടും ഇതിനെ പറ്റി സംസാരിക്കുകയെ ചെയ്യരുത് എന്നാണ് പറയുന്നത്. വീട്ടുകാര്‍ക്ക് ഇതൊന്നും അറിയില്ല. എനിക്ക് ഹാന്‍ഡില്‍ ചെയ്യാനറിയാം. ഞാന്‍ ന്നായി അയാളെ തല്ലിയിട്ടുണ്ട്, എന്റെ അഞ്ചാം ക്ലാസില്‍ തന്നെ.
ആ ട്രോമ ആരംഭിച്ചത് അന്ന് മുതലാണ്. അന്ന് തൊട്ട് ഞാനത് ഹാന്‍ഡില്‍ ചെയ്യാന്‍ പഠിച്ചിട്ടുണ്ട്. എങ്കിലും പിന്നെ ഉള്ള ഒാരോ എലമെന്റും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. എന്നെയൊക്കെ പിറകിലൂടെ വന്ന് പ്രാങ്ക് ചെയ്യരുത് എന്ന് ഞാന്‍ സുഹൃത്തുക്കളോട് പറയാറുണ്ട്. കാരണം ഞാന്‍ അടിക്കും. ഞാന്‍ അങ്ങനെയായിരുന്നു സ്വയം പ്രതിരോധിക്കുന്നത്. അന്ന് തൊട്ട് ഞാന്‍ സ്വയം ഇമോഷന്‍സ് കൈകാര്യം ചെയ്യാറുണ്ട്.
ആ സമയത്ത് ഞാന്‍ ഫ്രീസ് ആയില്ല. ഐ മെയ്ഡ് നോയ്‌സ്, റിയാക്ട് ചെയ്തു. ഇത് ഞാന്‍ പറയുന്നതിന്റെ കാരണം കുട്ടികള്‍ പേടിക്കേണ്ട കാര്യമില്ല. റിയാക്ട് ചെയ്യണം എന്നത് കൊണ്ടാണ്. കൂടി വന്നാല്‍ എന്ത് ചെയ്യും എന്ന് ചിന്തിച്ചാല്‍ മതി, കൊല്ലും. സെല്‍ഫ് റെസ്‌പെക്ട് നഷ്ടപ്പെട്ട് ജീവിക്കുന്നതിനേക്കാള്‍ ഭേദം കൊല്ലുന്നത് തന്നെയാണ്. കൊല്ലണമെങ്കില്‍ കൊന്നോട്ടേ എന്ന് പറഞ്ഞ് തിരിച്ച് റിയാക്ട് ചെയ്യുക.
അത് ഏത് പ്രായമായാലും അത് ചെയ്യാനുള്ള പവര്‍ നമുക്ക് ഉണ്ട്. എന്നെ അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ് ജനിച്ചത്. ആ കുട്ടി പ്രസവിച്ച് പെണ്‍കുട്ടിയാണ് എന്ന് അറിഞ്ഞ അന്ന് എനിക്ക് മെസേജ് അയച്ചു ഐ ആം വെരി സോറി എന്ന് പറഞ്ഞ്. ടേക്ക് കെയര്‍ ഓള്‍ ദി ബെസ്റ്റ് എന്ന് മാത്രമാണ് ഞാനതിന് മറുപടി നല്‍കിയത്. എന്റെ കസിന്‍സില്‍ ഒരാളായിരുന്നു അത്.
നമുക്ക് ഇക്കാര്യത്തില്‍ പലതരത്തില്‍ റിയാക്ട് ചെയ്യാം. നമ്മള്‍ റിയാക്ട് ചെയ്യുമ്പോള്‍ നമ്മളെ നിഴല്‍ കാണുമ്പോള്‍ പോലും അവര്‍ പേടിക്കും. നമ്മള്‍ അത് പറയുമോ എന്നുള്ള പേടിയുള്ളത് കാരണം എന്റെയോ എന്റെ അനിയത്തിമാരുടേയോ അടുത്തേക്ക് അയാള്‍ വരില്ല. പിന്നെ അത്യാവശ്യം നോട്ട് ചെയ്യേണ്ടവര്‍ക്കൊക്കെ ഞാന്‍ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ അയാള്‍ക്കൊരു പെണ്‍കുട്ടിയാണ് ഉള്ളത്. ഒരു ദിവസമെങ്കിലും ഇനി സമാധാനത്തോടെ ഉറങ്ങാന്‍ പറ്റുമോ. ഇനി അയാള്‍ ചിന്തിക്കില്ലേ എന്റെ മോളോടും ഇനി ഇങ്ങനെ ആരെങ്കിലും പെരുമാറുമോ എന്നുള്ളത്'.












Click it and Unblock the Notifications