മഞ്ജു വാര്യർ, ഭാവന സംഘത്തോട് തെറ്റി: കള്ളം പറഞ്ഞത് എനിക്ക് ദഹിച്ചില്ല; തുറന്ന് പറഞ്ഞ് ശ്വേത മേനോന്
മഞ്ജു വാര്യര്‍, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവർ അടങ്ങിയ ദൃഢമായ ഒരു സൗഹൃദ സംഘം മലയാള സിനിമയില്‍ നേരത്തെയുണ്ടായിരുന്നു. സിനിമ മേഖലയില്‍ ഈ കൂട്ടുകെട്ടിനെക്കുറിച്ചും അതിന്റെ കെട്ടുറപ്പിനെക്കുറിച്ചും പലർക്കും അറിയുമായിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ശ്വേത മേനോന് ഈ കൂട്ടുകെട്ടില്‍ നിന്നും വേർപിരിഞ്ഞെങ്കിലും മറ്റുള്ളവർ ഇപ്പോഴും കൂട്ടുകൂടുകയും സൗഹൃദം ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.
ഇപ്പോഴിതാ എന്തുകൊണ്ട് ആ സൗഹൃദ സംഘത്തില്‍ നിന്നും വേർപിരിഞ്ഞെന്ന് വ്യക്തമാക്കുകയാണ് ശ്വേത മേനോന്. കാന്‍ ചാനല്‍ മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 'നമ്മുടെ കാഴ്ചപ്പാടുകളൊക്കെ മാറി. എല്ലാത്തിന്റേയും അടിത്തറ എന്ന് പറയുന്ന ചില കാര്യങ്ങളുണ്ട്. നേരാ നേരെ പോ എന്ന ആളാണ് ഞാന്‍. വാക്കുകള്‍ കടിച്ചൊടിച്ച് സംസാരിക്കാന്‍ എനിക്കറയില്ല. പറായനുള്ളത് നേരെ പറയും. ഞാന്‍ ഒറ്റ മോളാണ്. എനിക്ക് സനേഹിക്കാന്‍ മാത്രമേ അറിയുള്ളൂ. എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാല്‍, ആരാണെങ്കിലും, ഭയങ്കര ബുദ്ധിമുട്ടാണ് ദഹിക്കാന്‍. അത് ഇവരല്ല ആരാണെങ്കിലും " എന്നാണ് സൗഹൃദ സംഘത്തില്‍ നിന്നും വേർപിരിഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി ശ്വേത പറയുന്നത്.

ഞാന്‍ ആരുടേയും ജീവിതത്തില്‍ വന്ന് കള്ളം പറയാറില്ല. അങ്ങനെയുള്ളവര്‍ ദൈവത്തെ ഓർത്ത് ഇങ്ങോട്ടും വരാതിരിക്കുക. വന്നാല്‍ കാര്യങ്ങള്‍ നേരേ വാ, നേരെ പോ ലൈനായിരിക്കണം. ഇതിപ്പോള്‍ ഏതെങ്കിലും ഒരാളുടെ കാര്യം മാത്രമോ, അല്ലെങ്കില്‍ എല്ലാവരുടേതുമോ അല്ല. അങ്ങനെ എന്തോ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ വന്നതാണ്. കളവ് പറഞ്ഞതുകൊണ്ട് തന്നെയാണ് ആ പ്രശ്നം ഉണ്ടായതെന്നും ശ്വേത വ്യക്തമാക്കുന്നു.
എന്നെ മാത്രമാണ് പറ്റിക്കുന്നതെന്നാണ് അന്ന് എനിക്ക് തോന്നിയത്. ഞാന്‍ ബോംബൈക്കാരിയാണ്. എന്തിനാണ് ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നതെന്ന് തോന്നിപ്പോയി. ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതാണ്. അവിടെ എനിക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. ഇവിടെ വന്നിട്ട് എന്തിനാണ് ഞാന്‍ എന്നെ ബുദ്ധിമുട്ടിക്കുന്നതെന്ന് സ്വയം ചോദിച്ചു. ഇതോടെ ഞാന്‍ പതുക്കെ വലിയാന്‍ തുടങ്ങി. പുറത്തു നിന്നും ആളുകള്‍ ചോദിക്കാന്‍ തുടങ്ങി.
ദിലീപ്-മഞ്ജു വാര്യർ വിഷയമൊന്നും അല്ല. എന്തായാലും എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല.ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ്സ് ഫൈന്‍ ഓക്കെ, ഗുഡ് ലക്ക് എന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നെയത് സാരമായി ബാധിക്കാന്‍ തുടങ്ങിയിരുന്നു. അവരില്‍ ആരാണ് പറഞ്ഞത് എന്നത് ഇപ്പോഴും പ്രശ്നമല്ല. അവര്‍ എല്ലാവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ആ ഞാന്‍ ഗ്രൂപ്പില്‍ ഇല്ലെന്ന് മാത്രമേയുള്ളൂ. അതുകൊണ്ട് ആരുടേയും ജീവിതമൊന്നും നിന്നു പോയിട്ടില്ല.
വ്യക്തിപരമായി അവരെ ഇപ്പോഴും കാണാറുണ്ട്.എന്റെ മനസ്സില്‍ ഒന്നുമില്ല. ടൈം ഈസ് ദ ബെസ്റ്റ് ഹീലര്‍ എന്നാണ് പറയുന്നത്. ഇത് എപ്പഴോ നടന്നതാണ്. ഞാന്‍ ആ ഗ്രൂപ്പിന്റെ ഭാഗം അല്ല എന്ന് മാത്രം. പിന്നെ ഞാന്‍ അതിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ശ്വേത മേനോന് പറയുന്നു.
അതേസമയം, ഡബ്ല്യൂ സി സിയുടെ ഭാഗമാകാന്‍ എന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും ശ്വേതമേനോന് പറയുന്നു. ഞാന്‍ അമ്മ സംഘടനയുടെ മെമ്പറാണ്. അതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്. ആ സംഘടനയില്‍ നിന്ന് തന്നെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും പ്രതീക്ഷിച്ചിട്ടില്ല. ആ ഞാന്‍ വേറൊരു സംഘടനയില്‍ പോയി ഒന്നും പ്രതീക്ഷിക്കേണ്ട ആവശ്യമില്ലാലോ. ഇന്നുവരെ ഡബ്ല്യൂ സി സി മുന്നോട്ട് വെക്കുന്ന അജണ്ട എന്താണെന്ന് മനസ്സിലായിട്ടില്ലെന്നും ശ്വേത മേനോന് കൂട്ടിച്ചേർക്കുന്നു.
-
'ദിലീപിന്റെ ആ സിനിമകള്‍ ഷൂട്ടിങ് കണ്ടപ്പഴേ തോന്നി പൊട്ടുമെന്ന്; മഞ്ജു വാര്യരുടെ ചിത്രവും' -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications