ശ്വേത മേനോൻ അമ്മ പ്രസിഡണ്ടാകും? നവ്യയും നേതൃത്വത്തിലേക്ക്, ഭാവനയും പാർവ്വതിയും തിരിച്ചെത്തുമോ?
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ ഇല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെയാണ് അമ്മ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ആഗസ്റ്റ് 15നാണ് അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ അമ്മയില്‍ തീരുമാനങ്ങളെടുക്കാവുന്ന തരത്തിലുളള പ്രധാന സ്ഥാനങ്ങളിലേക്ക് എത്തും എന്നാണ് സംഘടനയുടെ വൈസ് പ്രസിഡണ്ടായ നടന് ജയന് ചേര്‍ത്തല വ്യക്തമാക്കുന്നത്.
എന്നാല്‍ മോഹന്‍ലാലോ മമ്മൂട്ടിയോ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാധ്യത ഇല്ലെന്നാണ് കരുതുന്നത്. മാത്രമല്ല കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപിയും സംഘടനയുടെ തലപ്പത്തേക്ക് എത്തിയേക്കില്ല. ഇത്തവണ സ്ത്രീകളോ യുവതാരങ്ങളോ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് വരട്ടെ എന്നാണ് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്.

ഇതോടെ കുഞ്ചാക്കോ ബോബന്റെ പേരാണ് അമ്മ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത്. മലയാള സിനിമയിലെ ജന്റില്‍മാനായി അറിയപ്പെടുന്ന കുഞ്ചാക്കോ ബോബന് നേതൃത്വത്തിലേക്ക് വരുന്നതിനോട് സംഘടനയില്‍ ആര്‍ക്കും താല്പര്യക്കുറവും ഇല്ല. എന്നാല്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വരാന്‍ കുഞ്ചാക്കോ ബോബന് താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. മാത്രമല്ല ടൊവിനോ തോമസ്, നിവിന്‍ പോളി, പൃഥ്വിരാജ് പോലുളള യുവതാരങ്ങള്‍ക്കും സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാന്‍ താല്പര്യമില്ല.
ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നടനും പൊതുസമ്മതനുമായ വിജയരാഘവന്റെ പേരും പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നുണ്ട്. സംഘടനയിലെ തന്നെ ചില താരങ്ങളാണ് വിജയരാഘവന് നേതൃത്വത്തിലേക്ക് വരണം എന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ വിജയരാഘവനും ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താല്പര്യം കാണിക്കുന്നില്ല എന്നാണ് വിവരം.
അമ്മ പ്രസിഡണ്ടായി ഇക്കുറി ഒരു വനിത വരട്ടെ എന്നും സംഘടനയില്‍ ശക്തമായ അഭിപ്രായമുണ്ട്. അമ്മ എക്സിക്യൂട്ടീവ് അംഗമായിരുന്ന നടി ശ്വേതാ മേനോന്റെ പേരാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. മത്സരിക്കുന്നതിനോട് ശ്വേതയ്ക്ക് പ്രത്യേകിച്ച് എതിര്‍പ്പൊന്നും ഇല്ലെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സംഘടനയ്ക്ക് ഉണ്ടാക്കിയ ചീത്തപ്പേര് മാറ്റാന്‍ കൂടിയാണ് ഒരു സ്ത്രീയെ നേതൃസ്ഥാനത്തേക്ക് കൊണ്ട് വരാനുളള നീക്കത്തിലൂടെ താരസംഘടന ലക്ഷ്യമിടുന്നത്.
നേതൃസ്ഥാനങ്ങളിലേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കുന്നതിന്റെ ഭാഗമായി നവ്യ നായരെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനായുളള ശ്രമവും ഒരു വശത്ത് നടക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി ആയിരുന്ന നടന് സിദ്ധിഖ് മി ടൂ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി വെച്ചത്. ഈ സ്ഥാനത്തേക്ക് ബാബുരാജിനെ എത്തിക്കാന്‍ ഒരു വിഭാഗത്തിന് താല്പര്യമുണ്ട്. എന്നാല്‍ ബാബുരാജ് ജനറല്‍ സെക്രട്ടറി ആകുന്നതിനെ ശക്തമായി എതിര്‍ക്കുന്നവരും സംഘടനയിലുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് നല്കിയ പിന്തുണയുടെ പേരിലാണ് താരസംഘടന ഏറ്റവും കൂടുതല്‍ ചീത്തപ്പേര് കേട്ടിട്ടുളളത്. അതിന് പിന്നാലെ അമ്മയില്‍ നിന്ന് ഭാവന, റിമ കല്ലിങ്കല്‍, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ രാജി വെച്ചിരുന്നു. രാജി വെച്ച നടിമാരുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ പുതിയ സംഘടനയ്ക്കും തുടക്കമിട്ടു. പുറത്ത് പോയ നടിമാരെ തിരിച്ച് കൊണ്ടുവരാനുളള ഒരു നീക്കവും താരസംഘടന നടത്താതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
പുറത്ത് പോയ നടിമാരെ സംഘടനയിലേക്ക് തിരിച്ച് കൊണ്ട് വരണം എന്ന് അമ്മയിലെ ഒരു വിഭാഗത്തിന്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അഭിപ്രായമുണ്ട്. പഴയ നേതൃത്വത്തിന്റെ നിലപാടുകളോട് കലഹിച്ച് പുറത്ത് പോയവര്‍ക്ക് കൂടി സ്വീകാര്യമായിട്ടുളളതും വിശ്വാസ്യത ഉളളവരുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രസിഡണ്ടും ആയിരിക്കണം പുതിയതായി വരാന്‍ പോകുന്നത് എന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications