'അശ്വിനില്ലാതെ എനിക്ക് പറ്റില്ലെന്നായി, വിവാഹം കഴിക്കാമെന്ന് പറഞ്ഞപ്പോൾ അശ്വിന്റെ മറുപടി';ശ്വേത മോഹൻ പറയുന്നു
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ശ്വേത മോഹൻ. പ്രണയ വിവാഹമായിരുന്നു ശ്വേതയുടേത്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും ബന്ധം വീട്ടിൽ അവതരിപ്പിച്ചതിനെ കുറിച്ചുമെല്ലാം പറയുകയാണ് ശ്വേത. മൈൽ സ്റ്റോൺ മേയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
എന്റെ ബാച്ച് മേറ്റിന്റെ സഹോദരനാണ് അശ്വിൻ. ഒരുമലയാളി കുട്ടിയാണ്, സഹോദരിയുടെ സുഹൃത്താണ് മാതാപിതാക്കൾക്ക് ഇഷ്ടമാകും എന്നൊക്കെയായിരുന്നു അശ്വിന്റെ ആലോചന. അശ്വിനായിരുന്നു ആദ്യം എന്നെ പ്രൊപ്പോസ് ചെയ്തത്. അപ്പോൾ എന്റെ സുഹൃത്തിന്റെ സഹോദരൻ എന്റേയും സഹോദരൻ അല്ലേയെന്നായിരുന്നു ചിന്ത. എന്നാൽ പിന്നീട് എനിക്കും ഇഷ്ടമായി.

അശ്വിൻ യുഎസിലായിരുന്നു. ഒരു കോർപറേറ്റ് ലൈഫ് ആണ്. ഞാൻ മെല്ലെ സംഗീതത്തിലേക്ക് തിരിയുന്നു. എന്റെ മേഖല ഇന്ത്യൻ മ്യൂസിക് ആണ്. അപ്പോൾ പിന്നെ യുഎസിൽ പോയി ഞാൻ എന്ത് ചെയ്യുമെന്നൊക്കെയാണ് എന്റെ ചിന്ത.
ആ സമയത്ത് അശ്വിൻ വളരെ പ്രാക്ടിക്കലായി പറഞ്ഞു നടക്കില്ല, നമ്മുക്ക് പിരിയാമെന്ന് പറഞ്ഞു. എന്റെ ജീവിതം അവിടെയാണ് നിന്റെ ഭാവി ഇവിടെയാണ് എന്ന് പറഞ്ഞു. പിരിഞ്ഞു എന്ന് ഞങ്ങൾ തീരുമാനിച്ചു. ആ സമയത്ത് വേറെ ആലോചനകൾ അമ്മ എനിക്ക് വേണ്ടി നോക്കുന്നുണ്ടായിരുന്നു. സമയം പോകന്തോറും അശ്വിനില്ലാതെ പറ്റില്ലെന്നായി എനിക്ക്. പിന്നെ ഞാൻ ആലോചിച്ചു എനിക്ക് മ്യൂസിക് ആണ് ജീവിതത്തിൽ വേണ്ടത്. സിനിമയിൽ പാടണമെന്നല്ല. യുഎസിലും സംഗീതം കൊണ്ടുപോകാമല്ലോയെന്നായി.
ഞാൻ അശ്വിനോട് വിവാഹം കഴിക്കാം എന്ന് പറഞ്ഞു.
അശ്വിൻ അപ്പോൾ പറ്റില്ലെന്നായിരുന്നു മറുപടി. അതൊന്നും നടക്കില്ല, നീ നിന്റെ വഴിക്ക് പോയിക്കോ, ഞാൻ എന്റെ വഴിക്ക് പോകാം, ഭയങ്കര കൺഫ്യൂഷനാകുമെന്ന് പറഞ്ഞു.അപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി. അശ്വിനെ തന്നെ വേണമെന്ന് ഞാൻ കരഞ്ഞു. നിന്റെ സംഗീതം നീ എനിക്ക് വേണ്ടി മാറ്റിവെക്കോ ചോദിച്ചു. അശ്വിൻ എവിടെയുണ്ടോ അവിടെ ഞാനും ഉണ്ടാകും അവിടെ നിന്ന് ഞാൻ സംഗീതം ഫോളോ ചെയ്യുമെന്ന് പറഞ്ഞു. എന്നാൽ പിന്നെ മാതാപിതാക്കളോട് പറയാമെന്നായി. നാല് പേരേയും വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അവർ പെട്ടെന്ന് തന്നെ തീരുമാനിച്ചു',, ശ്വേത മോഹൻ പറഞ്ഞു.
അമ്മ വളരെ ചില്ലായൊരു സ്ത്രീയാണെന്നും അഭിമുഖത്തിനിടെ ശ്വേത പറഞ്ഞു. വളരെ നന്നായി ഡ്രസ് ചെയ്യുന്ന ആളാണ് അമ്മ. പലപ്പോഴും എന്റെ ഡ്രസിങിനെ അമ്മ പറയുമായിരുന്നു. നിനക്ക് കുറച്ച് നന്നായി ഒരുങ്ങിക്കൂടെയെന്നൊക്കെ ചോദിക്കും. എന്തുകൊണ്ട് മിനി സ്കർട്ടൊക്കെ ഇട്ടൂടെയെന്ന് ചോദിക്കാറുണ്ട്. നിന്റെ പ്രായത്തിലായിരുന്നു ഞാൻ എങ്കിൽ എന്തൊക്കെ ചെയ്യുമായിരുന്നെന്നോയെന്നും അമ്മ പറയാറുണ്ടെന്നും സുജാതെയെ കുറിച്ച് ശ്വേത പറഞ്ഞു.












Click it and Unblock the Notifications