'അന്ന് ദിലീപിന് ഞങ്ങളോട് ദേഷ്യം വന്നിട്ടുണ്ടാകാം'; മമ്മൂക്കയെ കാണാൻ പോയ സംഭവത്തെക്കുറിച്ച് സിബി കെ തോമസ്
ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽ മുന്നിൽനിൽക്കുന്ന ഒന്നാണ് റൺവേ. കോമഡി റോളുകൾ മാത്രമല്ല, ഹിറ്റ് കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് ദിലീപ് തെളിയിച്ച ചിത്രം കൂടിയാണ് റൺവേ. ജോഷി സംവിധാനം ചെയ്ത റൺവേ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു.
എന്നാൽ റൺവേ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന സിനിമയാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് സിബി കെ തോമസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചില കാരണങ്ങൾ കൊണ്ടാണ് റൺവേയിൽ മമ്മൂട്ടി നായകനായി അഭിനയിക്കാതിരുന്നത് എന്നും സിബി കെ തോമസ് പറഞ്ഞു.

' ജോഷി സാറുമായി ഞങ്ങൾ ആദ്യം ചെയ്യുന്ന സിനിമ റൺവേയാണ്. അന്ന് സി ഐ ഡി മൂസ കഴിഞ്ഞതിന് ശേഷം ഞങ്ങൾ ജോണി ആന്റണിയോട് ഒരു സബ്ജക്റ്റ് പറഞ്ഞു. ആ സബ്ജക്റ്റ് വർഷങ്ങൾക്ക് മുൻപ് ഗോപുര ചിത്രയ്ക്ക് വേണ്ടി മമ്മൂക്ക നായകനായി, ജോസ് തോമസ് ഡയറക്ടറായി ചെയ്യാൻ തീരുമാനിച്ചു. അന്ന് വാളയാർ ചെക്പോസ്റ്റ് എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയിരുന്നത്. ഈ ചിത്രത്തിറെ കഥ പറയാൻ വേണ്ടി ഞങ്ങൾ മമ്മൂക്കയെ കാണാൻ ഊട്ടിയിലേക്ക് പോയി. അന്ന് ഊട്ടിയിൽ മേഘം എന്ന പ്രിയദർശൻ ചിത്രത്തിന്റെ ഷൂട്ട് നടക്കുകയായിരുന്നു. അന്ന് ഒരു ടീമായിട്ടാണ് ഞങ്ങൾ പോയത്.
ഷൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ചെല്ലുമ്പോൾ തന്നെ മുന്നിൽ ദിലീപ് നിൽക്കുവന്നു. അപ്പോൾ ഉദയപുരം സുൽത്താൻ നടന്നിട്ടില്ല. ഇന്ന സമയത്ത് ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. കഥ മാത്രമെ കേട്ടിട്ടിള്ളൂ. തിരക്കഥ കേട്ടിട്ടില്ല. അന്ന് ദിലീപനിക്കാൾ വലിയ ആർട്ടിസ്റ്റിനെ കാണാനാണ് ഞങ്ങൾ നിൽക്കുന്നത്. ഞങ്ങൾ മമ്മൂക്കയുമായി ചെയ്യാൻ പോകുന്ന ആദ്യത്തെ സിനിമയാണ്. സെറ്റിനിടയിൽ ബ്രേക്ക് വന്നപ്പോൾ കഥ ഞങ്ങൾ മമ്മൂക്കയോട് പറയുന്നു.
കഥ മുഴുവൻ കേട്ടിട്ട് പുള്ളി ചെയ്യാൻ തയ്യാറാണെന്ന് പറയുന്നു. മമ്മൂക്ക നായകൻ. ഡയറക്ടർ ജോസ് കെ തോമസ്, നിർമാതാവ് ബാലു കിരിയത്ത്. വിതരണം ഗോപുര ചിത്ര, ഈ ഒരു ടീമാക്കാൻ പ്ലാനിട്ടു. ആ ഒരു അഹങ്കാരത്തിൽ പുറത്തേക്ക് വരുമ്പോഴാണ് ദിലീപ്, ഈ സമയം ദിലീപ് ഞങ്ങളോട് ചോദിക്കുകയാണ്, സ്ക്രിപ്റ്റ് എന്തായെന്ന്.
മമ്മൂക്ക ഡേറ്റ് തന്നിരിക്കുകയാണ് ഞങ്ങൾക്ക്, അപ്പോഴാണ് ദിലീപ് സ്ക്രിപ്റ്റ് ആക്കിയോ എന്ന് ചോദിക്കുന്നത്. അപ്പോൾ ഞാൻ ദിലീപിനോട് പറഞ്ഞു. ദിലീപേ ആദ്യം ഡേറ്റ് പറ. അപ്പോൾ ഞങ്ങൾ സ്ക്രിപ്റ്റ് റെഡിയാക്കി തരാ എന്ന്. അന്ന് ദിലീപിന് ഞങ്ങളോട് ദേഷ്യം വന്നിട്ടുണ്ടാകാം. എന്നാൽ കാലചക്രം കടന്നുപോയപ്പോൾ ആ സിനിമ ചെയ്തത് ദിലീപ് ആണ്. റൺവേ എന്ന പേരിൽ, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications