'ആസിഫിനെ പോലുള്ളവരെ ഇവിടെ സര്‍വൈവ് ചെയ്യൂ, എന്തെങ്കിലും ചെയ്ത് പോകാനാകില്ല': സിബി മലയില്‍
മലയാള സിനിമയില്‍ നിരവധി കലാമൂല്യമുള്ള ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. സിബി മലയിലും ലോഹിതദാസുമായുള്ള കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടുന്നവയായിരുന്നു. തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഹിസ്‌ഹൈനസ് അബ്ദുള്ള, ധനം, ഭരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോല്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, ദേവദൂതന്‍, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബന്‍, കലാഭവന്‍ മണി തുടങ്ങിയവരെയെല്ലാം നായകന്‍മാരാക്കി സിബി മലയില്‍ സിനിമ ചെയ്തിട്ടുണ്ട്. യുവതാരങ്ങളില്‍ ആസിഫ് അലിയെ നായകനാക്കി തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളും സിബി മലയില്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആസിഫ് അലിയുടെ കരിയറിന്റെ തുടക്കത്തിലായിരുന്നു ഈ മൂന്ന് സിനിമകളും ചെയ്തത്.

അടുത്തകാലത്തായി ആസിഫ് അലിയുടെ മിക്ക സിനിമകളും വാണിജ്യവിജയും നിരൂപക പ്രശംസയും നേടുന്നുണ്ട്. ആസിഫിന്റേതായി അവസാനമിറങ്ങിയ കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ സിനിമകള്‍ ബോക്‌സോഫീസ് ഹിറ്റുകളാണ്. ഈ പശ്ചാത്തലത്തില്‍ ആസിഫ് അലി എന്ന നടന്റെ വളര്‍ച്ചെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമാഭിനിവേശത്തെ കുറിച്ചും സംസാരിക്കുകയാണ് സിബി മലയില്‍.
പത്ത് വര്‍ഷം കൊണ്ട് ഒരു നടന്‍ എന്ന നിലയില്‍ ഗംഭീരമായ വളര്‍ച്ചയാണ് ആസിഫ് അലി കൈവരിച്ചത് എന്ന് സിബി മലയില്‍ പറയുന്നു. നോട്ടി മോങ്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിബി മലയിലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ആസിഫിനെ 2010 ലാണ് ഞാന്‍ കാണുന്നത്. അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലേക്ക്. അത് അയാളുടെ രണ്ടാമത്തെ സിനിമയാണ്. അന്ന് തന്നെ അയാളുടെ ഒരു പൊട്ടന്‍ഷ്യല്‍ അറിയാമായിരുന്നു. അത് കഴിഞ്ഞ് അടുപ്പിച്ച് രണ്ട് മൂന്ന് സിനിമകള്‍ ചെയ്തു. 2020 ല്‍ ഞാന്‍ കൊത്ത് ചെയ്യുമ്പോള്‍ ആക്ടര്‍ എന്ന നിലയില്‍ ഇയാളുടെ വളര്‍ച്ച വ്യക്തമാണ്. പത്ത് വര്‍ഷം കൊണ്ട് ആക്ടര്‍ എന്ന നിലയില്‍ അദ്ദേഹം എടുത്തൊരു പക്വതയുണ്ട്.
കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും അതിന് വേണ്ടി ഇന്‍വോള്‍വ് ചെയ്യാനും വേണ്ടിയൊക്കെ നടത്തുന്ന ശ്രമങ്ങള്‍ ഗംഭീരമാണ്. അത്തരമൊരു ഡെഡിക്കേഷനുള്ളവര്‍ക്ക് സര്‍വൈവ് ചെയ്യാന്‍ പറ്റുള്ളൂ. ചുമ്മാ എന്തെങ്കിലും കാണിച്ച് പോകുന്നവരല്ലല്ലോ. അതിന് പിറകില്‍ ഒരു എഫര്‍ട്ട് ഉണ്ടല്ലോ,' അദ്ദേഹം പറഞ്ഞു. അപൂര്‍വരാഗങ്ങള്‍ (2010), വയലിന്‍ (2011), ഉന്നം (2012) എന്നീ സിനിമകളാണ് കരിയറിന്റെ തുടക്കത്തില്‍ തന്നെ സിബി ആസിഫിന് നല്‍കിയത്. 2022 ല്‍ കൊത്ത് എന്ന സിനിമയിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരുന്നു.












Click it and Unblock the Notifications