അശ്വിനോട് സിന്ധു കാണിച്ചത് മോശമായി പോയി; അർജുനെ കൊഞ്ചിക്കുമല്ലോ; ദിയയുടെ കുടുംബത്തിന് വിമർശനം
നടൻ കൃഷ്ണകുമാറിന്‌റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ വ്ലോഗുകൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഇപ്പോഴിതാ പുതിയ വീഡിയോയും ചർച്ചയായി കഴിഞ്ഞു. എന്നാൽ പതിവിൽ നിന്ന് വിപരീതമായി വളരെ അധികം വിമർശനമാണ് ഒരുകൂട്ടർ വീഡിയോക്ക് താഴെ ഉയർത്തുന്നത്.
ഒരു സൺഡേ ഈവനിങ് എന്ന തലക്കെട്ടോടെയാണ് ദിയ തന്റെ വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി താൻ വീഡിയോയൊന്നും പങ്കിടാറില്ലെന്നും വളരെ സ്ട്രെസും തിരക്കും ആയതിനാലാണ് ഇതെന്നുമാണ് വീഡിയോയിൽ ദിയ പറഞ്ഞത്. ഒരു ഞായറാഴ്ച വൈകീട്ട് എങ്ങനയാണ് തന്റെ വീട്ടിലെ ഡിന്നർ പ്രിപ്പറേഷൻ എന്ന് കാണിച്ച് നൽകാമെന്നാണ് ദിയ പറയുന്നത്. വീഡിയോയിൽ ജിയ സ്പെഷ്യൽ ചിക്കൻ കറി ഉണ്ടാക്കുന്നത് പങ്കുവെച്ചിട്ടുണ്ട്. കറി തയ്യാറാക്കുമ്പോൾ കൃഷ്ണകുമാറും അശ്വിനുമെല്ലാം ദിയയെ സഹായികാൻ എത്തുന്നുണ്ട്.

ചിക്കൻ കറിയ്ക്കൊപ്പം കഴിക്കാൻ നെയ്ച്ചോറും ദിയ വാങ്ങിയിരുന്നു. ഡയനിങ് ടേബിളിൽ ഭക്ഷണം കഴിക്കാനായി അശ്വിനും സിന്ധുവും ദിയയും ഇരിക്കുന്നത് കാണാം. ആദ്യം ഭക്ഷണം വിളമ്പി ടേസ്റ്റ് നോക്കുന്നത് സിന്ധുവാണ്. ദിയ ഉണ്ടാക്കിയ കറി മികച്ചതാണെന്ന് സിന്ധു പറഞ്ഞതോടെ രാത്രി ഭക്ഷണം കഴിക്കാൻ പ്ലാൻ ഇല്ലാതിരുന്ന ഹൻസിക ചിക്കൻ കറി കഴിക്കാനായി എത്തി. തനിക്ക് കോഴിയുടെ കാല് വേണമെന്നായി ഹൻസിക. ഇതിന് ഇഷാനിയും അശ്വിനും ആദ്യമേ തന്നെ കാൽ വേണമെന്ന് ബുക്ക് ചെയ്തിരുന്നുവെന്ന് ദിയ മറുപടി നൽകി.
ഇതോടെ എന്റെ കുട്ടിക്ക് ലെഗ് പീസ് ഇല്ലേയെന്ന് ചോദിച്ച സിന്ധു വലിയ കുട്ടിക്ക് കാല് വേണ്ടെന്ന് അശ്വിനെ നോക്കി പറഞ്ഞു. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. അശ്വിന് ആദ്യം ഭക്ഷണം വിളമ്പി നൽകിയില്ലെന്നും ഏറെ കാത്തിരുന്ന ശേഷമാണ് ഭക്ഷണം കിട്ടിയതെന്നുമെല്ലാം വീഡിയോക്ക് താഴെ പലരും കുറിച്ചു.
ദിയയുടെ കുടുംബം വളരെ മോശമായ രീതിയിലാണ് അശ്വിനെ പരിഗണിക്കുന്നതെന്നാണ് കമന്റുകളിൽ ഏറേയും. ചില കമന്റുകൾ ഇങ്ങനെ-' വളരേ മോശമായി പോയി സിന്ധു. ഒരു ചിക്കൻ കറിയിൽ അല്ല പ്രയോറിറ്റി ഇരിക്കുന്നത്. എന്നാലും അശ്വിന്റെ സ്ഥാനത്ത് നിമിഷോ അർജുനോ ആയിരുന്നു എങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമോ. അവരെ മുൻപിൽ ഇരുത്തി നിങ്ങൾ സ്വയം വിളിമ്പി കഴിക്കുമോ, അതോ അവർക്ക് സേർവ് ചെയ്തതിന് ശേഷം നിങ്ങൾ കഴിക്കുമോ. ആണുങ്ങൾക്ക് വിളമ്പി കൊടുത്തിട്ടേ പെണ്ണുങ്ങൾ കഴിക്കാവു എന്നൊന്നും ഇല്ല. എന്നാലും പെണ്മക്കൾ ഭർത്താവിന്റെ വീട്ടിൽ നല്ല പരിഗണന കിട്ടണം എന്ന് അല്ലേ അച്ഛനമ്മമാർ ആഗ്രഹിക്കുന്നത്, അതുപോലെ മകളുടെ ഭർത്താവിനും തിരിച്ചും ആ പരിഗണന കൊടുക്കണം. വീഡിയോയിൽ നിങ്ങൾ കാണിക്കുന്ന 20 അല്ലങ്കിൽ 30 മിനിറ്റിൽ കാണുന്നതല്ല നിങ്ങളുടെ എല്ലാരുടേം റിലേഷൻ എന്ന് അറിയാം. എന്നാലും ഇതൊക്കെ ശ്രദ്ധിക്കണം', എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
'അവൻ്റെ മുഖത്തേക്ക് നോക്കൂ..ദിയയെയും സിന്ധുവിനെയും ഓർത്ത് നാണക്കേടുണ്ട്.ഒരു വലിയ കാൽ തരുമോയെന്ന് ആ പാവം ചോദിച്ചു.പ്ലീസ് അവനെ പരിഗണിക്കൂ', എന്നാണ് മറ്റൊരു കമന്റ്.
' ഈ അശ്വിൻ ബ്രാഹ്മണൻ അല്ലെ ചിക്കൻ ഒക്കെ കഴിക്കുമോ.എന്തായാലും അമ്മായി അമ്മ കാണിച്ചത് വളരെ മോശമായി പോയി. മരുമകൻ എന്നല്ല നമ്മുടെ വീട്ടിൽ ഒരു ഗസ്റ്റ് വന്നിരിക്കുമ്പോൾ അവർക്കു വേണം ഫസ്റ്റ് പ്രയോറിറ്റി കൊടുക്കാൻ.ഇത് അയാളെ ഇരുത്തി അപമാനിച്ച പോലെയുണ്ട്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം വിമർശനം കടുത്തതോടെ ദിയ കൃഷ്ണയും ശക്തമായി പ്രതികരിച്ച് രംഗത്തെത്തി.
'എന്റെ അമ്മ അവനെ സ്വന്തം മകനെപ്പോലെയാണ് കാണുന്നത്, അതുകൊണ്ട് നമ്മളോട് സംസാരിക്കുന്നതുപോലെ അവനോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അവർ എടുക്കുന്നു. എന്റെ സഹോദരി അഹാനയ്ക്ക് അവനെക്കാൾ 2 വയസ്സ് കൂടുതലാണ്, അവൻ എന്റെ ഭർത്താവായതുകൊണ്ട് മാത്രം എന്റെ അമ്മ അവനെ കാണുമ്പോഴെല്ലാം എഴുന്നേറ്റ് അവന്റെ മുന്നിൽ വണങ്ങി അവന്റെ കാൽക്കൽ തൊട്ട് അനുഗ്രഹം തേടണമെന്ന് അർത്ഥമാക്കുന്നില്ല, അവന്റെ അമ്മയും എന്നെ കാണുമ്പോൾ അങ്ങനെ ചെയ്യുന്നില്ല. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് ചിന്തിക്കുക. എന്റെ കുടുംബത്തിൽ നിന്നുള്ളവരല്ലാത്ത ആരെയെങ്കിലും കുറിച്ച് നിങ്ങൾ എല്ലാവരും വിഷമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാകും, പക്ഷേ ഇത് മറ്റൊരു തരത്തിലുള്ള സാഡിസ്റ്റിക് സ്വഭാവമാണ്', ദിയ കുറിച്ചു.












Click it and Unblock the Notifications