Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയുടെ ബഡ്ജറ്റ് 200 കോടി, 60 ശതമാനവും സല്‍മാന്റെ ശമ്പളം! രശ്മികയേക്കാള്‍ 2300% അധികം!!

ഈ വര്‍ഷം സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബോളിവുഡ് സിനിമയില്‍ ഒന്നാമതാണ് സിക്കന്ദര്‍. വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ നായകനാകുന്നത് സല്‍മാന്‍ ഖാനാണ്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രാണ് സിക്കന്ദര്‍. സല്‍മാന്‍ ഖാന് പുറമെ രശ്മിക മന്ദാന, കാജള്‍ അഗര്‍വാള്‍, ശര്‍മന്‍ ജോഷി, പ്രതീക് ബബ്ബാര്‍, സത്യരാജ് എന്നിവരും അണിനിരക്കുന്നു.

മാര്‍ച്ച് 30 ന് ഈദിനോട് അനുബന്ധിച്ച് സിക്കന്ദര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 200 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന സിക്കന്ദറിന്റെ പ്രീ-റിലീസ് ബിസിനസില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഇതിനകം 165 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് വിവരം. അതേസമയം സിക്കന്ദറിലെ പ്രധാന താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ചില കണക്കുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

Sikandar

ചിത്രത്തിന്റെ ആകെ ബജറ്റിന്റെ 60 ശതമാനവും സല്‍മാന്‍ ഖാന്റെ പ്രതിഫലമാണ് എന്നാണ് റിപ്പോര്‍ട്ട്. സാധാരണയായി തന്റെ സിനിമകള്‍ക്ക് സല്‍മാന്‍ ഖാന്‍ യാതൊരു പ്രതിഫലവും വാങ്ങാറില്ല, മറിച്ച് ലാഭം പങ്കിടല്‍ രീതിയാണ് സ്വീകരിക്കാറുള്ളത്. എന്നാല്‍ സിക്കന്ദറിന് താരം 120 കോടി പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് കിംവദന്തികള്‍. ആക്ഷന്‍ ത്രില്ലര്‍ പാറ്റേണില്‍ ആണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ പ്രതിഫലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സല്‍മാന്‍ ഖാന്‍ 2300% അധികം പ്രതിഫലമാണ് ലഭിക്കുന്നത്. രശ്മിക മന്ദാന തുടര്‍ച്ചയായി രണ്ട് ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച് കൊണ്ട് ബോക്‌സോഫീസ് റാണിയായി വാഴുകയാണ്. കൊവിഡിന് ശേഷം 2500 കോടിയിലധികം വരുമാനം നേടിയ സിനിമകളാണ് രശ്മികയുടെ അക്കൗണ്ടിലുള്ളത്.

പുഷ്പ 2 വിന്റെ ഗംഭീര വിജയത്തിന് ശേഷം ഛാവയിലുടെ വിജയക്കുതിപ്പ് തുടര്‍ന്നിരിക്കുകയാണ് താരം. അതേസമയം സിക്കന്ദറില്‍ രശ്മികയ്ക്ക് 5 കോടി രൂപയാണ് പ്രതിഫലം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാജല്‍ അഗര്‍വാള്‍ ഈ ചിത്രത്തിനായി 3 കോടി രൂപയാണ് വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനുമൊപ്പം കാജല്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്.

മറ്റൊരു കേന്ദ്രകഥാപാത്രമായി സിനിമയില്‍ എത്തുന്നത് ശര്‍മന്‍ ജോഷിയാണ്. 75 ലക്ഷം രൂപയാണ് താരത്തിന് ലഭിച്ച പ്രതിഫലം. പ്രതീക് ബബ്ബാറിന് 60 ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കുന്നതെന്ന് പറയപ്പെടുന്നു. തെന്നിന്ത്യന്‍ താരം സത്യരാജാണ് ഈ സിനിമയില്‍ കുറഞ്ഞ ശമ്പളം വാങ്ങിക്കുന്ന പ്രധാന താരം എന്നാണ് വിവരം. 50 ലക്ഷം രൂപയാണ് സത്യരാജിന് നല്‍കിയ പ്രതിഫലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+