Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുതിയ സംരംഭവുമായി സിന്ധുവും മൂന്നു മക്കളും? ഓസി എവിടെ? ആദ്യമേ നിരാശപ്പെടുത്തിയല്ലോ'

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ഫോളോവേഴ്‌സസുള്ള കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണകുമാര്‍, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തുന്നവരാണ്. സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ കണ്ടന്റുകളുമായി വന്ന് ഇവര്‍ വൈറലാകാറുമുണ്ട്. നാലു പേരുടെയും ഫാഷന്‍ സെന്‍സിനും വലിയ കൈയ്യടി ലഭിക്കാറുണ്ട്.

അടുത്തിടെ സ്വന്തം പ്രസവ വീഡിയോ തന്നെ ചിത്രീകരിച്ച് ദിയ കൃഷ്ണ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് ട്രെന്‍ഡിങ് ആയിരുന്നു. ഇത് 90 ലക്ഷത്തോളം ആളുകളാണ് കണ്ടത്. സങ്കീര്‍ണമായ പ്രക്രിയയെ വളരെ മനോഹരമായിട്ടാണ് ദിയ തന്റെ വീഡിയോയിലൂടെ അവതരിപ്പിച്ചത്. ഒരു സ്ത്രീ കടന്നുപോകുന്ന സങ്കീര്‍ണമായ അവസ്ഥകളും ഇമോഷന്‍സും എല്ലാം ആ വീഡിയോയില്‍ ഉണ്ടായിരുന്നു.

പൂര്‍ണ ഗര്‍ഭിണിയായിരുന്ന സമയത്ത് ദിയയുടെ ഫാന്‍സി ആഭരണം ഷോപ്പില്‍ നടന്ന സാമ്പത്തിക തിരുമറിയും വലിയ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തിന് പിന്നില്‍ സ്ഥാപനത്തിലെ ജീവനക്കാരികളാണെന്ന് തെളിഞ്ഞതോടെ വലിയ പിന്തുണയാണ് ദിയയ്ക്കും കുടുംബത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ദിയയ്ക്ക് പിന്നാലെ പുതിയൊരു സംരംഭവുമായി എത്തിയിരിക്കുകയാണ് കുടുംബം. സാരികളുടെ ഓണ്‍ലൈന്‍ വില്‍പ്പനയാണ് സിന്ധു കൃഷ്ണയും അഹാനയും ഇഷാനിയും ഹന്‍സികയും ചേര്‍ന്ന് ആരംഭിച്ചിരിക്കുന്നത്.

ahana

സിയാഹ് ബൈ അഹാദിഷിക (SIAH by Ahadishika) എന്നാണ് സംരംഭത്തിന്റെ പേര്. യൂട്യൂബ് വീഡിയോയിലൂടെയാണ് സംരംഭം തുടങ്ങിയതായി ഫോളോവേഴ്‌സിനെ അറിയിച്ചത്. സാരികള്‍ അണിഞ്ഞ് സിന്ധുവും മൂന്നു മക്കളും ചേര്‍ന്നുള്ള വീഡിയോയാണ് ഇന്നലെ പുറത്തുവന്നത്. സാരികള്‍ അണിഞ്ഞ് അതിമനോഹരമായിട്ടാണ് നാലു പേരും പ്രത്യക്ഷപ്പെടുന്നത്. സംരംഭം തുടങ്ങിയതിന്റെ പിന്നിലെ കാരണവും വീഡിയോയില്‍ ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

സാരികള്‍ അണിഞ്ഞ് ഫോട്ടോ ഷെയര്‍ ചെയ്യുമ്പോള്‍ പലരും ചോദിക്കാറുണ്ട് ഈ സാരികള്‍ എവിടെ നിന്നാണ് മേടിച്ചതെന്ന്. അതാണ് പുതിയൊരു ബ്രാന്‍ഡ് തുടങ്ങാനായി ഞങ്ങളെ പ്രചോദിപ്പിച്ചത്. ഞങ്ങളുടെ ഒരു പേഴ്‌സണല്‍ സ്‌റ്റൈല്‍ നിങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ലിമിറ്റഡ് സാരികള്‍ ആയിരിക്കും വില്‍പനയ്ക്ക് എത്തിക്കുക. ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്യുമ്പോള്‍ ഇഷ്ടപ്പെടുന്ന സാരികള്‍ സെലക്ട് ചെയ്താണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വളരെ കുറച്ചു മാത്രം കളക്ഷനാണുള്ളതെന്ന് ആഹാന എടുത്തു പറയുന്നുണ്ട്.

നിങ്ങള്‍ക്കു വേണ്ടി കൂടിയാണ് ഞങ്ങളിനി ഷോപ്പ് ചെയ്യുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് നാലു പേരും വീഡിയോ അവസാനിപ്പിക്കുന്നത്. അതിമനോഹരമായ വീഡിയോ നിരവധി പേരാണ് കണ്ടത്. സാരികള്‍ വാങ്ങാനുള്ള വെബ്‌സൈറ്റും വീഡിയോയ്ക്ക് ഒപ്പം നല്‍കിയിരുന്നു. ഇതോടെ ആളുകള്‍ സാരികള്‍ നോക്കാനായി വെബ്‌സൈറ്റില്‍ ഇടിച്ചു കയറി. എന്നാല്‍ പലരും നിരാശപ്പെട്ടാണ് മടങ്ങിയത്.

സാരികള്‍ അതിമനോഹരമാണെങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തതാണ് എന്നാണ് കമന്റുകളില്‍ പലരും കുറിക്കുന്നത്. കാരണം 6000 മുതലാണ് സാരികള്‍ ആരംഭിക്കുന്നത്. കുറച്ചുകൂടി വിലക്കുറവുള്ളത് ഇടാമോ എന്നും പലരും ചോദിക്കുന്നുണ്ട്. ഇത് സെലിബ്രിറ്റികള്‍ക്ക് മാത്രമേ വാങ്ങാന്‍ പറ്റുള്ളൂ എന്ന് സങ്കടം പങ്കുവയ്ക്കുന്നവരും ഉണ്ട്. ഇവരുടെ വീഡിയോസ് എല്ലാം കാണുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്ന ഫാന്‍സ് എല്ലാം സാധാരണക്കാര്‍. പക്ഷേ സാരികള്‍ എല്ലാം ഉദ്ദേശിക്കുന്നത് പണക്കാര്‍ക്ക് വേണ്ടിയും എന്നാണ് ഒരാള്‍ വിമര്‍ശിക്കുന്നത്.

അതേസമയം വളരെ ലിമിറ്റഡ് പീസുകള്‍ ആണെന്ന് വീഡിയോയില്‍ തന്നെ കുടുംബം പറയുന്നുണ്ട്. നിരവധി പേരാണ് പുതിയ സംരംഭത്തിന് ആശംസകള്‍ അറിയിക്കുന്നത്. സാരികള്‍ എക്‌സ്‌പെന്‍സീവ് ആണെങ്കിലും അതിമനോഹരമാണെന്ന് പലരും പ്രശംസിക്കുന്നു.

എന്നാല്‍ ചിലരാകട്ടെ പേരിലെ പ്രത്യേകതയാണ് ശ്രദ്ധിച്ചത്. സിന്ധു, ഇഷാനി, അഹാന, ഹന്‍സിക എന്നീ പേരുകള്‍ ചേര്‍ത്താണ് പുതിയ സംരംഭത്തിന് SIAH എന്ന പേരിട്ടിരിക്കുന്നത്. അപ്പോള്‍ ദിയ എവിടെ എന്ന് പലരും ചോദിക്കുന്നുണ്ട്. ഓസീ ഈസ് മിസിംഗ് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ദിയ സ്വന്തം നിലയില്‍ ഫാന്‍സി ആഭരണങ്ങളുടെ ഷോപ്പ് നടത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+