'ഓസി ഹണിമൂണിന് പോയപ്പോൾ ഞങ്ങളും പിന്നാലെ പോയതല്ല'; മറുപടിയുമായി സിന്ധു കൃഷ്ണ
ദിയയുടെ ഹണിമൂൺ യാത്രയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. ബാലിയിൽ ആണ് ഹണിമൂൺ ട്രിപ്പ്. എന്നാൽ ദിയയും അശ്വിനും മാത്രമല്ല, ദിയയുടെ കുടുംബവും ഉണ്ട്. മിഥുനത്തിലേത് പോലെയാണോ ദിയയുടെ ഹണിമൂൺ എന്നാണ് സോഷ്യൽ മീഡയയിൽ ഉയരുന്ന പരിഹാസം. എന്നാൽ ഈ പരിഹാസങ്ങൾക്ക് മറുപടി പറയുകയാണ് സിന്ധു കൃഷ്ണ.
ഇത് മിഥുനം സ്റ്റെൽ ട്രിപ്പ് അല്ലെന്നും നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് മാറിപ്പോവുകയായിരുന്നുവെന്നും സിന്ധു പറയുന്നു. ഞങ്ങളുടെ ഈ ട്രിപ്പിനെക്കുറിച്ച് ആരൊക്കെയോ മിഥുനം സ്റ്റൈൽ എന്നൊക്കെ പറയുന്നുണ്ട്. ഇതാെരു മിഥുനം സ്റ്റൈൽ അല്ല, ഞങ്ങളിത് നേരത്തെ പ്ലാൻ ചെയ്തതാണ്. ഡേറ്റ് മാത്രം ഫിക്സ് ചെയ്തിരുന്നില്ല.

ഓരോ ദിവസവും സെറ്റാക്കാന്ഡ നോക്കുമ്പോഴും മാറിപ്പോവും. ഇനി ഓസിയുടെ കല്യാണമൊക്കെ കഴിഞ്ഞിട്ട് മതിയെന്ന് വെച്ചതാണ്, ഓസിയും വരേണ്ട ട്രിപ്പ് ആയിരുന്നു ഇതെന്നും ഓ സി ഹണിമൂണിന് പോയപ്പോൾ തങ്ങളും പിന്നാലെ പോയതല്ലെന്നും ഇതൊരു ഫാമിലി ട്രിപ്പാണന്നും സിന്ധു പറയുന്നു.
ഓസിയും വരേണ്ട ട്രിപ്പ് ആയിരുന്നു ഇതെന്നും അശ്വിനോട് പറഞ്ഞപ്പോൾ അശ്വിനും ഓക്കെ പറഞ്ഞിരുന്നുവെന്ന് സിന്ധു പറഞ്ഞു. ഓ സി ഹണിമൂണിന് പോയപ്പോൾ ഞങ്ങളും പിന്നാലെ പോയതല്ല. ഇതൊരു ഫാമിലി ട്രിപ്പാണ്. വലിയ സന്തോഷം. ഓസിയില്ലാതെ എവിടെയെങ്കിലും പോകുമ്പോൾ എനിക്ക് സങ്കടമാണ്. മക്കളെല്ലാം ഒന്നിച്ച് കൂടെ വേണം. ഈ ട്രിപ്പിൽ ഓസിയുള്ളത് കൊണ്ട് വലിയ സന്തോഷമാണെനിക്ക്. കൂടെ അശ്വിനും ഉള്ളതിന്റെ സന്തോഷം. അല്ലാതെ മിഥുനം സ്റ്റൈലൊന്നും അല്ല, സിന്ധു പറഞ്ഞു.
വീട്ടിൽ ഒരാളെപ്പോലെ മിംഗിൾ ചെയ്യുന്ന ആളാണ് അശ്വിൻ, ഞങ്ങളെല്ലാം ട്രിപ്പ് എൻജോയ് ചെയ്യുന്നുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
ഈ അടുത്ത കാലത്ത് കിച്ചുവിന് വേണ്ടി ഞാൻ കുറച്ച് ഷോപ്പിംഗ് നടത്തിയിരുന്നു. ഈ ട്രിപ്പ് മുന്നിൽ കണ്ടായിരുന്നില്ല. നോക്കുമ്പോൾ എല്ലാം ബാലി വൈബിന് ചേരുന്നതാണ്. കുറച്ച് കാലമായി പൂക്കളൊക്കെയുള്ള ഷർട്ടൊന്നും ഇടാറില്ലായിരുന്നുയ ഈയ്യിടെ ഞാൻ കുറച്ച് വാങ്ങിയിരുന്നു. അതെല്ലാം മാച്ചിംഗുമാണ് സിന്ധു പറയുന്നു.
എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും സിന്ധു വീഡിയോയിൽ കാണിക്കുന്നുണ്ട്. തമിഴ്നാട് സ്റ്റൈൽ ഭക്ഷണം കിട്ടയത് കൊണ്ട് അശ്വിൻ സന്തോഷത്തിലായിരുന്നു. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. ദിയ ഇപ്പോഴാണ് ഫാമിലിയുമായി കൂടുതൽ അറ്റാച്ചിഡ് ആയി തോന്നുന്നതെന്ന് ചിലർ കമന്റിട്ടു, മിഥുനം സറ്റൈൽ എന്ന് പറയാൻ പറ്റില്ല.. ഇത് ഒരു പ്രത്യേക സന്തോഷം അല്ലെ... എല്ലാവരും ഒരുമിച്ചു ഉള്ളപ്പോ ഒരു സമാധാനം... ️എല്ലാവരേയും ഒന്നിച്ച് ഇങ്ങനെ കാണുമ്പോൾ സന്തോഷം ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications