Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷ്ണ കുമാറിന്റെ വീട്ടിലെ ആദ്യ വിവാഹം സെപ്റ്റംബറിൽ? ആരാണ് ആ കല്യാണപ്പെണ്ണ്, സൂചന നൽകി സിന്ധുകൃഷ്ണ..

നടൻ കൃഷ്ണ കുമാറും ഭാര്യ സിന്ധുവും നാല് മക്കളും ഉൾപ്പെടുന്ന താര കുടുംബത്തിന് ധാരാളം ആരാധകരുണ്ട്. മൂത്ത ആളായ അഹാന സിനിമാ താരമാണ്. ദിയയും ഇഷാനിയും അൻസിഹകയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ദിയയ്ക്ക് ധാരാളം ആരാധകരുണ്ട്. തന്റെ വിശേഷങ്ങളൊക്കെ ദിയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ദിയയുടെ മുൻപ് ഉണ്ടായിരുന്ന റിലേഷൻ ബ്രേക്ക് അപ്പ് ആയതിനെക്കുറിച്ചും അശ്വിൻ ​ഗണേശ് തന്നെ പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ചുമൊക്കെ ദിയ സോഷ്യൽ മീഡിയ വഴി പറഞ്ഞിരുന്നു.

ഇപ്പോൾ ദിയയുടെ വിവാഹ വിശേഷം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ നേരത്തെ തന്നെ ദിയ ഇതിനെക്കുറിച്ച് സൂചന നൽകിയിരുന്നു. ഇപ്പോൾ ദിയയുടെ അമ്മ സിന്ധു കൃഷ്ണയും വിവാഹത്തെക്കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ്. സിന്ധു കൃഷ്ണ നിരന്തരം കേൾക്കുന്ന ചോദ്യമാണ് എന്നാണ് മക്കളുടെ വിവാഹം ഉണ്ടാവുക എന്നത്. ഇപ്പോൾ ദിയയുടെ കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് സിന്ധു കൃഷ്ണ കേട്ടുകൊണ്ടിരിക്കുന്നത്.

diya

കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ ഇതേക്കുറിച്ച് സിന്ധു കൃഷ്ണ പറയുന്നുണ്ട്. സെപ്റ്റംബറിലായിരിക്കും വിവാഹമെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ഈ വീഡിയോ സ്റ്റോറിയായി ദിയ പങ്കുവെച്ചു. നേരത്തെ തന്റെ വിവാ​ഹം സെപ്റ്റംബറിലായിരിക്കുമെന്ന സൂചന ദിയയും നൽകിയിരുന്നു. സിന്ധു കൂടി പറഞ്ഞതോടെ വിവാഹം എന്നാണെന്ന് ഉറപ്പായി. സെപ്റ്റംബറിൽ വിവാഹം നടക്കാൻ തന്നെയാണ് സാധ്യത‌.

അടുത്തിടെയാണ് അശ്വിനുമായി പ്രണയത്തിലാണെന്ന കാര്യം ദിയ വെളിപ്പെടുത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ചെയ്യുന്ന വീഡിയോകൾക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു. അശ്വിനുമായി പ്രണയത്തിലാണോ എന്ന ചോദ്യം ആരാധകർ ചോദിച്ചിരുന്നെങ്കിലും
ദിയ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീട് അശ്വിൻ പ്രൊപ്പോസ് ചെയ്യുന്ന വീ‍ഡിയോ ദിയ പങ്കുവെയ്ക്കുകയായിരുന്നു. ഈ വീഡിയോ വലിയ രീതിയിൽ വൈറൽ ആയിരുന്നു.

അശ്വിന്റെ അമ്മയുമായൊക്കെ ദിയ വളരെ അടുപ്പത്തിലാണ്. അമ്മയുടെ കുക്കിം​ഗ് വീഡിയോ ഒക്കെ ദിയ പങ്കുവെയ്ക്കാറുണ്ട്. ദിയയും അശ്വിനും ഒന്നിച്ച് യാത്രകൾ ഒക്കെ പോകാറുണ്ട്. ഇതിനെതിരെ വിമർശനങ്ങൾ വരാറുമുണ്ട്. നിങ്ങളുടെ വീട്ടുകാർ നിങ്ങളെ ഇങ്ങനെ ഇറക്കിവിട്ടിരക്കുകയാണോ വഴക്ക് പറയാറില്ലേ എന്ന ചോദ്യത്തിന് തനിക്ക് എത്ര വയസ്സുണ്ടെന്നാണ് ഈ ചോദിക്കുന്നവർ വിചാരിക്കുന്നതെന്നും , നാല് വർ‌ഷം കഴിഞ്ഞാൽ തനിക്ക് 30 വയസ്സാകുമെന്നുമാണ് ദിയ പറഞ്ഞത്.

അതേ സമയം ദിയയ്ക്ക് അശ്വിനെ കിട്ടിയതും അശ്വിനെ ദിയയെ പങ്കാളിയായി കിട്ടിയതും ഭാ​ഗ്യമെന്നാണ് ആരാധകർ പറയുന്നത്. തിരുവനന്തപുരത്തെ സ്റ്റാർ ഹോട്ടലിൽ വെച്ചായിരുന്നു അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്തത്. അശ്വിന്റെ പിറന്നാൾ ദിയയയും ദിയയുടെ പിറന്നാൾ അശ്വിനും വളരെ ​​ഗംഭീരമായിട്ടാണ് ആഘോഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+