ഭാവി മരുമകൻ അശ്വിനെക്കുറിച്ച് സിന്ധുവിന് പറയാനുള്ളത് ഇങ്ങനെ; ദിയ ഭാഗ്യവതി തന്നെ
സോഷ്യൽ മീഡിയയിൽ സജീവമാണ് സിന്ധു കൃഷ്ണ. സിന്ധു കൃഷ്ണ മാത്രമല്ല. കൃഷ്ണ കുമാറിന്റെ വീട്ടിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ ആക്ടീവാണ് അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. ഇപ്പോൾ ഇവർക്ക് പറയാനുള്ളത് ദിയയുടെ വിവാഹത്തെക്കുറിച്ചാണ്.
ദിയയും അശ്വിനും തമ്മിലുള്ള വിവാഹം സെപ്റ്റംബർ മാസത്തിലാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിക്കഴിഞ്ഞു. ഡ്രസ് വാങ്ങാൻ പോകുന്ന വീഡിയോയും സ്വർണം വാങ്ങാൻ പോകുന്ന വീഡിയോയും അശ്വിന്റെ വീട്ടിലേക്ക് പോകുന്ന വീഡിയോയുമൊക്കെ ദിയ പങ്കുവെച്ചിരുന്നു. ഇപ്പോൾ ദിയയുടെ വിവാഹത്തെപ്പറ്റിയും അശ്വിനെക്കുറിച്ചുമൊക്കെ പറയുകയാണ് സിന്ധു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ക്യൂ ആന്റ് എയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ഓസിയുടെ കല്യാണത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്താണ് തോന്നുന്നത് എന്നായിരുന്നു ചോദ്യം. രാത്രിയിൽ അവളെ ഇവിടെ മിസ് ചെയ്യും എന്നാണ് സിന്ധു പറഞ്ഞത്. രാത്രി എത്താൻ ലേറ്റ് ആയാൽ വഴക്ക് പറയുന്നതും നേരത്തെ കിടക്കാൻ പറയുന്നതും ഒക്കെ മിസ് ചെയ്യും. നാല് പെൺകുട്ടികൾ വീട്ടിലുള്ളപ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയല്ലേ എന്നും സിന്ധു പറഞ്ഞു. അതേ സമയം സിന്ധു കൃഷ്ണയുടെ വീഡിയോ പങ്കുവെച്ച് ഞാൻ ഒരു ചുവരിന് അപ്പുറത്തല്ലേ താമസിക്കുന്നത് എന്നാമ് ദിയ ചോദിച്ചത്.
സമയം എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്. എല്ലാവരും കുഞ്ഞായിട്ടിരുന്നാൽ മതി എന്ന് ചിലപ്പോഴൊക്കെ തോന്നുറുണ്ട് എന്നും പിന്നെ വിചാരിക്കും മക്കളെല്ലാം കുടുംബമായി ജീവിക്കുന്നതും കാണണ്ടേയെന്ന്, എക്സൈറ്റഡ് ആണ് ഞാൻ സിന്ധു പറഞ്ഞു. കല്യാണത്തിനുള്ള ഷോപ്പിംഗ് തുടങ്ങിയതേയുള്ളൂ. ഇനിയും സമയമുണ്ടല്ലോ എന്നും സിന്ധു പറയുന്നു. അശ്വിനെക്കുറിച്ചുള്ള ചോദ്യത്തിനും സിന്ധു മറുപടി പറയുന്നുണ്ട്. വളരെ നല്ല അഭിപ്രായമാണ് സിന്ധുവിനുള്ളത്.
അശ്വിനെക്കുറിച്ചിള്ള ചോദ്യത്തിന് ഹീ ഇസ് എ സ്വീറ്റ് ബോയ് എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ഞങ്ങളുടെ കൂടെയൊക്കെ വരുമ്പോൾ വളരെ സ്വീറ്റ് ആണ്, വളരെ കെയറിംഗ് ആണ്, ഹോംലിയാണ്, നൈസ് ബോയ് എന്നാണ് അശ്വിനെക്കുറിച്ച് സിന്ധു പറയുന്നത്. തന്നെക്കുറിച്ച് പറയുന്ന വീഡിയോ അശ്വിൻ സ്റ്റോറി ആക്കിയിട്ടുണ്ട്. അതാണ് എന്റെ മാമിയാർ എന്ന ക്യാപ്ഷൻ നൽകിയാണ് അശ്വിൻ ഇത് പങ്കുവെച്ചത്.
വിവാഹവുമായി ബന്ധുപ്പെട്ട് ദിയയും കുടുംബവും പങ്കുവെയ്ക്കുന്ന വീഡിയോ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. സ്വർണം വാങ്ങാൻ പോയപ്പോള് ദിയയും കുടുംബവും അശ്വിനുമാണ് ഉണ്ടായിരുന്നത്. അശ്വിൻ ഗോൾഡ് ഇടാത്ത വ്യക്തിയാണെന്ന് ദിയ പറയുന്നുണ്ട്.












Click it and Unblock the Notifications