'അച്ഛന്‍ ഐസിയുവില്‍ കിടക്കുമ്പോള്‍ ഓണം ആഘോഷിക്കാന്‍ കാണിച്ച മനസ്'; മറുപടിയുമായി സിന്ധു കൃഷ്ണ
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നടന്‍ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും സ്വന്തം നിലയില്‍ യൂട്യൂബ് നടത്തുന്നുണ്ട്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും എല്ലാവരും തങ്ങളുടെ യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്.
അടുത്ത കാലത്ത് ദിയയ്ക്ക് ജനിച്ച കുഞ്ഞ് ഓമിയെ ചുറ്റിപ്പറ്റിയാണ് എല്ലാ വീഡിയോകളും. എന്നാല്‍ പതിവിന് വിപരീതമായി ഓണക്കാലത്ത് അധികം വീഡിയോകളൊന്നും കുടുംബത്തില്‍ നിന്നും ഉണ്ടായില്ല. ഇതിനു കാരണം കുഞ്ഞ് ഓമി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു.
ദിയയുടെ ഒന്നാം വിവാഹ വാര്‍ഷികവും കുഞ്ഞിന്റെ ഫേസ് റിവീലിങ്ങും തിരുവോണവും ഒരുമിച്ച് ആഘോഷിക്കാന്‍ ആയിരുന്നു പ്ലാന്‍. എങ്കിലും ഓമിയുടെ അസുഖം കാരണം എല്ലാം തകിടം മറിഞ്ഞു. ഓമി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് കുടുംബം ഓണം ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ സിന്ധു കൃഷ്ണ പങ്കുവെച്ചിരുന്നു.

ഇതേസമയം തന്നെ സിന്ധു കൃഷ്ണയുടെ അച്ഛനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അച്ഛന്‍ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ തുടരുകയാണ്. ഈ വീഡിയോയ്ക്ക് താഴെയും ചിലര്‍ കുടുംബത്തിനെതിരെ അധിക്ഷേപവുമായി രംഗത്തു വന്നിരുന്നു.
സ്വന്തം അച്ഛന്‍ ഐസിയുവില്‍ കിടക്കുമ്പോള്‍ ലേറ്റ് ആയിട്ട് ആണേലും ഓണം ആഘോഷിക്കാന്‍ കാണിച്ച ആ മനസ്... എന്നത് ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങളും ചിലര്‍ ഉന്നയിച്ചിരുന്നു. ഇതുകൂടാതെ ഓണാഘോഷത്തിന് അശ്വിന്റെ കുടുംബം എവിടെയെന്നും ചിലര്‍ ചോദിച്ചിരുന്നു.
പുതിയ വീഡിയോയിലൂടെ ഇതിനെല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് സിന്ധു കൃഷ്ണ. അശ്വിന്റെ അച്ഛന് ചിക്കന്‍പോക്‌സ് ആയതു കൊണ്ട് പബ്ലിക്കില്‍ എവിടെയും പോയിരുന്നില്ല. വീട്ടില്‍ തന്നെ ക്വാറന്റീന്‍ പോലെയായിരുന്നു.
സെപ്റ്റംബര്‍ മാസം മുഴുവന്‍ ഹോസ്പിറ്റല്‍ കേസുമായി തിരക്കായിരുന്നുവെന്ന് സിന്ധു പറഞ്ഞു. ഈ മാസം രണ്ടു ദിവസം മാത്രമാണ് ഡാഡിക്ക് വീട്ടില്‍ നില്‍ക്കാന്‍ കഴിഞ്ഞത്.
ഇതൊക്കെ സങ്കടകരമായ കാര്യമാണ്. പേരന്റ്‌സിന് ഒരിക്കല്‍ പ്രായമാകും. നമുക്കു പോലും വയസായി.
അച്ഛന്‍ ഐസിയുവില്‍ കിടക്കുമ്പോള്‍ ഓണം ആഘോഷിക്കുന്നു എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു. ലൈഫില്‍ പലതും സംഭവിക്കുന്നുണ്ടാവും. നല്ല കാര്യങ്ങളും മോശം കാര്യങ്ങളും. അതെല്ലാം ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ കഴിയണമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു












Click it and Unblock the Notifications