ദിയ കൃഷ്ണ എടുത്ത ലേബർ സ്വീറ്റ് റൂമിനു ഒരു ദിവസത്തെ വാടക ഇതാ; തുക പുറത്തുവിട്ട് സിന്ധു കൃഷ്ണ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയയുടെ പ്രസവ വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ച. പ്രസവം എന്ന ശാരീരിക പ്രക്രിയ അടച്ചിട്ട മുറിയില്‍ രഹസ്യമായി നടത്തപ്പെടേണ്ടതാണ് എന്ന വിശ്വാസം തകര്‍ക്കുന്നതായിരുന്നു വീഡിയോ. ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം ഒന്നാന്തരമൊരു റിസർച്ച് മെറ്റീരിയലാണെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെട്ടത്.
ലേബർ സ്വീറ്റ് റൂം എന്ന സൗകര്യമാണ് ദിയ പ്രയോജനപ്പെടുത്തിയത്. വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് ഈ സ്വീറ്റ് റൂമിനെ കുറിച്ച് ചോദ്യം ഉയർത്തിയത്. ഉയർന്ന സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമേ ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകൂവെന്നും ചിലർ പ്രതികരിച്ചിരുന്നു. അതിനിടയിൽ ഇപ്പോഴിതാ ദിയക്ക് സ്വീറ്റ് റൂമിനായി ചെലവായ തുക എത്രയെന്ന് വെളിപ്പെടുത്തുകയാണ് അമ്മ സിന്ധു കൃഷ്ണ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. സിന്ധുവിന്റെ വാക്കുകളിലേക്ക്

'പ്രസവത്തിന് പണ്ടത്തെ സൗകര്യങ്ങളൊന്നുമല്ല ഇന്ന്. വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഇന്റർനാഷ്നൽ ആശുപത്രികളിൽ കിട്ടുന്നത് പോലുള്ള സൗകര്യങ്ങളൊക്കെ നമ്മുക്ക് നാട്ടിൽ തന്നെ കിട്ടുന്നുണ്ട്. പിന്നെ നമ്മുടെ നാട്ടിൽ കിട്ടുമ്പോൾ നമ്മുക്ക് അറിയുന്ന വ്യക്തികൾ, അപ്പോൾ കിട്ടുന്ന പേഴ്സണൽ അറ്റൻഷൻ ഉണ്ടല്ലോ, അത് വളരെ മികച്ചതാണ്.
ഓസിയുടെ പ്രസവ വീഡിയോ കണ്ടിട്ട് ഒരുപാട് പേര് സംശയം ചോദിച്ചു, എങ്ങനെയാണ് പ്രസവം നടക്കുന്നിടത്ത് കുടുംബത്തെയൊക്കെ അനുവദിച്ചതെന്ന്. അത് ഓസിയുടെ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഓസിയുടെ പ്രസവം നടന്നത് സ്വീറ്റ് റൂമിൽ ആണ്. ഈ ഹോസ്പിറ്റലിൽ അങ്ങനെയുള്ള രണ്ട് റൂമുകൾ ഉണ്ട്. അത് പ്രസവം നടക്കുന്ന ഓപ്പറേഷൻ തിയറ്ററിന്റെ ആ ഫ്ലോറിൽ തന്നെയാണ്. പ്രസവം നടക്കുമ്പോൾ നമ്മുടെ കുടുംബം കൂടെ വേണം എന്ന് ഓപ്റ്റ് ചെയ്തവർക്ക് എടുക്കാവുന്ന റൂം ആണ്.
ഈ റൂമിനെ കുറിച്ച് ഞങ്ങൾ അറിയുന്നത് അമ്മുവിന്റെ (അഹാന) സുഹൃത്ത് സേറയിൽ നിന്നാണ്. സേറയുടെ പ്രസവം ഇവിടെയാണ് നടന്നത്. ആരെങ്കിലുമൊക്കെ പറഞ്ഞാണല്ലോ നമ്മളും അറിയുന്നത്.സേറയുടെ ഡെലവറി വീഡിയോ റീൽ ഞങ്ങൾ കണ്ടിരുന്നു. അപ്പോൾ ഓസി പ്രഗ്നന്റ് ആയപ്പോൾ ഞങ്ങൾ തീരുമാനിച്ചു എന്തായാലും ഡെലിവറി ഇവിടെ തന്നെ മതിയെന്ന്.
പണ്ട് ഞാനൊക്കെ ഡെലിവറിക്ക് പോകുമ്പോൾ അവിടെ കിച്ചുവിന്റെ അച്ഛന്റെ സഹോദരി ഒരു ഡോക്ടർ ഉണ്ടായിരുന്നു. അതുകൊണ്ട് ഇടയ്ക്ക് ഞാൻ പെയിനിലൊക്കെ കിടക്കുമ്പോൾ കിച്ചുവിനെയും എന്റെ അമ്മയെയും ഇടക്കൊന്ന് കയറ്റി എന്നെ കാണിക്കുന്നുണ്ടായിരുന്നു. പിന്നെ പ്രസവം കഴിഞ്ഞ ഉടനെ അവർ അകത്തൊക്കെ വന്നു കാണാൻ. അല്ലാതെ പ്രസവം നടക്കുമ്പോൾ ആരും ഇല്ലായിരുന്നു.
എന്നാൽ എനിക്ക് ആഗ്രഹമായിരുന്നു അവിടെ ആരെങ്കിലും വേണം നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ഒന്നോ രണ്ടോ പേര് കൂടെ വേണമെന്നൊക്കെ ഞാൻ ഭയങ്കരമായി ആഗ്രഹിച്ചിട്ടുണ്ട്. ഇവിടെ എല്ലാവരും ഉണ്ടായിരുന്നു. ഞാൻ നാല് പ്രസവിച്ചെങ്കിലും എന്താണ് ചുറ്റും നടക്കുന്ന കലാപരിപാടികൾ എന്ന് എനിക്ക് കൃത്യമായ അറിവില്ല. മാത്രമല്ല ഡെലിവറി വീഡിയോസൊന്നും ഞാൻ യുട്യൂബിലൂടെ കാണാൻ ശ്രമിച്ചിട്ടില്ല. എന്തായാലും എനിക്ക് അത് ലൈവായി കാണാൻ പറ്റി. അതൊരു മാജിക്കൽ ഫീൽ ആയിരുന്നു. ഓസി വേദന വരാതിരിക്കാനുള്ള ഇഞ്ചക്ഷൻ എടുത്തത് കൊണ്ട് അവൾ ഓവറായി സ്ട്രഗിൾ ചെയ്തില്ല. അവൾക്ക് ഇഞ്ചക്ഷൻ തന്നെ ഭയങ്കര പേടിയാണ്.
എല്ലാം സ്മൂത്തായിരുന്നു. മണിക്കൂറുകൾ ആ പ്രോസസിലേക്ക് എത്താൻ എടുത്തെങ്കിലും അവസാനത്തെ പ്രക്രിയ വളരെ സ്മൂത്തായിരുന്നു. ആശുപത്രിയിലെ ഓരോ സ്റ്റാഫിനോടും നന്ദിയുണ്ട്. വളരെ നന്നായിട്ടാണ് ജീവനക്കാർ പെരുമാറിയത്. ആശുപത്രിയിൽ വന്നത് പോലെ അല്ല, ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വന്ന ഫീൽ ആയിരുന്നു. എന്ന് വെച്ച് നമ്മുക്ക് താങ്ങാൻ പറ്റാത്ത റേറ്റും അല്ല ഇവിടെ. ലേബർ സ്വീറ്റ് റൂമിന് ദിവസം 12000 രൂപ ആണ്.
വെളിയിൽ കാണുന്നവർക്ക് തോന്നും ഭയങ്കര റേറ്റ് ആണോയെന്നൊക്കെ. ഒരു സാധാരണ ആശുപത്രിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു 30,000-40000 ഓ വ്യത്യാസമേ വരുന്നുള്ളൂ. ഡെലവറിക്ക് കിടക്കുന്ന പെൺകുട്ടിക്കും കുടുംബത്തിനും കിട്ടുന്ന സാറ്റിസ്ഫാക്ഷൻ പറഞ്ഞറിയിക്കാൻ സാധിക്കില്ല', സിന്ധു കൃഷ്ണ പറഞ്ഞു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications