പ്രണയ വിവാഹം, വാടക വീട്ടിലെ ജീവിതം, അഹാനയുട ജനനം; പഴയകാലം ഓർത്തെടുത്ത് സിന്ധുകൃഷ്ണ
കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യൽ മീഡിയിൽ സജീവമാണ്. ഭാര്യ സിന്ധു കഷ്ണയും മക്കളായ അഹാനയും ദിയയും ഇഷാനിയും അൻസിനും. എല്ലാവർക്കും ധാരാളം ആരാധകരും ഉണ്ട്. തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബിലൂടെയാണ് താരങ്ങൾ പങ്കുവെയ്ക്കാറുള്ളത്.
ഇവരുടെ വീഡിയോ ട്രെന്റിംഗ് ആവാറുണ്ട്.
സിന്ധു കൃഷ്ണയുടെയും കൃഷ്ണ കുമാറിന്റെും പ്രണയ വിവാഹമായിരുന്നു. വാടക വീട്ടിലായിരുന്നു ഇവർ ജീവിതം തുടങ്ങിയത്. അഹാനയും ദിയയും ഇഷാനിയും ജനിച്ചത് വാടക വീട്ടിൽ തന്നെയാണ്. തിരുവനന്തപുരത്തെ സ്വന്തം വീടായ സ്ത്രീയിൽ താമസമാക്കിയ ശേഷമാണ് ഇളയ മകൾ ഹൻസിക ജനിച്ചത്.

ജീവിതത്തിന്റെ തുടക്കത്തിൽ ഒരുപാട് പ്രതിസന്ധികൾ സിന്ധുവും കൃഷ്ണ കുമാറും അനുഭവിച്ചിരുന്നു. നാല് പെൺമക്കൾ വളർന്നുവന്ന നാളുകളിൽ സിന്ധു ഒരു പുതിയ വസ്ത്രം പോലും വാങ്ങി ധരിച്ചിരുന്നില്ല എന്ന് അഹാന ഒരിക്കൽ പറഞ്ഞിരുന്നു. ചിലപ്പോൾ കൂട്ടുകാരികളാവും സിന്ധുവിന് ഒരു നല്ല വസ്ത്രം വാങ്ങിനൽകുക. കഴിഞ്ഞ നാളുകളെക്കുറിച്ച് സിന്ധു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആകുന്നത്.
അഹാനയാണ് മൂത്തമകൾ. അമ്മു എന്നാണ് അഹാനയെ വിളിക്കുന്നത്. അന്ന് താനും ഭർത്താവ് കൃഷ്ണ കുമാറും തീരെ പ്രായം കുറഞ്ഞവരാണെന്നും മസ്ക്കറ്റിൽ നിന്നും സിന്ധുവിന്റെ അച്ഛൻ സമ്മാനിച്ച വേഷമായിരുന്നു അഹാന അണിഞ്ഞിരുന്നതെന്നും ഒരു ചിത്രം പങ്കുവെച്ച് സിന്ധു പറയുന്നു.
കൃഷ്ണ കുമാറിന് വലിയ തൊഴിൽ ഇല്ലാത്ത നാളിലാണ് രണ്ട് പേരും വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങിയത് അതിനാൽ സാമ്പത്തികം നോക്കിയായിരുന്നു സിന്ധു ജീവിച്ചത്. പല അവസരങ്ങളിലും ഒരേ സാരി മാറി മാറി ഉടുത്തിരുന്നു് എന്ന് സിന്ധു പറയുന്നു. എന്നാൽ അന്ന് കവിളിൽ സ്വാഭാവിക തിളക്കം ഉണ്ടായിരുന്നതായി സിന്ധു ഓർക്കുന്നു. ഇന്നാണെങ്കിൽ മേയ്ക്കപ്പ് ഹൈലൈറ്റർ ഉപയോദഗിക്കണം. ജീവിതം തങ്ങളോട് കൂടുതൽ കാരുണ്യം കാണിച്ചിരുന്നു എന്ന് സിന്ധു പറയുന്നു.
അതേ സമയം, കൃഷ്ണ കുമാറിന്റെ ജീവിതത്തിൽ ഉടൻ വൻ ആഘോഷം നടക്കാൻ പോവുകയാണ്. രണ്ടാമത്തെ മകൾ ദിയയുടെ വിവാഹമാണ് നടക്കാൻ പോകുന്നത്. അശ്വിൻ ആ ണ് ദിയയുടെ വരൻ രണ്ട് പേരും പ്രണയത്തിലാണ്. സെപ്റ്റംബർ മാസത്തിലാണ് വിവാഹം. അടുത്തിടെ അശ്വിന്റെ വീട്ടിൽ ദിയ കുടുംബ സമേതം പോയിരുന്നു. ഈ വീഡിയോ ദിയ പങ്കുവെച്ചിരുന്നു. ഫോർമൽ പരിപാടി ആയിരുന്നില്ലെന്നും എല്ലാവരും കൂടി ഒത്തുകൂടിയതാണെന്നുമാണ് ദിയ പറഞ്ഞത്. ഇതിന് മുൻപ് ക താലി പൂജയിടെ വീഡിയോയും ദിയ പങ്കുവെച്ചിരുന്ന.












Click it and Unblock the Notifications