Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോ ട്രെന്റിംഗിൽ ഒന്നാമത് എത്തിയപ്പോൾ സിന്ധു തന്നെ ഞെട്ടി; പക്ഷേ കാരണം ദിയ ആണെന്ന് മാത്രം

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണ കുമാറും ഭാര്യ സിന്ധുവും നാല് മക്കളും. അഹാന സിനിമാ താരം കൂടിയാണ്. ദിയയും ഇഷാനിയും ഹൻസികയും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ജൂൺ 12 ന് ആയിരുന്നു കൃഷ്ണ കുമാറിന്റെ പിറന്നാൾ ഭാര്യയും മക്കളും കൃഷ്ണ കുമാറിന് ആശംസ അറിയിച്ച് പോസ്റ്റുകൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അത് കൊണ്ടൊന്നും ആഘോഷം അവസാനിച്ചിരുന്നില്ല.

പിറന്നാൾ ദിവസത്തെ വിശേഷങ്ങൾ വ്ലോഗിലൂടെ സിന്ധു കൃഷ്ണ പങ്കുവെച്ചിരുന്നു. എന്നാൽ സിന്ധുവിന്റെ മറ്റ് വ്ലോഗുകളിൽ നിന്ന് വ്യത്യസ്തമായി വീഡിയോ അപ്പ് ലോഡ് ചെയ്തതിന് പിന്നാലെ ട്രെന്റിംഗ് ആയി മാറിയിരുന്നു. ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇപ്പോഴും വീഡിയോ ട്രെന്റിംഗിലുണ്ട്. സിന്ധു തന്നെ അമ്പരന്നുപോയി. എന്നാൽ ട്രെന്റിംഗ് ആവാനുള്ള കാരണം ദിയ ആയിരുന്നു.

diyaa

വീഡിയോയ്ക്ക് വന്ന കമന്റ് നോക്കിയാൽ കാര്യങ്ങൾ മനസ്സിലാകും. വീഡിയോയുടെ തമ്പ്‌നെയിലിൽ ദിയയുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഇതാണ് ആളുകൾ വീഡിയോ കാണാൻ കാരണമായത്. ദിയ മറ്റ് സഹോദരിമാരിൽ നിന്നും വ്യത്യസ്തയാണെന്നാണ് ആരാധകർ പറയുന്നത്. ദിയയെ ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് ദിയയുടെ ചിത്രം കണ്ടയുടൻ വീഡിയോ ഓപ്പൺ ചെയ്തതെന്ന് ആരാധകർ പറഞ്ഞു.

തമ്പ് നെയിലിൽ ദിയയെ കണ്ടത് കൊണ്ട് ആണ് ഓപ്പൺ ചെയ്ത് ദിയയെ വളരെ ഇഷ്ടം, ഒരുപാട് സ്നേഹം. എന്തൊക്കെ പറഞ്ഞാലും ഓസിയെ തമ്പ് നെയിലിൽ കാണുമ്പോൾ ഒരു സന്തോഷം.. ഒരു ആകാംക്ഷ, ദിയയെ കണ്ടത് കൊണ്ടാണ് ഓപ്പൺ ചെയ്തത്, വീഡിയോയിൽ ജാട ഇടുമെങ്കിലും ദിയയെ കാണാൻ ഭയങ്കര ഇഷ്ടമാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേ സമയം ദിയയുടെ വിവാഹം വൈകാതെ തന്നെയുണ്ടാവും. അശ്വിൻ ​ഗണേശ് ആണ് വരൻ. ഇരുവരും പ്രണയത്തിലായിരുന്നു.
ദിയയെ പെണ്ണുകാണാൻ അശ്വിനും വീട്ടുകാരും വരുന്നത് ദിയ വ്ലോ​ഗ് ചെയ്തിരുന്നു. നിരവധി പേരാണ് ആ വ്ലോ​ഗ് കണ്ടത്. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ദിയ വീഡിയോയിലൂടെയാണ് ആരാധകരെ അറിയിക്കുന്നത്.

ദിയയോട് അശ്വിൻ പ്രണയം പറഞ്ഞ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. അതേ സമയം പെണ്ണുകാണാൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. ദിയയുടെ വീട്ടുകാർക്കെതിരെയാണ് വിമർശനങ്ങൾ ഉയർന്നത്.

അശ്വിനും കുടുംബവും വന്നപ്പോൾ ബഹുമാനം കൊടുത്തില്ലെന്നും ഇഷാനിയും അൻസിബയും വീട്ടിൽ ഇടുന്ന ​ ഡ്രസ്സാണ് ഇട്ടതെന്നുമൊക്കെയായിരുന്നു വിമർശനം. എന്നാൽ വിമർശനങ്ങൾക്ക് അശ്വിൻ മറുപടി നൽകിയിരുന്നു. ദിയയുടെ വീട്ടുകാർ നല്ല സ്വീകരണം തന്നെയാണ് തങ്ങൾക്കായി നൽകിയത് എന്നായിരുന്നു അശ്വിൻ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+