പോയ പൈസ ഒരു വലിയ യൂണിവേഴ്സിറ്റിയില്‍ പഠിക്കാനായി ചെലവഴിച്ചെന്ന് കരുതാന്‍ പറയും; പഠിച്ചത് വലിയ പാഠം
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ വന്‍ തുകയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന സംഭവത്തില്‍ പ്രതികരിച്ച് അമ്മ സിന്ധു കൃഷ്ണ. തട്ടിപ്പ് നടത്തിയ മൂന്നു ജീവനക്കാരെയും മാറ്റണമെന്ന് നേരത്തെ താന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ദിയ കേട്ടിരുന്നില്ലെന്ന് സിന്ധു പറഞ്ഞു. കസ്റ്റമേഴ്സിനോടുള്ള ഇവരുടെ പെരുമാറ്റം ശരിയല്ലെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ദിയയ്ക്ക് ഇവരോട് സിമ്പതി ഉണ്ടായിരുന്നു. ഇത്രയും വലിയ ഫ്രോഡ് കാണിച്ചിട്ടാണ് ചിരിച്ചും കളിച്ചും കൂടെ നിന്നതെന്ന് ദിയയ്ക്ക് മനസിലായില്ല. കേരള രാഷ്ട്രീയം എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സിന്ധു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിന്ധുവിന്റെ വാക്കുകള്‍: ഇപ്പോള്‍ ഉണ്ടായ നഷ്ടം ജീവിതത്തിലെ ഒരു വലിയ പാഠമാണ്. ഒരു വലിയ യൂണിവേഴ്സിറ്റിയില്‍ പോയി ഒരുപാട് കാശ് കൊടുത്തു പഠിച്ച് ഒരു ഡിഗ്രി പാസായത് പോലെ കണ്ടാല്‍ മതി പോയ കാശ്. പഠിച്ചത് ഒരു വലിയ പാഠമാണ്. ദിയ ചെറുപ്പമാണ്. ഇനിയും ജോലി ചെയ്യാനുള്ള ഊര്‍ജ്ജമുണ്ട്. ബിസിനസ് മുന്നോട്ടു കൊണ്ടുപോയി പണമുണ്ടാക്കാം. ലൈഫില്‍ വന്നു പോകുന്ന ഒരുപാട് പാഠങ്ങള്‍, അത് അനുഭവത്തില്‍ വരുമ്പോഴാണ് നന്നായിട്ട് പഠിക്കുന്നത്.

ബിസിനസില്‍ ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന് പഠിക്കാന്‍ സാധിച്ചു. ഞങ്ങളാരും ബിസിനസില്‍ ഇടപെട്ടിരുന്നില്ല. മക്കളുടെ ഫിനാന്‍ഷ്യല്‍ കാര്യങ്ങളില്‍ ഒന്നും ഞങ്ങള്‍ ഇടപെട്ടിരുന്നില്ല. അവര്‍ക്ക് ഹെല്‍പ്പ് വേണമെങ്കില്‍ ഞങ്ങള്‍ ഹെല്പ് ചെയ്യും. ദിയയുടെ ജിഎസ്ടി അടയ്ക്കുന്നതൊക്കെ ഞാനാണ്. ബിസിനസില്‍ എത്ര ലാഭം ഉണ്ടെന്നൊന്നും ഞങ്ങള്‍ നോക്കാറില്ലായിരുന്നു. കണക്കുകള്‍ നോക്കുമ്പോള്‍ ഇത്രയും വരുമാനം കിട്ടിയാല്‍ പോരല്ലോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഞങ്ങള്‍ ആരെങ്കിലും ബിസിനസില്‍ ഇടപെട്ടിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.
ജീവനക്കാരില്‍ നിന്ന് മോശമായ വൈബ് എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്. എങ്കിലും ഇത്രയും വലിയ തട്ടിപ്പ് നടത്തുമെന്ന് കരുതിയില്ല. ഇഷാനിയുടെ സുഹൃത്ത് അവിടെ പോയി സാധനം മേടിച്ചപ്പോള്‍ പെയ്മെന്റ് മറ്റൊരു ക്യൂആര്‍കോഡ് വഴി വാങ്ങിയതാണ് സംശയമുണ്ടാകാന്‍ കാരണം. ദിയ വിശ്വസിച്ച് സ്ഥാപനം ഏല്‍പ്പിച്ച കുട്ടികള്‍ തട്ടിപ്പ് നടത്തുമെന്ന് കരുതിയില്ല.
ഞാനായിരുന്നെങ്കില്‍ അവരെ പൂര്‍ണമായും വിശ്വസിക്കില്ലായിരുന്നു. ഞാനിവിടെ പോവുകയും പരിശോധിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ കടയില്‍ പോയപ്പോള്‍ മുന്നില്‍ ആരും ഇല്ലായിരുന്നു. ഇത്രയും സാധനങ്ങള്‍ ഇവിടെ ഇരിക്കുമ്പോള്‍ എവിടെപ്പോയി എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കുകയായിരുന്നു എന്നാണ് മറുപടി പറയുന്നത്. കുറച്ചുകൂടി നല്ല മാല കാണിക്കാന്‍ പറഞ്ഞപ്പോള്‍ ഇവിടെ ഉള്ളതെല്ലാം കച്ചറയാണെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ ഇക്കാര്യം ഓസിയോട് പറഞ്ഞു. ഓസി ചോദിച്ചപ്പോള്‍ അറിയാതെ പറഞ്ഞു എന്നാണ് അവര്‍ മറുപടി പറഞ്ഞത്.
ജോലിയില്‍ അവര്‍ വളരെ ഫാസ്റ്റ് ആയിരുന്നു. പാക്കിങ് ഒക്കെ പെട്ടെന്ന് ചെയ്യും. അതുകൊണ്ട് ഹാപ്പിയായിരുന്നു. ഏത് ആഭരണം എവിടെ ഇരിക്കുന്നു എന്നൊക്കെ ഇവര്‍ക്ക് അറിയാമായിരുന്നു. നേരത്തെ സ്റ്റാഫായി ഉണ്ടായിരുന്ന കുട്ടിയെ ഓടിച്ചിട്ടാണ് ഇവര്‍ മൂന്നു പേരും ഒറ്റക്കെട്ടായി തട്ടിപ്പ് നടത്തിയത്.
എനിക്കും ഇത് ഷോക്കിങ് ആയിരുന്നു. അവര്‍ കുറ്റം സമ്മതിക്കുന്നു വീഡിയോ ഞങ്ങളുടെ കയ്യിലുണ്ട്. എന്നിട്ടും ഞങ്ങള്‍ അത് പുറത്തു വിട്ടില്ല. അവര്‍ കൗണ്ടര്‍ കേസ് കൊടുത്തതുകൊണ്ടാണ് ഞങ്ങള്‍ അത് പുറത്തുവിട്ടത്. പൈസ കൊണ്ടുവരാം, കേസ് കൊടുക്കരുതെന്ന് അവര്‍ തൊഴുതു പറഞ്ഞു. നമുക്ക് വലിയ നഷ്ടം ഉണ്ടായിട്ടു പോലും അവരുടെ ഫ്യൂച്ചര്‍ നശിക്കണ്ട എന്ന് വിചാരിച്ചിട്ടാണ് കേസുമായി പോകാതിരുന്നത്. തിരിച്ചു ചിന്തിച്ചിരുന്നുവെങ്കില്‍ അവര്‍ ഓഫീസില്‍ വന്നിരിക്കുമ്പോള്‍ തന്നെ പൊലീസിനെ വിളിക്കാമായിരുന്നു. എല്ലാവരും 25 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. തൊഴുതു കൊണ്ടാണ് ഇക്കാര്യം പുറത്തു പറയരുതെന്ന് പറഞ്ഞത്.
പിന്നീടാണ് അവരുടെ ടോണ്‍ മാറിയത്. ദിയയോട് മോശമായി സംസാരിച്ചത്. അവര്‍ക്കെതിരെ കേസ് കൊടുക്കണം എന്നൊന്നും ഞങ്ങള്‍ ചിന്തിച്ചില്ല. നല്ല ദേഷ്യം ഉണ്ടായിരുന്നിട്ടും അവരുടെ ഭാവി നശിപ്പിക്കുന്ന ഒന്നും ഞങ്ങള്‍ ചെയ്തില്ല.
നാലു ലക്ഷത്തോളം രൂപയുമായി ഫ്ളാറ്റില്‍ വന്നപ്പോഴാണ് ഇത്രയും തുക എടുത്തോ എന്ന് ഞങ്ങള്‍ക്കും സംശയം ഉണ്ടായത്. സ്റ്റാഫ് കാശുമായി വന്നു കരയുന്നു എന്നു പറഞ്ഞ് ദിയ ഞങ്ങളെ വിളിച്ചു. അവള് ആകെ ടെന്‍ഷനായി. ഒരു വര്‍ഷത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് കാണിക്കാന്‍ മാത്രമാണ് അവരോട് പറഞ്ഞത്.
എന്തിനിത് ചെയ്തു എന്ന് ചോദിക്കുമ്പോള്‍ ദിയയെ ഞങ്ങള്‍ക്ക് ഇഷ്ടമില്ല, അതുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് ഉത്തരമാണ് പറയുന്നത്. തട്ടിപ്പ് നടത്തിയാല്‍ പിടിക്കപ്പെടും എന്ന് അറിയില്ലേ എന്ന് ചോദിക്കുമ്പോള്‍ അറിയാം എന്നും പറയുന്നുണ്ട്.
കേസ് ട്വിസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തോന്നിയതു കൊണ്ടാണ് വീഡിയോ എടുത്തുവച്ചത്. പൈസ ഇത്രയും ഒന്നും എടുത്തില്ല, ഇത്രയും ആയോ എന്നൊക്കെയാണ് അവര്‍ പരസ്പരം ചോദിക്കുന്നത്. ദിയ ഗര്‍ഭിണി ആയതോടുകൂടി ഓഫീസില്‍ പോക്ക് നിര്‍ത്തിയതോടെ കൂടിയാണ് പ്രശ്നം ഉണ്ടായത്.
ദിയയുടെ വയ്യായ്മയാണ് അവര്‍ മുതലെടുത്തത്. അവരെ വിശ്വസിച്ച് എല്ലാം ഏല്‍പ്പിച്ചു. കസ്റ്റമേഴ്സ് ആരും വരുന്നില്ല എന്നാണ് ഇവര്‍ പറഞ്ഞുകൊണ്ടിരുന്നത്. അത് ദിയ വിശ്വസിച്ചു. ദിയ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ എടുത്ത് ഒരു കുട്ടി മറ്റൊരു ബിസിനസ് തുടങ്ങുകയും ചെയ്തു. അത് ദിയയുടെ തന്നെ കൊറിയര്‍ ഏജന്റ് വഴി അയച്ച് ദിയയെക്കൊണ്ട് തന്നെ കൊറിയര്കാര്ക്കുള്ള പെയ്മെന്റും കൊടുപ്പിച്ചു.
ഈ പണം കൊണ്ട് എന്താണ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ സ്വര്‍ണം വാങ്ങി, വീട് വച്ചു എന്നൊക്കെയാണ് പറയുന്നത്. നിങ്ങളുടെ ലൈഫ്സ്റ്റെല്‍ വലുതാകുമ്പോള്‍ വീട്ടുകാര്‍ ചോദിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ ഭര്‍ത്താവിനോട് പറഞ്ഞിരിക്കുന്നത് ഞങ്ങള്‍ വലിയ ശമ്പളം ആണ് വാങ്ങുന്നത് എന്നാണ്. ഇത്രയും ചെറിയ പെണ്‍കുട്ടികളുടെ മനസില്‍ കുറ്റകൃത്യം ചെയ്യാനുള്ള വാസന എങ്ങനെ വരുന്നു എന്നതാണ് എന്നെ വിഷമിപ്പിച്ചത് - സിന്ധു കൂട്ടിച്ചേര്‍ത്തു. സിന്ധുവിന്റെ വാക്കുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications