'എന്നിട്ടും ഗോപി സുന്ദറുമായി പിരിയാൻ കാരണം', അഭയ ഹിരൺമയി പറയുന്നു; 'ഞാൻ റാണിയായി തന്നെ ജീവിക്കും'
സംഗീത സംവിധായകൻ ഗോപി സുന്ദറുമായി 14 വർഷത്തോളം ലിവിംഗ് റിലേഷനിൽ കഴിഞ്ഞതാണ് ഗായിക അഭയ ഹിരൺമയി. പിന്നീട് ഇരുവരും വേർപിരിഞ്ഞതായി വ്യക്തമാക്കുകയായിരുന്നു. പിന്നാലെ ഗോപി സുന്ദർ താൻ ഗായിക അമൃതയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി. താനും പുതിയ ബന്ധത്തിലാണെന്ന് അഭയ ഹിരൺമയി പറഞ്ഞെങ്കിലും ആളെ വെളിപ്പെടുത്തിയിട്ടില്ല.
അതിനിടയിൽ ഇപ്പോഴിതാ ഗോപിയുമായുള്ള പ്രണയത്തെ കുറിച്ചും അത് പിരിയാനുണ്ടായ കാരണത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് അഭയ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഓരോ റിലേഷനും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ റിലേഷൻഷിപ്പ് നിർവചിക്കാൻ എനിക്ക് അറിയില്ല.എന്നിരുന്നാലും പരസ്പരമായിട്ടുളള ബഹുമാനം, സ്പേസ്, ബൗണ്ടറി എന്നതൊക്കെ റിലേഷനിൽ ബേസിക്കായിട്ടുള്ള കാര്യങ്ങളാണ്. ഞാൻ വിവാഹിതയായിരുന്നില്ല ഞാൻ. എന്നിരുന്നിലും ഒരു ലിവിംഗ് റിലേഷൻഷിപ്പിലായിരുന്നു ഞാൻ ജീവിച്ചിരുന്നത്. എനിക്ക് ഒരു ഒപ്പിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പൂർണമായും ഒരു ഹൗസ് വൈഫ് ആയിരുന്നു. എനിക്ക് ഒരു സ്പേസ് റിലേഷനിൽ ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ തീർച്ചയായും ഓപ്പോസിറ്റ് ഉള്ള വ്യക്തിക്കും അതേ സ്പേസ് കൊടുത്തിട്ടുള്ള ആളാണ് ഞാൻ. എന്നിട്ടും എന്തുകൊണ്ട് ഈ റിലേഷൻഷിപ്പ് ബ്രേക്കായി എന്ന് ചോദിച്ചാൽ അതിന് പലകാരണങ്ങൾ ഉണ്ടാകാം.
ചില വാക്കുകളുടെ പേരിൽ പിരിഞ്ഞ് പോയിട്ടുള്ളവരാകാം, അല്ലെങ്കിൽ കുറേ നാളത്തെ ഫ്രസ്ട്രേഷൻ കൊണ്ട് പിരിഞ്ഞ് പോയവരായിരിക്കാം, അങ്ങനെ പല കാരണങ്ങളും ഉണ്ടാകാം. വിവാഹം കഴിക്കാനാണ് പ്ലാൻ എങ്കിൽ നിങ്ങളുടെ സ്പേസിനെ കുറിച്ചും ബൗണ്ടറീസിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ ചർച്ച ചെയ്യുക. ഇതൊക്കെ ചർച്ച ചെയ്തിട്ടും രണ്ട് പേർ താമസിക്കുന്നിടത്ത് എന്ത് തന്നെയായാലും പ്രണയവും ഉണ്ടാകും ദേഷ്യവും ഉണ്ടാകും. ഇതില്ലാതെ ഒരു റിലേഷൻ ഉണ്ടാകില്ല.
പ്രണയം ഉള്ളത് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ തന്നെ ആ സ്പേസിൽ നിന്നും മാറി നിന്നാലും അവരോട് ദേഷ്യം തോന്നില്ല, ഞാൻ പ്രണയിച്ച വ്യക്തിയോട് എനിക്ക് ഒരിക്കലും ദേഷ്യമുണ്ടാകില്ല. ആൾക്ക് നൻമയുണ്ടാകണമെന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുകയുള്ളൂ. അദ്ദേഹം നല്ല രീതിക്ക് ജീവിക്കുക, നല്ല നിലയിലാകുക എന്നതൊക്കെയാണ് എന്നെ സംബന്ധിച്ച് പ്രണയം.
ഒരു കാലത്തും ഞാൻ നാട്ടുകാരെ ഭയന്ന് ജീവിച്ചിട്ടില്ല. അങ്ങനെ ചിന്തിക്കുന്ന ആളാണെങ്കിൽ ഞാൻ ഒരു ലിവിംഗ് റിലേഷനിൽ പോകില്ലായിരുന്നു. എന്റെ ജീവിതത്തിൽ എനിക്ക് വലിയ ആത്മവിശ്വാസം ഉള്ളയാളാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റെ പാട്ണർ എന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടാലും ഞാൻ നന്നായി ജീവിക്കും. അതുകൊണ്ട് ചുറ്റുപാടുള്ളവരെ ഞാൻ ആലോചിക്കാറില്ല. ഞാൻ റാണിയായിട്ട് തന്നെ ജീവിക്കും. ആ ആത്മവിശ്വാസം എനിക്ക് പണ്ടേയുണ്ട്', അഭയ പറഞ്ഞു.












Click it and Unblock the Notifications