''നിനക്കാണ് എന്റെ ജീവിതത്തിലെ ആദ്യസ്ഥാനം, എന്നും നിന്നെ സ്നേഹിക്കുന്നു'; ആശംസയുമായി അഭയ
സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അഭയ ഹിരൺമയി. ഇപ്പോൾ അഭയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. സഹോദരി വരദ ജ്യോതിർമയിക്ക് പിറന്നാൾ ആശസകൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പാണ് അഭയ ഹിരൺമയി പങ്കുവെച്ചത്. വരദയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോയയും പങ്കുവെച്ചിട്ടുണ്ട്.
അനിയത്തി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അതിന്റെ സന്തോഷത്തിലാണ് താനെന്നും അഭയ പറഞ്ഞു. ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പാണ് അഭയ പങ്കുവെച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ആദ്യത്തെ സ്ഥാനം അനിയത്തിക്കാണെന്നും എന്തൊക്കെ സംഭവിച്ചാലും നിന്റെ ചേച്ചിയും അമ്മയും നിന്നെ ചേർത്തുപിടിക്കുമെന്നും അഭയ പറയുന്നു.

നന്നായി അദ്ധ്വാനിക്കുക, ദുഖവും സന്തോഷവും അസ്വദിക്കുക, സന്തോഷത്തോടെ ജീവിക്കുകയും സ്നേഹിക്കുകയും ചെയ്യുക, എന്നും അഭയ കുറിപ്പിൽ പറയുന്നു. നിരവധി പേരാണ് അഭയയുടെ അനിയത്തിക്ക് ആശംസ അറിയിച്ച് എത്തിയത്.
അഭയ പങ്കുവെച്ച കുറിപ്പ്:
എന്റെ ഒരേയൊരു കുഞ്ഞിന് പിറന്നാൾ സ്നേഹം. നിനക്കാണ് എന്റെ ജീവിതത്തില പ്രഥമ സ്ഥാനം. ഞാൻ നിന്നെ എന്നും സ്നേഹിക്കുന്നു. കഴിഞ്ഞ വർഷം നമ്മൾ മൂന്ന് പേരും ഇങ്ങനെ ഒരു കുടുംബമായി നിന്ന് പ്രതിസന്ധികളെ അതിജീവിച്ചു എന്നതിന്റെ സാക്ഷ്യമാണ് ഈ റീൽ വീഡിയോ.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിടത്ത് ഒരുമിച്ച് നിന്ന് നമ്മൾ പരസ്പരം ആശ്വസിപ്പിച്ചു. നമ്മൾ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമെന്ന് നമ്മുടെ അച്ഛന് നന്നായി അറിയാം. അതുകൊണ്ടായിരിക്കാം അദ്ദേഹം നേരത്തെ പോയത്.
സഹോദരി നീ ഒരു കുടുംബസ്ഥയായി ഉയരത്തിൽ പറക്കുമെന്ന് എനിക്കറിയാം ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിലേക്ക് നീ പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ എന്തൊക്കെ സംഭവിച്ചാലും നിന്റെ അമ്മയും ചേച്ചിയും അങ്ങേയറ്റം സന്തോഷത്തോടെ നിന്നെ ചേർത്തുപിടിക്കുമെന്ന് നീ മനസ്സിലാക്കണം.
അത് മാത്രമാണ് എനിക്ക് നിനക്കായ് നൽകാൻ കഴിയുന്ന വാഗ്ദാനം. നന്നായി അദ്ധ്വാനിക്കുക. ദുഖവും സന്തോഷവും ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുകയും സ്നേഹിക്കുകയും ചെയ്യുക. ഒരു കാര്യം കൂടി എന്റെ സാരിയും മറ്റ് വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം എത്രയും പെട്ടെന്ന് തിരിച്ച് തരണേ ( ഇതൊക്കെ തമാശകൾ മാത്രം ) തങ്കച്ചി പാസം പൊഴുകിരത്, അഭയ കുറിച്ചത്. നല്ലൊരു സഹോദരി കൂടിയാണ് അഭയ എന്നാണ് കമന്റുകൾ












Click it and Unblock the Notifications