'അത് നാട്ടിലുള്ള സ്ത്രീകളോട് ഇറക്കരുത് ' ഇൻസ്റ്റഗ്രാം പോസ്റ്റിന് അതിരുവിട്ട കമന്റ്, അഭയയുടെ മറുപടി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരൺമയി. ഒരുപിടി നല്ല ഗാനങ്ങൾ അഭയ ഇതിനകം തന്നെ പാടിയിട്ടുണ്ട്. അഭയ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോകളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താൻ പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന മോശം കമന്റുകൾ മറുപടി നൽകിയിരിക്കുകയാണ് അഭയ. ഒരു ഷോയിൽ പാട്ടുപാടുന്ന ചിത്രമാണ് അഭയ പങ്കുവെച്ചത്. നിങ്ങൾ പാടുക ചുറ്റും എത്ര പ്രശ്നം ഉണ്ടായാലും. എല്ലാവർക്കും ഓരോ ഗാനമുണ്ട് ആത്മവിശ്വാസത്തോടെ നിങ്ങളുടെ സമാധാനത്തിന് അത് പാടുക എന്ന ക്യാപ്ഷൻ നൽകിയാണ് അഭയ ചിത്രം പങ്കുവെച്ചത്.

എന്നാൽ ഈ പോസ്റ്റിന് താഴെയാണ് അഭയയുടെ വേഷത്തെ വിമർശിച്ച് ഒരാൾ കമന്റിട്ടത്. വളരെ മോശം ഭാഷയാണ് ഇയാൾ ഉപയോഗിച്ചത്. ഈ കമന്റിനാണ് അഭയ മറുപടി നൽകിയത്. മോശം വസ്ത്രം ധരിക്കുന്നത് കൊണ്ടാണോ നാട്ടിൽ കൊച്ചുകുട്ടികൾ പോലും ബലാത്സംഗത്തിന് ഇരയാരകുന്നത് എന്നാണ് അഭയ ചോദിച്ചത്.
എന്നാൽ വീണ്ടും ഇത്തരത്തിൽ മോശം കമന്റുമായി ചിലരെത്തി അവർക്കും അഭയ മറുപടി നൽകി താങ്കൾ താങ്കളെ പറ്റി പറയുന്നതിനെ ജനറലൈസ് ചെയ്യാൻ ശ്രമിക്കരുത്, ഇതിനെ കഴപ്പ് എന്നാണ് പറയുക, അത് നാട്ടിലുള്ള സ്ത്രീകളോട് ഇറക്കരുത്, ആ കഴപ്പ് തീർക്കാനുള്ള ഇടം എന്റെ പോസ്റ്റിലെ കമന്റ് ബോക്സല്ല, അഭയ പറഞ്ഞു.
നിങ്ങൾക്ക് മുമ്പേ ജാനകിയമ്മയും ചിത്ര ചേച്ചിയും എന്തിന് പറയുന്നു റിമി ടോമിയും എല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ് വില കുറഞ്ഞ വസ്ത്ര മാന്യത കാണിക്കുന്നത് കഴപ്പ് തന്നെയാണ് എന്നാണ് മറ്റാെരാൾ കമന്റ് ഇട്ടത്. ഈ കമന്റിനും അഭയ മറുപടി നൽകി.
താങ്കളുടെ മാന്യതയ്ക്കനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയും ചിത്രാമ്മയുടേയും വാല്യൂ നിങ്ങൾ ഡ്രസ്സിലാണോ കണ്ടത് എന്നാണ് അഭയ ചോദിച്ചത്. അഭയ നൽകിയ മറുപടിയെ പ്രശംസിച്ചി നിരവധി പേരാണ് എത്തിയത്.
ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച് അഭയ പാടിയ പാട്ടുകളൊക്കെ വൻ ഹിറ്റുകളായിരുന്നു. ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്ത് അഭയ പാടിയ ഖൽബിൽ തേനൊഴുകണ കോയിക്കോട് എന്ന പാട്ടിന് വൻ സ്വീകാര്യതായണ് ലഭിച്ചത്.












Click it and Unblock the Notifications