Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏഴ് വർഷങ്ങൾ ഒരുമിച്ച്'; ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അദ്വൈത

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ​ഗായികയും നർത്തകിയുമായ അദ്വൈത പത്മകുമാർ. ഏഴ് വർഷങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയിയിൽ അദ്വൈത പത്മകുമാർ ചിത്രം പങ്കുവെച്ചത്. തായ്‌ലൻഡ് യാത്രാ സമയത്ത് എടുത്ത ചിത്രമാണ് താരം പങ്കുവെച്ചത്. റ്റു​ഗദർനെസ്, ഹാപ്പിനസ്സ്, മോർ ടു ​ഗോ എന്നീ ഹാഷ്ടാ​ഗുകൾക്കൊപ്പമാണ് താരം ചിത്രം പങ്കുവെച്ചത്.

​ഗോപി സുന്ദറിന്റെ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കൾ ആശംസകൾ അറിയിച്ചിരുന്നു. അദ്ദേഹം പെൺസുഹൃ ത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആ ഫോട്ടോയിലും അദ്വൈത പത്മകുമാറിനെ കാണാം.

gopi

പ്രിയ നായർ, ഹനാന്ഡ ഹമീദ്, അ‍ഞ്ജന മോഹൻ എന്നിവരും ആ ചിത്രത്തിൽ ഉണ്ടായിരുന്നു. എന്റെ ജീവിതം, എന്റെ നിയമങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നത്.

പിറന്നാൾ ദിനത്തിൽ താര നായർ ​ഗോപി സുന്ദറിന് ഒരു സമ്മാനം നൽകിയിരുന്നു. എന്നും കൂടെയുണ്ടായിരിക്കുന്നതിന് നന്ദി എന്ന വാചകം ഡിസ്പ്ലേ ചെയ്ത ​ഗിഫ്റ്റാണ് താര ​ഗോപയ്ക്ക് നൽകിയത്. തനിക്ക് ആശംസ അറിയിച്ച് പങ്കുവെച്ച പോസ്റ്റുകളൊക്കെ അദ്ദേഹം സ്റ്റോറി ആക്കുകയും ചെയ്തിരുന്നു.

എന്നാൽ പിറന്നാൾ ആഘോഷങ്ങൾക്കൊടുവിൽ ​ഗോപി സുന്ദർ പങ്കുവെച്ചത് പ്രിയക്കൊപ്പമുള്ള ചിത്രമായിരുന്നു. ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും മികച്ച പിറന്നാൽ എന്നായിരുന്നുന ​ഗോപി കുറിച്ചത്. കഴിഞ്ഞ വർഷം ​ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് പോസ്റ്റിട്ടതിന് പിന്നാലെ പ്രിയയ്ക്ക് ധാരാളം വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. ​ഗായിക അമൃത സുരേഷുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ വന്ന പോസ്റ്റ് ചിലർക്ക് അത്ര ദഹിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇവർ സിനിമയ്ക്കും പോയിരുന്നു.

കഴിഞ്ഞ വർഷമാണ് അദ്വൈതയ്ക്കൊപ്പമുള്ള ചിത്രം ​ഗോപി പങ്കുവെച്ചത്. ഇതിന് പിന്നാലെ ഇരുവരും വൃദ്ധാവനിൽ പോവുകയും ചെയ്തിരുന്നു.
ഈ പോസ്റ്റുകൾക്കും ധാരാളം വിമർശനങ്ങൾ വന്നിരുന്നു. ​ഗോപി സുന്ദർ സ്ത്രീ സുഹൃത്തുക്കൾക്കാെപ്പമുള്ള ഫോട്ടോ പങ്കുവെയ്ക്കുമ്പോൾ മോശം കമന്റുകൾ വരാറുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാറില്ല. കമന്റുകൾ അതിരുവിടുമ്പോൾ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്.

​ഗായികമാരായ അഭയ ഹിരൺമയി, അമൃത സുരേഷ് എന്നിവരുമായി ​ഗോപി സുന്ദർ പ്രണയത്തിലായിരുന്നു. അഭയയുമായി വർഷങ്ങൾ നീണ്ട പ്രണയം അവസാനിപ്പിച്ചാണ് ​ഗോപി അമൃത സുരേഷുമായി പ്രണത്തിലായത്. പിന്നാലെ ഇരുവരും അകൽച്ചയിലായി. ഇതിനി പിന്നാലെയാണ് അദ്വൈതയ്ക്കാെപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+