'ആദിത്യ അത് ചെയ്തത് കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു, ഇതാണ് ആൾ എന്ന്';മനസ് തുറന്ന് ഗായിക അഞ്ജു ജോസഫ്
ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷം ഏറെ വിഷമകരമായ ഘട്ടത്തിലൂടെ താൻ കടന്ന് പോയതെന്ന് ഗായിക അഞ്ജു ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഡിപ്രഷനിലേക്ക് താൻ പോയിരുന്നുവെന്നും ആ ഘട്ടം മറികടക്കുക ഒട്ടും എളുപ്പമായിരുന്നില്ലെന്നുമാണ് അഞ്ജു പറഞ്ഞത്. എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ആ അവസ്ഥ മറികടന്നത് പുതിയൊരു ജീവിത്തതിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ അഞ്ജു. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ആദിത്യ പരമേശ്വരനെയാണ് അഞ്ജു വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഏത് ഘട്ടത്തിലാണ് തങ്ങൾ വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് വെളിപ്പെടുത്തുകയാണ് ഇരുവരും.
ആദിത്യയുടെ വാക്കുകൾ ഇങ്ങനെ-'ഞങ്ങൾ അടുത്ത് കഴിഞ്ഞതിന് ശേഷം ഒരു 7 മാസത്തോളം എനിക്ക് യുകെയിലേക്ക് മാറി നിൽക്കേണ്ടി വന്നു. ആ സമയത്ത് അഞ്ജു കരുതിയിരുന്നത് ലോങ് ഡിസ്റ്റൻസ് റിലേഷൻ ആകുമ്പോൾ ഈ ബന്ധം ബ്രേക്കപ്പ് ആയി പോകുമെന്നാണ്. പക്ഷെ അവിടെ പോയപ്പോൾ എനിക്ക് മനസിലായി ഇവൾ എന്റെ ജീവിതത്തിൽ വേണമെന്ന്. അവിടെ ചെന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ ഞാൻ അഞ്ജുവിനോട് പറഞ്ഞു ലണ്ടനിലേക്ക് വരാൻ. ഇവൾ ചോദിച്ചത് ഞാനെന്തിന് വരണമെന്നാണ്. പക്ഷെ ഞാൻ ഇവളുടെ ടിക്കറ്റൊക്കെ ബുക്ക് ചെയ്തു. സ്കോട്ട്ലാന്റ് ട്രിപ്പൊക്കെ ബുക്ക് ചെയ്തു. അങ്ങനെ ഇവൾ വന്നു. പക്ഷെ ഇമിഗ്രേഷൻ കഴിയാൻ കുറെ സമയം എടുത്തപ്പോൾ ഞാൻ വല്ലാതെ ടെൻഷനായി. അന്ന് എനിക്ക് മനസിലായി അഞ്ജുവാണ് എന്റെ ആൾ എന്ന്', ആദിത്യ പറഞ്ഞു.

ഞാനും തീരുമാനിച്ചത് ആ യാത്രക്കിടയിൽ തന്നെയായിരുന്നു. യാത്രക്കിടെ നന്നായി വിശക്കുന്നുണ്ടായിരുന്നു. നാട്ടിലെ ഭക്ഷണം കഴിക്കണമെന്നായിരുന്നു എനിക്ക് . എന്നാൽ വിദേശ ഭക്ഷണം മാത്രമാണ് കിട്ടിയത്. എല്ലാം കഴിഞ്ഞ് ഒരു ചായ എങ്കിലും കുടിക്കണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ ഒന്നും ലഭിച്ചില്ല. അവസാനം എന്റെ മൂഡ് തന്നെ മാറാൻ തുടങ്ങി. ഒടുവിൽ യാത്രക്കിടെ ഒരു പബ് കണ്ടു. അവിടെ ആദിത്യ പോയി അവരെ പറഞ്ഞ് കൺവിൻസ് ചെയ്ത് ഒരു ചായ എനിക്ക് കൊണ്ടുവന്ന് തന്നു. അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു, ആദിത്യ പരമേശ്വരനാണ് എന്റെ ആൾ എന്ന്', അഞ്ജു പറഞ്ഞു.
ആദിത്യത്തനിലേക്ക് എന്നെ അടുപ്പിക്കുന്നത് അവന്റെ ഭാഗത്ത് നിന്ന് എന്ത് തെറ്റ് സംഭവിച്ചാലും അവൻ തെറ്റ് പറ്റിയെന്ന് സമ്മതിക്കും, ക്ഷമ പറയാൻ തയ്യാറാകും. മാത്രമല്ല തിരുത്താൻ വലിയ ശ്രമവും നടത്തും. അവന് അവന്റേതായുളള നെഗറ്റീവ്സ് ഉണ്ട്. എനിക്ക് എന്റേതും. എന്നെ സംബന്ധിച്ച് എനിക്ക് കേൾക്കാൻ ഒരാൾ വേണം. ഉപദേശമൊന്നും വേണ്ട, പക്ഷെ കേൾക്കണം. എന്റെ തെറാപിസ്റ്റ് എന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ആദിത്യ എന്ന്. എനിക്ക് ആങ്സൈറ്റി ഇഷ്യൂസ് ഉണ്ട്. അതുകൊണ്ട് തന്നെ എന്റെ തലയിലൂടെ ഒരേ സമയം ആയിരക്കണക്കിന് കാര്യങ്ങൾ ഓടുന്നുണ്ട്. പക്ഷെ ആദിത്യയുടെ അടുത്ത് എത്തുമ്പോൾ അതൊക്കെ സീറോ ആകും. വീട്, സമാധാനം എന്ന നിലയിലേക്ക് എത്തും. അതുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചതും', അഞ്ജു വ്യക്തമാക്കി.












Click it and Unblock the Notifications