Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ അനുഭവിച്ചത് മാത്രമെ എഴുതിയിട്ടുള്ളൂ, ഞാൻ വേറെ കഥ സങ്കല്പിച്ച് എഴുതിയതല്ല'; ​ഗൗരി ലക്ഷ്മി

പുതിയ തലമുറയിൽ ഏറെ ശ്രദ്ധേയയായ ​ഗായികയാണ് ​ഗൗരി ലക്ഷ്മി. ​ഗായിക, സ്റ്റേജ് പെർഫോമർ എന്നീ നിലകളിൽ‌ തന്റേതായ സ്ഥാനം ​ഗൗരി ലക്ഷ്മി നേടിക്കഴിഞ്ഞു. ​ഗൗരി ലക്ഷ്മിയുടെ മുറിവ് എന്ന ​ഗാനമാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ പാട്ടിന്റെ വരികൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അഭിനന്ദനങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്. ധാരാളം ട്രോളുകളും വന്നിരുന്നു.

' എന്റെ പേര് പെണ്ണ്, എന്റെ വയസ്സ് 8, സൂചി കുത്താൻ ഇടമില്ലാത്ത ബസ്സിൽ അന്ന് എന്റെ പൊക്കിൾ തേടി വന്നവന്റെ പ്രായം 40 എന്ന വരികളാണ് ചർച്ചയായത്. ചിലർ പാട്ടിനെ അഭിനന്ദിക്കുമ്പോൾ ചിലർ വിമർശിക്കുകയാണ്. ഇപ്പോൾ ​ഗൗരി തന്നെ പ്രതികരണം നടത്തിയിരിക്കുകയാണ്. ഇത് തന്റെ അനുഭവത്തിൽ നിന്ന് എഴുതിയ വരികളാണ് എന്നാണ് ​ഗൗരി പറയുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗൗരി ഈ പാട്ടിനെക്കുറിച്ച് പറയുന്നത്.

gorii

" മുറിവ് എന്റെ പേഴ്സണൽ എക്സ്പീരിയൻസാണ്. അതിൽ ആദ്യം പറയുന്ന എട്ട് വയസ്സ് എന്റെ പേഴ്സണൽ എക്സ്പീരിയൻസാണ്. 22 വയസ്സ് എന്റെ പേഴ്സണൽ എക്സ്പീരിയൻസാണ്. ഞാൻ അനുഭവിച്ചത് മാത്രമെ എഴുതിയിട്ടുള്ളൂ. അല്ലാതെ ഞാൻ വേറെ കഥ സങ്കല്പിച്ച് എഴുതിയത് അല്ല, " ​ഗൗരി പറയുന്നു.

എട്ട് വയസ്സിലോ പത്ത് വയസ്സിലോ എക്സ്പീരിയൻസ് ചെയ്തപ്പോൾ ബസ്സിൽ പോകുന്ന സമയത്ത് ഇട്ട ഡ്രസ് പോലും എനിക്ക് ഓർമയുണ്ട്. ചൊമലയിൽ വെള്ളയും നീലയും ഉള്ള സ്കേർട്ടും സ്ലീവ് ലെസ്സായ മഞ്ഞും റെ‍‍ഡുമായ ടോപ്പുമാണ് ഞാൻ ഇട്ടിരുന്നത്. നല്ല തിരക്കുള്ള ബസ് ആയിരുന്നു. വൈക്കം വല്യ കവലയിൽ നിന്നും തൃപ്പൂണിത്തുറയിലേക്കാണ് പോയത്.

തിരക്കുണ്ടെന്ന് പറഞ്ഞാണ് അമ്മ ബസ്സിലെ സീറ്റിലേക്ക് എന്നെ കയറ്റി നിർത്തിയത്. എന്റെ അച്ഛനെക്കാളും പ്രായമുള്ള ഒരാളാണ് പിന്നിൽ ഇരുന്നത്. അയാളുടെ മുഖം എനിക്ക് ഓർമ്മയില്ല. പക്ഷേ അയാളെ എനിക്ക് കാണാം.

ഇയാളുടെ കൈ ടോപ്പ് പൊക്കി വയറിലേക്ക് കൈ വരുന്നത് ഞാൻ അറിഞ്ഞു. ഞാൻ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാൻ ആരുമില്ലായിരുന്നു. പക്ഷേ ഇത് പ്രശ്നം പിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസ്സിലായി, അതായിരുന്നു എന്റെ അനുഭവം. അത് തന്നെയാണ് പാട്ടിലും പറഞ്ഞത് ​ഗൗരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+