'പാന്റ് ഇട്ടിട്ടില്ല; തുണി അഴിച്ചിട്ട് ഷോയ്ക്ക് ആളെ കൂട്ടുന്നു'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലക്ഷ്മി ജയന്
സമൂഹ മാധ്യമങ്ങളില്‍ ആരാധകരും വിമര്‍ശകരും ഒരു പോലെയുള്ള ഗായികയാണ് ലക്ഷ്മി ജയന്. ഐഡിയ സ്റ്റാര്‍ സിംഗര്‍ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ലക്ഷ്മി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് സീസണ് മൂന്നിലെ മത്സരാര്‍ത്ഥി കൂടിയായതോടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. ഗായികയും അവതാരകയായും ലക്ഷ്മി ജയന് ഒരു പോലെ മികവ് തെളിയിച്ചിട്ടുണ്ട്. നല്ലൊരു വയലിനിസ്റ്റ് കൂടിയാണ്.
എന്നാല്‍ അടുത്ത കാലത്തായി ലക്ഷ്മിയുടെ സംഗീത വേദികളിലെ വസ്ത്രധാരണമാണ് വലിയ വിമര്‍ശനത്തിനിടയാക്കുന്നത്. വിദേശ വേദികളില്‍ ഉള്‍പ്പെടെ ഗാനങ്ങള്‍ ആലപിക്കുന്ന ലക്ഷ്മി കടുത്ത അധിക്ഷേപവും പരിഹാസവുമാണ് പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നേരിടുന്നത്.

അതേസമയം, വിമര്‍ശനങ്ങളില്‍ പിന്നോട്ടു പോകാതെ നിലപാടുകള്‍ ഉറക്കെ പറയാനുള്ള ധൈര്യവും ലക്ഷ്മി ജയന് പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളോടുള്ള ലക്ഷ്മിയുടെ പ്രതികരണമാണ് വൈറല്‍ ആകുന്നത്.
തിരുവല്ലയിലെ ഒരു സ്വകാര്യ പരിപാടിയില്‍ ഗാനം ആലപിക്കാന്‍ എത്തിയതായിരുന്നു ലക്ഷ്മി. അടുത്തിടെ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നടത്തിയ ഒരു സംഗീത പരിപാടിയിലെ ലക്ഷ്മിയുടെ വസ്ത്രധാരണം വലിയ വിവാദമായിരുന്നു. അരയില്‍ മുണ്ടാണ് ലക്ഷ്മി അന്ന് ധരിച്ചിരുന്നത്. മുണ്ടിനടിയില്‍ പാന്റ് ധരിച്ചിട്ടില്ല എന്നതായിരുന്നു പലരുടെയും അധിക്ഷേപ കമന്റുകള്‍.
അതിനുള്ള മറുപടിയാണ് ലക്ഷ്മി ഇപ്പോള്‍ നല്‍കിയത്. ലക്ഷ്മിയുടെ വാക്കുകള്‍: 'ഞാന്‍ വളരെ എന്ജോയ് ചെയ്ത പരിപാടിയാണത്. ഞാനാരെയും നോക്കാറില്ല. ഞാന്‍ ശരിക്കും ആസ്വദിക്കുകയാണ് അതിനൊപ്പം മറ്റുള്ളവര്‍ ചേരുകയാണ്. അതില്‍ ഞാന്‍ പാന്റ് ഇട്ടിട്ടില്ല എന്ന് പറഞ്ഞായിരുന്നു വിമര്‍ശനം. ഇപ്പോഴും എന്റെ കാലില്‍ പാന്റ് ഉണ്ട്. പക്ഷേ സ്കിന്നിന്റെ കളറാണ്. അന്നിട്ടതും ഇതുപോലെ സ്കിന്നിന്റെ കളര്‍ ഉള്ള പാന്റാണ്.
മുണ്ടിനടിയില്‍ ഞാന്‍ പാന്റ് ഇട്ടിട്ടില്ല. പരിപാടി കിട്ടാത്തതു കൊണ്ട് തുണി അഴിച്ചിട്ട് ഷോയ്ക്ക് ആള്‍ക്കാരെ ക്ഷണിക്കുകയാണ് - എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. എനിക്ക് ചെറുതായിട്ട് എങ്കിലും കഴിവുള്ളത് കൊണ്ടാണ് ഞാന്‍ പാടുന്നത്. ഈ വിമര്‍ശനങ്ങള്‍ ഒക്കെ ഞാന്‍ അവഗണിക്കാറുണ്ട്.
പക്ഷേ, വീട്ടില്‍ അമ്മയും പിള്ളേരും ഉണ്ട്. ഇത് കേള്‍ക്കുമ്പോള്‍ ആള്ക്കാര് പറയും, എന്നാപ്പിന്നെ നിനക്കൊക്കെ ചുരിദാര്‍ ഇട്ട് നടന്നാല്‍ പോരേ എന്ന്. ഇത്രയും പേര് ചുരിദാറിട്ട് ഒരു ഷോയ്ക്ക് വരുമ്പോള്‍ ഞാന്‍ മുണ്ടും ബ്ലൗസും ഇട്ട് വരുമ്പോഴല്ലേ ഒരു വെറൈറ്റി ഉള്ളത്. ഞാനൊരു സെലിബ്രിറ്റിയാണ്. മിനിമം ഒരു സെലിബ്രിറ്റി ആണെന്ന് രണ്ടു പേര്‍ക്ക് തോന്നുകയെങ്കിലും വേണ്ടേ. ഇതൊക്കെ നമ്മുടെ ഇഷ്ടമാണ്.
ഏതു ഭാഷക്കാരെ എടുത്താലും ഏറ്റവും വൃത്തികെട്ട കമന്റിടുന്നത് മലയാളികളാണ്. അത് ട്രാന്‍സ്ലേറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഞാന്‍ ആലോചിക്കും മറ്റു രാജ്യക്കാര്‍ മലയാളികളുടെ കമന്റ് എടുത്ത് ട്രാന്‍സ്ലേറ്റ് ചെയ്ത ഇംഗ്ലീഷിലോട്ട് ആക്കുമ്പോള്‍ അവര്‍ എങ്ങനെയായിരിക്കും നമ്മളെ കാണുന്നത്. കേരളത്തിലുള്ളവര്‍ എന്ന് പറയുമ്പോള്‍ നമ്മളെല്ലാവരും അതില്‍ ഉള്‍പ്പെടും. എല്ലാ വിമര്‍ശിക്കാം പക്ഷേ തെറി വിളിക്കുക, പേഴ്സണലി ബുദ്ധിമുട്ടിക്കുക എന്നതൊക്കെ എല്ലാവര്ക്കും താങ്ങാന്‍ കഴിയണമെന്നില്ല' - ലക്ഷ്മി പറഞ്ഞു നിര്‍ത്തി.
ലക്ഷ്മിയുടെ ഈ പ്രതികരണത്തിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒരു പാട്ടുകാരിക്ക് ചേരുന്ന വേഷം ആണോ ഇതെന്നും വീട്ടില്‍ അമ്മയും പിള്ളേരും ഉണ്ടെന്ന തോന്നല്‍ ഉണ്ടെങ്കില്‍ ഈ വൃത്തികെട്ട വേഷം ധരിക്കുമോ എന്നും പലരും ചോദിക്കുന്നുണ്ട്. സംഗീതത്തിന്റെ പേരില്‍ പേക്കൂത്ത് നടത്തുകയാണെന്നും ഒരുപാട് പേര് കമന്റ് ബോക്സില്‍ വിമര്‍ശിക്കുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications