സ്വയംവെല്ലുവിളി ഏറ്റെടുത്ത് നേടിയ മാറ്റം; ആ ആറ് വർഷത്തെ യാത്ര പങ്കുവെച്ച് റിമി
മലയാളികൾക്ക്, ഏറെ ഇഷ്ടമുള്ള ഗായികയാണ് റിമി ടോമി. പാട്ടും സംസാരവും എന്നുവേണ്ട മൊത്തത്തിൽ ഹൈ എനർജിയാണ് റിമിക്ക്. അത് കൊണ്ട് മലയാളികൾക്ക് അത്രയേറെ ഇഷ്ടവുമാണ് റിമിയെ. ആദ്യം കണ്ട റിമിയെ അല്ല ഇപ്പോൾ നമ്മൾ കാണുന്നത്. അത്യാവശ്യം തടിയുണ്ടായിരുന്ന റിമി ഇപ്പോൾ ശരീരഭാരം കുറച്ചിരിക്കുകയാണ്.
റിമി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഫോട്ടോസിൽ നിന്നും വീഡിയോകളിൽ നിന്നും ഫിറ്റ്നസ്സിന് കൊടുക്കുന്ന പ്രാധാന്യം വ്യക്തമാകും.വർഷങ്ങൾക്ക മുമ്പുള്ള റിമിയുടെ ലുക്കും ഇപ്പോഴത്തെ ലുക്കും കണ്ടാൽ ശരിക്കും ഞെട്ടും. എങ്ങനെയാണ് ഇപ്പോൾ കാണുന്നത് പോലെ റിമി മെലിഞ്ഞ് സുന്ദരി ആയതെന്ന് വ്യക്തമാക്കുകയാണ് റിമി.

ആറ് വർഷമായി ഫിറ്റ്നസ് ട്രെയിനിംഗ് പിന്തുടരുകയാണ് റിമി. വർഷങ്ങൾ നീണ്ട തന്റെ ഫിറ്റ്നസ് യാത്രയുടെ വീഡിയോ റിമി തന്നെയാണ് പങ്കുവെച്ചത്. വർക്കൗണ്ടിനിടയിൽ ജിമ്മിൽ നിന്നുമുള്ള വീഡിയോ ആണ് റിമി ഷെയർ ചെയ്തത്. താൻ സ്വയം ചലഞ്ച് ഏറ്റെടുത്തത് കൊണ്ടാണ് ഇങ്ങനെ ആയതെന്നും റിമി പറയുന്നു.
നമ്മൾ സ്വയം ചാലഞ്ച് ഏറ്റെടുത്തില്ലെങ്കിൽ മാറ്റം ഉണ്ടാകില്ല. ഫിറ്റ്നസ്സ് യാത്രയുടെ ആറ് വർഷങ്ങൾ പൂർത്തിയാക്കുന്നു. ( 2018 മുതൽ 2024 വരെ) ദൈവത്തിന് നന്ദി, എന്നാണ് വീഡിയോയ്ക്ക് റിമി ക്യാപ്ഷൻ കൊടുത്തത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്..
നമ്മൾ നമ്മളെ സ്നേഹിക്കണമെന്ന് റിമി പഠിപ്പിക്കുന്നുവെന്നും ജീവിതത്തിൽ ഒന്നിനു മുന്നിലും തോറ്റ് കാെടുക്കരുതെന്ന പഠമാണ് റിമി പഠിപ്പിക്കുന്നതെന്നും, ജീവിതത്തിൽ എന്നും സന്തോഷത്തോടെ ജീവിക്കാൻ പറ്റട്ടേയെന്നും ചിലർ പറയുന്നു.












Click it and Unblock the Notifications