ഇത് എന്റെ ഹന്ന മോൾ വാങ്ങിയതാണ്; ആ വലിയ സന്തോഷം പങ്കുവെച്ച് സലീം കോടത്തൂർ, ആശംസകളുമായി ആരാധകർ
ഒരു കാലത്ത് ആൽബം പാട്ടുകളിലൂടെ യുവാക്കളെ ഹരം കൊള്ളിച്ച ഗായകനായിരുന്നു സലീം കോടത്തൂർ. ഗായകൻ മാത്രമല്ല പല ആൽബങ്ങളിലും സലീം അഭിനയിച്ചിട്ടുമുണ്ട്. സലീം കോടത്തൂർ നൽകിയ അതേ ഇഷ്ടവും സ്നേഹവുമാണ് അദ്ദേഹത്തിന്റെ മകൾ ഹന്നയ്ക്കും സോഷ്യൽ മീഡിയ നൽകുന്ന. ഹന്നയും നന്നായി പാടും.
ഹന്നയ്ക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്നതും സലീമാണ്.. ഗാനമേളകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ഹന്ന മിന്നിത്തിളങ്ങുകയാണ്. ഇപ്പോൾ ഹന്ന മോളുടേയും തന്റെയും ജീവിതത്തിലെ വലിയ നേട്ടത്തെക്കുറിച്ച് പറയുകയാണ് സലീം കോടത്തൂർ ഹന്ന മോളെ സംബന്ധിച്ച് വലിയ സന്തോഷം നിറഞ്ഞ ദിവസമെന്നാണ് സലീം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

ഹന്ന മോൾ 11 സെന്റ് സ്ഥലം വാങ്ങിച്ച സന്തോഷമാണ് സലീം അറിയിച്ചിരിക്കുന്നത്. ഈ പുതുവർഷത്തിൽ സന്തോഷം നിറഞ്ഞ കാര്യമാണ് പങ്കുവെയ്ക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു സലീം കോടത്തൂർ ഇക്കാര്യം പറഞ്ഞത്. വലിയ വിലയുള്ളതൊന്നും അല്ലെങ്കിലും സ്വന്തമായി ഭൂമി സ്വന്തമാക്കാൻ ഹന്ന മോൾക്ക് കഴിഞ്ഞുവെന്നാണ് സലീം പറയുന്നത്. കലാരംഗത്തേക്ക് കടന്നുവരുമ്പോൾ ഹന്ന മോൾ ഒരു ചെറിയ പട്ടമായിരുന്നുവെന്നും ആ പട്ടത്തിന് മാലാഖയെ പോലെ പറക്കാനുള്ള ഊർജ്ജം പകർന്ന് നൽകിയ എല്ലാവർക്കും നന്ദി പറയുന്നുവെന്നും സലീം പറയുന്നു.
ഹന്ന മോളുമായി ഉദ്ഘാടന വേദയിൽ പോകുമ്പോഴും വീഡിയോ പോസ്റ്റ് ചെയ്യുമ്പോഴുമൊക്കെ ചിലർ ഇടുന്ന കമന്റുകളെ കുറിച്ചും സലീം പറയുന്നു. സഹതാപത്തിന് വേണ്ടിയാണോ ലൈക്കിന് വേണ്ടിയാണോ കുഞ്ഞുമായുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നാണ് അവർ ചോദിക്കുന്നത്. നിങ്ങൾ എന്തിനാണ് ഹന്ന മോളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് കൂടുതൽ ലൈക്ക് കിട്ടാനാണോ എന്നൊക്കെ ചോദിക്കാറുണ്ടെന്നും സലീ പറയുന്നു.
ഈ ലൈക്ക് കൊണ്ട് ഒന്നും ജീവിതത്തിൽ നേടാനില്ല. എനിക്ക് കൊടുക്കാൻ കഴിയുന്നത് നെനാളെ ഈ ലോകത്തെ നോക്കി സംസാരിക്കും വിധി എന്നത് പൊരുതി നേടി വിജയിക്കാനുള്ളതാണെന്ന് പഠിപ്പിച്ച പിതാവിന്റെ മകളുടെ പിതാവാണെന്ന് ലോകത്തോട് സംസാരിക്കുന്ന ഒരു മകളാകും, സലീം പറഞ്ഞു.
വീഡിയോയക്ക് താഴെ വരുന്ന മോശം കമന്റുകൾ ഡിലീറ്റ് ചെയ്യാറുണ്ടെന്ന് സലീം പറഞ്ഞു. ഹന്നമോളും കമൻറുകൾ വായിക്കുന്നത് കൊണ്ട് ഇത്തരം കമൻറുകൾ കണ്ടാൽ വേഗത്തിൽ ഡിലീറ്റ് ചെയ്യാറുണ്ട്. അത് അവളെ മാനസികമായി ബാധിക്കും. വെറും സൗന്ദര്യം ഉള്ളവരുടെ ചിത്രം മാത്രം പകർത്താനുള്ളതാണോ?
എന്റെ മോൾക്ക് കാഴ്ചയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവും. മറ്റുള്ളവർക്കെ അത് ഉണ്ടാകൂ, സ്വന്തം കുടുംബത്തിന് അവൾ രാജ കുമാരിയാണ്. അവളെ പോലെ സൗന്ദര്യമുള്ള വേറാരു ഉണ്ടാവിലല്, ഏതൊരു വലാപ്പക്കായാലും അച്ഛനായാലും അമ്മയ്ക്കായാലാുമൊക്കെ അങ്ങനെയാണ് സ്വന്തം മകളാണ് രാജകുമാരി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications