'ഞാനൊരു ലെഫ്റ്റിസ്റ്റ്... പറയുന്ന വാക്കുകളോട് പോലും ഉത്തരവാദിത്തമുള്ള ഇടമാണത്'; സിതാര
മലയാളത്തില്‍ ഇന്ന് ഏറെ തിരക്കുള്ള ഗായികമാരില്‍ ഒരാളാണ് സിതാര കൃഷ്ണ കുമാര്‍. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയിട്ടുള്ള സിതാര 2007 ല്‍ ആണ് ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി പിന്നണി ഗാനം പാടുന്നത്. നല്ലൊരു നര്‍ത്തകി കൂടിയായ സിതാര കൃഷ്ണ കുമാര്‍ സംഗീതത്തിന് പുറമെ തന്റെ നിലപാടുകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ്.
ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാട് പരസ്യമാക്കി കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിതാര കൃഷ്ണ കുമാര്‍. താനൊരു ഇടതുപക്ഷക്കാരിയാണ് എന്നാണ് സിതാര പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സിതാരയുടെ തുറന്ന് പറച്ചില്‍. ഇടതുപക്ഷം എന്നതിന് വിശാലമായ അര്‍ത്ഥമുണ്ട് എന്നും കേവലം പാര്‍ട്ടി പൊളിറ്റിക്‌സ് ആയിട്ടോ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായിട്ടോ അതിന് ബന്ധമില്ലെന്നും സിതാര വ്യക്തമാക്കി.

നമ്മുടെ ആശയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ചോയ്‌സ് തെരഞ്ഞെടുക്കുക എന്നത് മാത്രമേ ജനാധിപത്യത്തില്‍ ഇപ്പോള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. എന്തായാലും ഞാനൊരു ലെഫ്റ്റിസ്റ്റാണ്. ഇപ്പോള്‍ പറയുമ്പോള്‍ പോലും നമ്മള്‍ ചില വാക്കുകള്‍ ഉപയോഗിക്കാന്‍ മടിക്കുന്നത് അതിനെ തുടര്‍ന്നുണ്ടാവുന്ന ചര്‍ച്ചകള്‍ക്ക് നമ്മള്‍ ഉത്തരം പറയേണ്ടി വരുന്നത് കൊണ്ടാണ്. അങ്ങനെയല്ല. ഇത് വിശാലമായൊരു ആശയമാണ്,' സിതാര പറഞ്ഞു.
അതിനകത്ത് നമുക്ക് ഓപ്പോസിറ്റ് ജെന്‍ഡറിനോടും പ്രകൃതിയോടും മനുഷ്യനോടും നമ്മള്‍ പറയുന്ന വാക്കുകളോട് പോലും ഉത്തരവാദിത്തം ഉള്ളൊരു ഇടമാണ് എന്നും സിതാര കൂട്ടിച്ചേര്‍ത്തു. ലിംഗസമത്വത്തെ കുറിച്ചും സിതാര അഭിമുഖത്തില്‍ പറയുന്നുണ്ട്. ഭര്‍ത്താവ് വളരെ സപ്പോര്‍ട്ടീവ് ആണല്ലേയെന്ന് ചോദിക്കുന്നത് നിര്‍ഭാഗ്യകരം ആണെന്ന് സിതാര പറയുന്നു. എല്ലാ വീട്ടിലും അത് അങ്ങനെയാണ് വേണ്ടത്.
എന്നാല്‍ ഭാര്യ വളരെ സപ്പോര്‍ട്ട് ആണെന്ന് കുറച്ച് വീടുകളില്‍ മാത്രമേ കേള്‍ക്കാറുള്ളൂ. ഭര്‍ത്താവ് സപ്പോര്‍ട്ടീവ് ആകുന്നത് പ്രത്യേകതയുള്ള കാര്യമല്ല എന്നും അങ്ങനെയാണ് എല്ലാ വീടുകളിലും വേണ്ടത് എന്നും സിതാര കൂട്ടിച്ചേര്‍ത്തു. ഭാഗ്യവശാല്‍ എനിക്ക് സപ്പോര്‍ട്ടീവ് ആയൊരു കുടുംബം കിട്ടിയെന്ന് പറയുന്നത് ഭാഗ്യമല്ല എന്നും ശരിക്കും എല്ലാവരും അത് അര്‍ഹിക്കുന്നുണ്ട് എന്നുമാണ് സിതാരയുടെ പക്ഷം.
2009 ല്‍ ആയിരുന്നു സിതാരയുടെ വിവാഹം. ഡോക്ടറായ സജിന്‍ ആണ് സിതാരയുടെ ഭര്‍ത്താവ്. പത്ത് വയസുള്ള ഒരു മകളുമുണ്ട് ഇവര്‍ക്ക്.












Click it and Unblock the Notifications