Get Updates
Get notified of breaking news, exclusive insights, and must-see stories!

'നമ്മൾ കരുതും റിമി ഇപ്പോൾ താഴെ വീഴുമെന്ന് എന്നാൽ'..; റിമിയെക്കുറിച്ച് വിധു പ്രതാപ്

​ഗായകൻ വിധു പ്രതാപും അദ്ദേഹത്തിന്റെ ഭാര്യ ദീപ്തിയേയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ​ വളരെ മനോഹരമായ ശബ്ദത്തിന് ഉടമയായ വിധു ഇതനികം തന്നെ എന്നെന്നും ഓർത്ത് വെയ്ക്കാനുള്ള പാട്ടകൾ പാടിയിട്ടുണ്ട്. വിധുവും ദീപ്തിയും സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്. ഇവർക്ക് ധാരാളം ആരാധകരും ഉണ്ട്.

ദീപ്തിയുടെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ താൻ ഒന്നുമാകില്ലായിരുന്നുവെന്നും വിവാ​ഹത്തിന് മുൻപ് ഉള്ള വിധുവിൽ നിന്ന് ദീപ്ത് വന്ന ശേഷമുള്ള വിധുവിൽ നല്ല മാറ്റം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ധന്യ വർമ ഷോയിലാണ് ഇരുവരും മനസ്സ് തുറന്നത്. യൂട്യൂബ് അടക്കമുള്ള കാര്യങ്ങളിൽ ദീപ്തിയുടെ ഇൻപുട്ട് വളരെ വലുതാണെന്നും ഒരു വ്യക്തി എന്ന നിലയിൽ ദീപ്തിയുടെ എടുത്തുപറയേണ്ട ​ കാര്യം ആത്മാർത്ഥതയാണെന്നും വിധു പറഞ്ഞു.

vidhu

അതേ സമയം ബാലഭാസ്ക്കരിന്റെ മരണം ഒഴികെ ഒരു വിഷമ ഘട്ടത്തിലും വിധു കരഞ്ഞു കണ്ടിട്ടില്ലെന്നും ദീപിത് പറഞ്ഞു. സൗഹൃദങ്ങളെക്കുറിച്ചും വിധുവും ദീപ്തിയും പറയുന്നുണ്ട്. വളരെ ജെനുവിൻ ആയ വ്യക്തിയാണ് ജ്യോത്സന എന്നാണ് വിധു പറയുന്നു. പക്ഷേ കൺഫ്യൂഷന്റെ ആണെന്നും ഒരു ചെരുപ്പ് ഇടുന്ന കാര്യത്തിൽ വരെ ജ്യോത്സ്നയ്ക്ക് കൺഫ്യൂഷനാണെന്നും വിധു പറഞ്ഞു. വളരെ സ്വീറ്റ് ആയ വ്യക്തിത്വം ആണെന്നും വിധു പറഞ്ഞു.

സിത്താര, മിഥുൻ, റിമി ഒക്കെ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളാണെന്നും ഇരുവരും പറഞ്ഞു. വളരെ ഹാർഡ് വർക്കിം​ഗ് ആയ, വളരെ ലക്ഷ്യ ഉള്ള ആളാണ് സിത്താര. റിമി എപ്പോഴും ഫീനക്സ് പക്ഷിയാണ്. നമ്മൾ കരുതും റിമി ഇപ്പോ താഴെ വീഴുമെന്ന്, എന്നാൽ ആ ആവസ്ഥയിൽ നിന്ന് പോലും അവൾ പറന്നുയരും.

അതാണ് റിമി, ആ കുടുംബത്തെ പിടിച്ചുനിർത്തുന്നതും കൊണ്ടുപോകുന്നതും എല്ലാം റിമിയാണ്. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിത്വമാണ് റിമിത്ത്. ചെറുപ്പം മുതലെ എനിക്ക് അവളെ അറിയാം, വിധു പറഞ്ഞു.

തങ്ങൾ ഒരുപാട് ഷോസും കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും റിമിയുടെ കാലിബർ എല്ലാം തനിക്ക് അറിയാമെന്നും ഇരട്ടി ഉയരത്തിൽ അവൾ പറക്കുമെന്നും വിധു പറയുന്നു. കൊമേഡിയൻ എന്നതിലുപരി എല്ലാ കാര്യത്തെക്കുറിച്ചിം ധാരണ ഉള്ള ആണാണ് രമേശ് പിഷാരടി എന്നും വിധു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+