'15 വർഷമായെന്ന് പറയുമ്പോൾ ഓരോന്ന് ചിന്തിച്ച് കൂട്ടും'; ആ ചോദ്യത്തെക്കുറിച്ച് വിധുവും ദീപ്തിയും
വിധു പ്രതാപിനോട് മലയാളികൾക്ക് പ്രത്യേക ഇഷ്ടമാണ്. അത്രയ്ക്കും മനോഹരമായാണ് ഓരോ പാട്ടും വിധു പാടിവെച്ചിരിക്കുന്നത്. വിധുവിനെ മാത്രമല്ല വിധുവിന്റെ ഭാര്യ ദീപ്തിയും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. 15 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. വിധുവും ദീപ്തിയും നിരന്തരം കേൾക്കുന്ന ചോദ്യമാണ് കുട്ടികൾ ആയില്ലേ എന്നത്. ഇക്കാര്യത്തെക്കുറിച്ച് പലപ്പോഴും ചോദ്യങ്ങൾ ഉയരാറുണ്ടെന്ന് വിധുവും ദീപ്തിയും പറയുന്നു.
കുട്ടികൾ ഇല്ലാത്തതിൽ തങ്ങൾക്ക് സമ്മർദ്ദം ഇല്ലെന്നും എന്നാൽ കാണുന്നവർക്ക് അതുണ്ടെന്നും താരങ്ങൾ പറയുന്നു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്." കുട്ടികൾ ഇല്ല എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രഷർ അല്ല. ചില സമയത്ത് തോന്നാറുണ്ട് ഞങ്ങളെക്കാൾ പ്രഷർ തോന്നുന്നത് പുറത്ത് നിൽക്കുന്നവർക്കാണ്. ഒരു പരിചയവും ഇല്ലാത്തവർക്ക് ഭയങ്കര പ്രശ്നമായി തോന്നാറുണ്ട്. എവിടെയെങ്കിലും പോകുമ്പോൾ ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരും.

ഭാര്യ വന്നില്ലേന്ന് ആദ്യം ചോദിക്കും. ശേഷം മക്കളുടെ കാര്യം. മക്കളില്ലെന്ന് പറയുമ്പോൾ കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായെന്ന് ചോദിക്കും, 15 വർഷം ആയെന്ന് പറയുമ്പോൾ ഓരോരുന്നും ചിന്തിച്ച് കൂട്ടും, വിധുവും ദീപ്തിയും പറയുന്നു.
ഞങ്ങളുടെ പുരിചയത്തിൽ ഒരു ഡോക്ടർ ഉണ്ട് എന്നാകു അടുത്തത് പറയുന്നത്. നമ്മുടെ പ്രശ്നം എന്താണ് കുട്ടികൾ വേണോ വേണ്ടയോ ഇതൊന്നും മറ്റുവള്ളർ ചോദിക്കേണ്ട കാര്യം ഇല്ല എന്നതാണ്. മക്കൾ വേണ്ട എന്ന് വെച്ച് വിവാഹം കഴിച്ച് ജീവിക്കുന്ന ഒരുപാട് നമുക്ക് ചുറ്റുമുണ്ട്. അണ്ഡം ശിതീകരിച്ച് വ്യക്കുന്നവരുമുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും കുട്ടികൾ ഉണ്ടാകാത്തവരും ഉണ്ടാകാം, കല്യാണം കഴിഞ്ഞാൽ ഭാര്യയുടെയും ഭർത്താവിന്റെയും സ്വകാര്യതയിൽ നിൽക്കുന്ന കാര്യമാണ്.
കുട്ടികളെക്കുറിച്ച് വളരെ കരുതലോടെ സംസാരിക്കുന്നവരും ഉണ്ട്. എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കിട്ടാൻ സാധിക്കട്ടേ എന്ന് പറഞ്ഞ് അനുഗ്രഹിക്കുന്നവരുണ്ട്. കുട്ടികൾ ഇല്ലെന്ന് അറിഞ്ഞിട്ടും വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരും ഉണ്ട്. എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്ന കാര്യമുണ്ട്.
കുട്ടികൾ ഇല്ലാത്ത എല്ലാവരും ദൈവം അനുഗ്രഹിക്കാതെ പോയവരോ സങ്കടപ്പെട്ട് ഇരിക്കുന്നവരോ അല്ല. അതിന്റെ കാരണങ്ങൾ എന്തുമാകാം. അതങ്ങനെ തന്നെ ഇരിക്കട്ടെ, മറ്റുള്ളവർ അത് അറിയേണ്ട കാര്യമില്ല. ഇപ്പോഴത്തെ കാലത്തുള്ള ആരും അങ്ങനെ ചോദിക്കാറില്ല. വിധുവും ദീപ്തിയും പറഞ്ഞു.












Click it and Unblock the Notifications