Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ സീരിയലിൽ സ്മൃതി ഇറാനിയുടെ ശമ്പളം അവിശ്വസനീയം! ഒരു എപിസോഡിന് ലഭിക്കുക ഇത്ര..

ന്യൂ ഡല്‍ഹി: സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കും കേന്ദ്ര മന്ത്രി പദവിയിലേക്കും എത്തുന്നതിന് മുന്‍പ് സ്മൃതി ഇറാനി എന്ന പേര് ഉത്തരേന്ത്യന്‍ വീടുകളില്‍ വളരെ പരിചിതമായിരുന്നു.സ്റ്റാര്‍ പ്ലസ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ക്യൂംകി സാസ് ബീ കഭീ ബഹു ധീ എന്ന വളരെ ജനപ്രീതി നേടിയ സീരിയയിലെ പ്രധാനകഥാപാത്രമായ തുളസി വിരാനി എന്ന കഥാപാത്രമാണ് സ്മൃതി ഇറാനിയെ ജനപ്രിയയാക്കിയത്.

ക്യൂംകി സാസ് ബീ കഭീ ബഹു ധീ പുതിയ രൂപത്തില്‍ സ്റ്റാര്‍ പ്ലസില്‍ വീണ്ടും സംപ്രേഷണം ആരംഭിക്കാന്‍ പോവുകയാണ്. ജൂലൈ 29 മുതലാണ് സീരിയല്‍ സംപ്രേഷണം തുടങ്ങുന്നത്. തുളസി വിരാനി എന്ന കഥാപാത്രമായി ഇതിലൂടെ സ്മൃതി ഇറാനി വീണ്ടും അഭിനയത്തിന്റെ ലോകത്തേക്ക് തിരിച്ച് വരികയാണ്. രാത്രി 10.30നാണ് സീരിയല്‍.

2000ത്തിലാണ് ക്യൂംകി സാസ് ബീ കഭീ ബഹു ധീ സീരിയല്‍ ആരംഭിച്ചത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം സംപ്രേഷണം ചെയ്യപ്പെട്ട സീരിയലുകളില്‍ ഒന്നാണിത്. 8 വര്‍ഷക്കാലമാണ് ഈ സീരിയല്‍ നീണ്ട് പോയത്. ഇപ്പോള്‍ ഈ സീരിയല്‍ തിരിച്ച് വരുന്നു എന്നതില്‍ ആരാധകര്‍ അതീവ സന്തോഷത്തിലാണ്. സീരിയലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

smriti irani

അതിനിടെ ഒരു വശത്ത് ചര്‍ച്ചയാകുന്നത് ഈ സീരിയലില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഭിനയിക്കുമ്പോള്‍ സ്മൃതി ഇറാനിക്ക് ലഭിക്കുന്ന പ്രതിഫലം എത്രയായിരിക്കും എന്നതാണ്. 2000ല്‍ ആദ്യമായി ഈ സീരിയയില്‍ അഭിനയിക്കുമ്പോള്‍ സ്മൃതി ഇറാനി അത്ര പ്രശസ്ത അല്ലായിരുന്നു. 1998ലെ മിസ്സ് ഇന്ത്യ മത്സരത്തിലെ മത്സരാര്‍ത്ഥി എന്ന നിലയ്ക്കും ഏതാനും പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചതും ചില സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തതും മാത്രമായിരുന്നു കൈമുതല്‍.

അന്ന് ക്യൂംകി സാസ് ബീ കഭീ ബഹു ധീയില്‍ അഭിനയിക്കാന്‍ ഒരു എപിസോഡിന് 1800 രൂപ മാത്രമായിരുന്നു സ്മൃതി ഇറാനിക്ക് ലഭിച്ചത്. എന്നാല്‍ ഇന്ന് ഒരു എപിസോഡിന് 14 ലക്ഷം രൂപയാണ് സ്മൃതി ഇറാനിക്ക് പ്രതിഫലമായി ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ക്യൂംകി സാസ് ബീ കഭീ ബഹു ധീയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് 2003ല്‍ സ്മൃതി ഇറാനി ബിജെപിയില്‍ ചേരുന്നത്.

സ്മൃതി ഇറാനിയുടെ കുടുംബം ബിജെപി കുടുംബമാണ്. കുട്ടിക്കാലം മുതല്‍ക്കേ തന്നെ അവര്‍ ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. സീരിയലിലൂടെ പ്രശസ്തി നേടിയ ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ വലിയ സ്വീകാര്യത തന്നെ അവര്‍ക്ക് ലഭിച്ചു. 2004ല്‍ പതിനാലാം ലോക്‌സഭയിലേക്കുളള തിരഞ്ഞെടുപ്പില്‍ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി സ്മൃതി ഇറാനി മത്സരിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ആയിരുന്ന കപില്‍ സിബലിനോടുളള ആ കന്നി പോരാട്ടത്തില്‍ സ്മൃതി ഇറാനി പക്ഷേ പരാജയപ്പെട്ടു.

എന്നാല്‍ ആ പരാജയത്തിന് ശേഷവും ബിജെപിയില്‍ വലിയ പദവികള്‍ തന്നെ സ്മൃതി ഇറാനിയെ തേടിയെത്തി. പാര്‍ട്ടി സ്മൃതി ഇറാനിയെ മഹാരാഷ്ട്ര യുവജന വിഭാഗത്തിന്റെ വൈസ് പ്രസിഡണ്ട് ആയി നിയോഗിച്ചു. 6 വര്‍ഷം കൊണ്ട് രാഷ്ട്രീയത്തിലും സ്മൃതി ഇറാനി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി. ബിജെപിയുടെ ദേശീയ സെക്രട്ടറിയും മഹിളാ മോര്‍ച്ചയുടെ ദേശീയ പ്രസിഡണ്ടുമായി. 2011ല്‍ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് ബിജെപി സ്മൃതി ഇറാനിയെ അയച്ചു.

2014ല്‍ ബിജെപി കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനിയെ മത്സരിപ്പിച്ചു. അന്ന് 1.07 ലക്ഷം വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി തോറ്റത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയായി. 2017ല്‍ ഐബി മന്ത്രാലയത്തിന്റെ കൂടി ചുമതല സ്മൃതി ഇറാനിക്ക് ലഭിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മത്സരിച്ച സ്മൃതി ഇറാനി ഇക്കുറി വിജയം കണ്ടു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കിഷോരിലാല്‍ ശര്‍മയോട് 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സ്മൃതി ഇറാനി പരാജയപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+