ആ നടിയെ വെറുതെ വിടില്ല; അവസാനം കാണുന്നത് വരെ മുന്നോട്ട് പോകും: അവരാണ് ഇത് തുടങ്ങിവെച്ചത്
തങ്ങള്‍ക്കെതിരായ കേസ് കൊടുത്ത നടിക്കെതിരെ രൂക്ഷ വിമർശനവുമായി നടന് ശ്രീകുമാറും സ്നേഹയും. ഇത് പരാതിക്കാരി ഒരു സ്ഥിരം രീതിയാക്കി എടുത്തിരിക്കുന്ന കാര്യമാണ്. അതുകൊണ്ട് ആരൊക്കെ ഏതൊക്കെ രീതിയില്‍ ഇത് ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്നതൊക്കെ വൈകാതെ തന്നെ പുറത്ത് വരുമെന്നും ശ്രീകുമാർ പറയുന്നു. വണ്‍ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ഇത് വ്യാജമായ ഒരു പരാതിയാണെന്ന് നമ്മളെ അറിയാവുന്നവർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിയമപരായി നേരിടാന്‍ തീരുമാനിച്ചു. കേസിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ പൂർണ്ണമായും പറയാന്‍ സാധിക്കില്ല. എങ്കിലും അത് അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കോടതിയില്‍ നില്ക്കാന് പോകുന്ന ഒരു പരാതിയല്ല എന്ന് അറിയുന്നത് കൊണ്ട് ഞങ്ങള്‍ക്ക് തുടക്കം മുതല്‍ തന്നെ വലിയ ആശ്വാസമാണുള്ളത്.

അങ്ങനെ ഒരു സംഭവം നടന്നാല്‍ അല്ലേ അവർക്ക് തെളിയിക്കാന്‍ സാധിക്കുകയുള്ളു. നിയമത്തില്‍ വിശ്വാസം നമുക്കുണ്ട്. അതില്‍ നമ്മള് ജയിച്ചിരിക്കും. ഞാന്‍ ഒരു സ്ത്രീയാണ്. എനിക്ക് എന്തെങ്കിലും മോശം അനുഭവം ഉണ്ടായാല്‍ ഞാന്‍ കേസ് കൊടുക്കും. അങ്ങനെ ആയിരിക്കണം. അല്ലാതെ നമ്മുടെ ഈഗോ ക്ലാഷിന്റെ പേരിലോ മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടിയോ ഇങ്ങനെ ചെയ്യുന്നവർ നിയമപരമായി ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് ഒരു തരത്തിലുള്ള ഒത്തു തീർപ്പിനും തയ്യാറല്ലെന്ന് സ്നേഹയും പറയുന്നു.
കേസ് വന്നതിന് ശേഷം പലതരത്തിലുള്ള ശ്രമങ്ങളും ഒത്തുതീർപ്പിന് വേണ്ടി ഉണ്ടായിട്ടുണ്ട്. ഇതൊക്കെ അവർ കേസ് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു. ഇനി ഏതായാലും നമ്മള് പിന്നോട്ടില്ല. ഇതിന്റെ അവസാനം കാണുന്നത് വരെ മുന്നോട്ട് തന്നെ പോകും. നിയമപരമായി തിരിച്ച് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം തന്നെ ചെയ്യും. എന്നിരുന്നാലും ഒരിക്കല്‍ പോലും അവരെപ്പോലുള്ള ഊച്ചാളിത്തരം ചെയ്യില്ലെന്ന്.
ഒരുവട്ടം രക്ഷപ്പെടാനായി ഇതുപോലെ ഒരു കേസ് കൊടുക്കുന്നു. അപ്പോള്‍ വലിയ സ്വീകാര്യത ലഭിക്കുന്നു. മീഡിയ ആഘോഷിക്കുന്നു. സെന്റിമെന്റല്‍ അപ്രോച്ച് കിട്ടുന്നു. ഇതൊക്കെ കേട്ട് കഴിയുമ്പോള്‍ ഒന്ന് ക്ഷീണം പറ്റി എന്ന് തോന്നുമ്പോള്‍ അടുത്തത് എടുത്ത് ഇടാം എന്ന് കരുതുന്നു. അങ്ങനെ അടുത്തതും എടുത്തിടുന്നു. പക്ഷെ സ്ഥലം തെറ്റിപ്പോയി. ശ്രീകുമാറിനെതിരെ എടുത്തിട്ടപ്പോള്‍ അദ്ദേഹം ഒറ്റക്ക് അല്ല, കട്ടക്ക് കൂടെ നില്ക്കാന് ഞാനുണ്ട് എന്നത് അവർ ഓർത്തില്ല. അവിടെയാണ് അവർക്ക് തെറ്റിപ്പോയതെന്നു സ്നേഹ കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications