Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുടുംബങ്ങൾ തമ്മിലുള്ള അടുപ്പംഒരു കുടുംബംകലക്കികൾക്കും നശിപ്പിക്കാൻ പറ്റില്ല'; കുറിപ്പുമായി സ്നേഹ

കൊച്ചി: നടി സ്നേഹ ശ്രീകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഭർത്താവും സിനിമ സീരിയിൽ നടനുമായി ശ്രീകുമാറിനും മകനും ശ്രീകുമാറിനൊപ്പം സീരിയലിൽ അഭിനയിക്കുന്ന ശിവാനിക്കും ഒപ്പമുള്ള ഫോട്ടോയാണ് സ്നേഹ പങ്കുവെച്ചത്. ശ്രീകുമാറിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്നോണമാണ് സ്നേഹയുടെ കുറിപ്പ്.

കുഞ്ഞിലേ മുതൽ കൂട്ടുമാമ എന്ന് വിളിച്ചു കൂടെ കൂടിയത് മുതലുള്ള സ്നേഹവും നിഷ്കളങ്കതയും ഇന്നും ഉണ്ടെന്നും കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം അങ്ങിനെ ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ലെന്നും സ്നേഹ കുറിച്ചു.

sneha

സ്നേഹ പങ്കുവെച്ച കുറിപ്പ്

കുഞ്ഞിലേ മുതൽ കൂട്ടുമാമ എന്ന് വിളിച്ചു കൂടെ കൂടിയത് ആണ്.. അന്നത്തെ സ്നേഹവും നിഷ്കളങ്കതയും ഇന്നും ആ വർത്താനത്തിലുണ്ട്.. കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം അങ്ങിനെ ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല.. എന്നായാലും സത്യമല്ലേ ജയിക്കു... ഈ ഫോട്ടോ ചില കമ്മെന്റുകൾക്കുള്ള എന്റെ മറുപടിയാണ്, എന്നാണ് സ്നേഹ കുറിച്ചത്. നിരവധിപേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തുന്നത്.

സീരിയൽ ചിത്രീകരണത്തിനിടെ നടിയുടെ പരാതിയിൽ നടന്മാരായ ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒരാൾ നടിക്കെതിരെ ലൈം​ഗിക അതിക്രമം നടത്തിയെന്നും രണ്ടാമത്തെ ആൾ ഭീഷണിപ്പെടുത്തി എന്നുമാണ് പോലീസ് പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘ തന്നെയാണ് സീരിയൽ നടിയുടെ കേസ് അന്വേഷിക്കുന്നത് എന്നാണ് സൂചന.

അതേ സമയം ശ്രീകുമാറിനെതിരെ ആരോപണം ഉയർന്നത് മുതൽ ശ്രീകുമാറിന് ഉറച്ച പിന്തുണയുമായി സ്നേഹ രം​ഗത്ത് ഉണ്ട്. സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രം സ്നേഹ പങ്കുവെയ്ക്കുകയായിരുന്നു. ഞങ്ങൾ എന്ന കുറിപ്പോടെയാണ് അന്ന് സ്നേഹ ചിത്രം പങ്കുവെച്ചത്.

2019 ഡിസംബർ 11 ന് ആയിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരമ്പരയിലെ മണ്ഡോദരി, ലോലിതൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സ്നേഹയും ശ്രീകുമാറുമാണ്. കുട്ടിയായ ശേഷം കുറച്ച് ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോൾ സ്നേഹ അഭിനയത്തിൽ സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+