കല്യാണപ്പെണ്ണിന്റെ ചേട്ടൻ, മൊത്തം തിരക്ക്, പക്ഷേ; തരിണി എന്തൊരു ഭാഗ്യവതി, കാരണം നിരത്തി ആരാധകർ
കഴിഞ്ഞ ദിവസമാണ് ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആണ് താലിക്കെട്ട് നടന്നത്. പിന്നീട് ഹയാത്ത് ഹോട്ടലിൽ വെച്ച് വിവാഹ വിരുന്നും നടന്നു. വലിയ താരനിര തന്നെ വിരുന്നിനെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ മാളവികയുടെ വിവാഹ ചിത്രങ്ങൾ വൈറലാണ്. എന്നാൽ അതേ സമയം മാളവികയുടെ ചേട്ടനും നടനുമായ കാളിദാസ് ജയറാമിനെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്.
പെങ്ങളുടെ കല്യാണ ദിവസം ചേട്ടന് ഉണ്ടാവുന്ന തിരക്കും ടെൻഷനൊന്നും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കാളിദാസും ഏതാണ്ട് അങ്ങനെയുള്ള അവസ്ഥയിൽ തന്നെ ആയിരിക്കുമല്ലോ. എന്നാൽ അത്രയും തിരക്കുകൾക്കിടയിലും കാളിദാസ് തന്റെ ഭാവിവധു തരിണിക്ക് കാെടുത്ത കരുതലിനാണ് സോഷ്യൽ മീഡിയ അഭിനന്ദനം നൽകുന്നത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് തരിണിയെ കൈപിടിച്ച് മുന്നിലേക്ക് മാറ്റിനിർത്തുന്നതും, എങ്ങോട്ട് നടക്കുമ്പോഴും തരിണിയുടെ കൈവിടാതെ പിടിച്ച് നടക്കുന്നതുമൊക്കെ ആരാധകർ ചൂണ്ടിക്കാട്ടുന്നു.

തരിണിക്ക് ഒരു ബുദ്ധിമുട്ടും വരുന്നില്ലെന്ന് ഉറപ്പിക്കാൻ കാളിദാസ് പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്. ഇതൊന്നും എല്ലാവരേയും കൊണ്ട് സാധിക്കുന്ന കാര്യമല്ലെന്നാണ് കമന്റുകൾ. മാളവികയുടെ വിവാഹ നിശ്ചയത്തിന് മുൻപ് തന്നെ കാളിദാസിന്റെയും തരുണിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു.
കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയത്തിന് പിന്നാലെയായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. കാളിദാസ് തന്നെയായിരുന്നു താൻ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയത്. ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും ചക്കിക്കും ഒപ്പം തരിണിയുമുള്ള ഫോട്ടോ കാളിദാസ് പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇവർ പ്രണയത്തിലാണോ എന്ന സംശയം ഉയർന്നത്. പിന്നാലെ വാലന്റൈൻസ് ദിനത്തിൽ കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കി. ചക്കിയുടെ വിവാഹം കഴിഞ്ഞതോടെ കാളിദാസിന്റെ വിവാഹം എന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
തമിഴ്നാട് നീലഗിരി സ്വദേശിയായ തരിണി മോഡലാണ്. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരി കൂടിയാണ്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ്. ഒരു മ്യൂച്ചൽ ഫ്രണ്ട് വഴിയാണ് താനും തരിണിയും പരിചയപ്പെടുന്നതെന്നും സിനിമയിൽ കാണുന്ന പോലെ ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല , രണ്ടാളുടെ ഉള്ളിലും ഉള്ളിൽ ഇഷ്ടം ഉണ്ടെന്ന് പരസ്പരം മനസ്സിലാക്കുകയായിരുന്നുവെന്നും കാളി ദാസ് പറഞ്ഞിരുന്നു.
താൻ പറയുന്നതിന് മുൻപ് തന്നെ തരിണിയുമായുള്ള ഇഷ്ടം വീട്ടിൽ അറിഞ്ഞിരുന്നുവെന്നും കാളിദാസ് പറഞ്ഞിരുന്നു. എല്ലാവർക്കും ഭയങ്കര സന്തോഷമായിരുന്നുവെന്നും കാളിദാസ് പറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ പ്രണയ താരങ്ങൾ നിറഞ്ഞുനിൽക്കുകയാണ്.












Click it and Unblock the Notifications