മൊണാലിസയ്ക്കു ശേഷം രേണു സുധി? ബോച്ചെയ്‌ക്കൊപ്പം ചുവടുവച്ച് രേണു സുധി: 'അഹങ്കാരം ഇനി അതിരു കടക്കും'
സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ട്രെന്‍ഡിങ് താരമാണ് രേണു സുധി. ഓരോ ദിവസവും നിരവധി വീഡിയോകളാണ് രേണു സുധിയുടേതായി പുറത്തുവരുന്നത്. അതില്‍ റീല്‍സുകള്‍ക്കും ഫോട്ടോ ഷൂട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. ഉദ്ഘാടന വേദികളിലേക്കും രേണു സുധിയെ മുഖ്യാതിഥിയായി ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളും രേണു എന്തുപറയുന്നു, എന്തു പ്രവര്‍ത്തിക്കുന്നു എന്നൊക്കെ അപ്പപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ ബോബി ചെമ്മണ്ണൂരിനൊപ്പമുള്ള റാംപ് വാക്കാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വധുമന്ത്ര ബ്രൈഡല്‍ കോമ്പറ്റീഷന്‍ 2025 ലാണ് രേണു സുധി റാംപ് വാക്ക് ചെയ്തത്. ഫാഷന്‍ ഷോയിലെ രേണുവിന്റെ ആറ്റിറ്റിയൂഡിനെ നിരവധി പേര്‍ പ്രശംസിക്കുന്നുണ്ട്. രേണു സുധി, ബോബി ചെമ്മണ്ണൂര്‍ നടി ബീന ആന്റണി എന്നിവര്‍ ഒരുമിച്ചാണ് റാംപ് വാക്ക് ചെയ്യുന്നത്. രേണുവിന്റെ ഫാഷന്‍ ഷോയിലെ ആറ്റിറ്റിയൂഡിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.

മോണാലിസ തരംഗത്തിനു ശേഷം ഇനി രേണു സുധി തരംഗം എന്നാണ് കമന്റുകളില്‍ പലരും അഭിപ്രായപ്പെടുന്നത്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും തുണി അഴിക്കുന്ന സെലിബ്രിറ്റികളുള്ള നാട്ടില്‍ രേണു സുധി അവര്‍ക്കുള്ള കഴിവുകളില്‍ ജീവിച്ചു പൊയ്‌ക്കോട്ടെ എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. രേണുവായിരിക്കും ബോബി ചെമ്മണ്ണൂരിന്റെ അടുത്ത സ്വര്‍ണ്ണക്കട ഉദ്ഘാടനം ചെയ്യുന്നതെന്ന പ്രവചനങ്ങളും ചിലര്‍ നടത്തുന്നുണ്ട്.
ശരീര പ്രദര്‍ശനം നടത്തുന്ന പല സെലിബ്രിറ്റികളേക്കാളും ഭേദമാണ് രേണുവെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേരും പങ്കുവെക്കുന്നത്. സോഷ്യല്‍ മീഡിയ ഭരിക്കുന്ന രേണു സുധി ഇനി ഉദ്ഘാടനച്ചടങ്ങുകളിലും പ്രധാനപ്പെട്ട അതിഥിയാകും എന്നു പ്രതീക്ഷിക്കുന്നവരുണ്ട്.
അതേസമയം, ചേരേണ്ടവര്‍ ചേര്‍ന്നു എന്ന പരിഹാസ കമന്റുകളും റാംപ് വാക്ക് വീഡിയോകള്‍ക്കു താഴെ ചിലര്‍ കുറിക്കുന്നുണ്ട്. സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞ രേണുവിന്റെ വളര്‍ച്ച അഭിനന്ദനാര്‍ഹം തന്നെയാണ് എന്നാണ് ഏറെ പേരും പറയുന്നത്. റാംപ് വാക്ക് ചെയ്യാന്‍ രേണുവിന് അല്‍പം കൂടി നല്ല വസ്ത്രം നല്‍കാമായിരുന്നു എന്നും പറയുന്നവരുണ്ട്.
രണ്ടു വര്‍ഷം മുമ്പാണ് ടെലിവിഷന്‍, മിമിക്രി കലാകാരന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിക്കുന്നത്. തുടര്‍ന്ന് നിരവധി പേരുടെ കൈത്താങ്ങിലാണ് ജീവിതം തിരിച്ചുപിടിച്ചത്. ഇതിനു പിന്നാലെയാണ് രേണു സുധി അഭിനയ രംഗത്തേക്ക് ഇറങ്ങിയത്. യൂട്യൂബര്‍ ദാസേട്ടന്‍ കോഴിക്കോടിന് ഒപ്പമുള്ള വീഡിയോയാണ് ആദ്യം വൈറലും വിവാദവും ആകുന്നത്. രണ്ടു പേരുടെയും ഇഴകിച്ചേര്‍ന്നുള്ള അഭിനയത്തെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു അന്നു മുതല്‍ പിന്നീടുള്ള എല്ലാ വീഡിയോകള്‍ വരുമ്പോഴും രേണുവിനുള്ള വിമര്‍ശനങ്ങളും വര്‍ധിച്ചു. എങ്കിലും വിമര്‍ശനങ്ങളോടുള്ള രേണുവിന്റെ ആറ്റിറ്റിയൂഡിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.












Click it and Unblock the Notifications