പ്രതിഫലം വെളിപ്പെടുത്തി ആറാട്ടണ്ണന്‍, കല്യാണക്കാര്യത്തിലും പ്രതികരണം: ബിഗ് ബോസിലേക്ക്?
സമൂഹ മാധ്യമങ്ങളില്‍ സിനിമാ നിരൂപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. അതേസമയം നിരൂപണങ്ങളുടെ പേരില്‍ നടിമാര്‍ക്കും നടന്മാര്‍ക്കും എതിരെ ആക്ഷേപങ്ങള്‍ അതിരുവിട്ടപ്പോള്‍ വിവാദത്തില്‍ ആവുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ചലച്ചിത്ര മേഖലയിലെ സ്ത്രീകളെ ഒന്നടങ്കം ആക്ഷേപിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. എങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ ആറാട്ട് അണ്ണന്‍ എപ്പോഴും എയറിലാണ്.
സിനിമാ നടികളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നതിന്റെ പേരില്‍ സന്തോഷ് വര്‍ക്കിക്ക് എതിരെ നിരവധി പരാതികളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഒരിക്കല്‍ പാലാരിവട്ടം പൊലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിട്ടും ഫലം ഉണ്ടായില്ല. തുടര്‍ന്നും സിനിമ നടികളെ വളരെ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ ആറാട്ടണ്ണന്‍ ജയിലില്‍ കിടന്നു. ഇതൊക്കെയാണെങ്കിലും ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആറാട്ടണ്ണന് പരിപാടികളിലും കല്യാണ ചടങ്ങുകളിലും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലെ താരങ്ങളായ ആറാട്ട് അണ്ണനെയും അലിന്‍ ജോസ് പെരേരയെയും നിരവധി കല്യാണങ്ങള്‍ക്കാണ് വിളിക്കുന്നത്. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള സ്വീകരണവും ഇവര്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഇവരെയൊക്കെ ക്ഷണിക്കുന്നത് എന്തിനാണെന്ന് ചോദ്യവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
ഇപ്പോഴിതാ കല്യാണ ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ താന്‍ വാങ്ങിക്കുന്ന പ്രതിഫലം ആറാട്ടണ്ണന്‍ വെളിപ്പെടുത്തി പതിനായിരം രൂപയാണ് കല്യാണത്തില്‍ പങ്കെടുക്കാന്‍ വാങ്ങുന്നത്. യാത്രാ ചെലവും ഭക്ഷണവും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് പുറമയാണിത്. തന്നേക്കാള്‍ കൂടുതല്‍ അലിന്‍ ജോസ് പെരേരയ്ക്കാണ് ഏറ്റവും കൂടുതല്‍ കല്യാണങ്ങള്‍ക്കു ക്ഷണം ലഭിക്കുന്നതെന്നും സന്തോഷ് വര്‍ക്കി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു.
ജയിലില്‍ കിടന്നത് നല്ല അനുഭവം ആയിരുന്നുവെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. അവിടെ നല്ല ഫുഡ് ആയിരുന്നു. അച്ചടക്കമുള്ള ലൈഫ് ആയിരുന്നതു കൊണ്ട് വണ്ണം കുറഞ്ഞു. കല്യാണക്കാര്യത്തിലും ആറാട്ടണ്ണന്‍ പ്രതികരിച്ചു. ഇനി കല്യാണം ഒന്നും നടക്കില്ലെന്നും അതിനുള്ള പ്രായം കഴിഞ്ഞെന്നും ആറാണ്ണന്‍ പറഞ്ഞു. ഇനി റിവ്യൂ കൊടുത്ത് മുന്നോട്ടുപോകും.
പുതിയ സിനിമയുടെ സ്‌ക്രിപ്റ്റുകള്‍ ഒക്കെ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒന്നും തീരുമാനിച്ചിട്ടില്ല. രേണു സുധിയുമായി അഭിനയിക്കാന്‍ വിളിച്ചാല്‍ പോകുമെന്നും ആറാട്ടണ്ണന്‍ പറഞ്ഞു. ബിഗ്‌ബോസില്‍ പങ്കെടുക്കാന്‍ ലിസ്റ്റില്‍ പേര് വന്നിട്ടുണ്ടെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും തന്നെ ഇന്റര്‍വ്യൂവിന് ഒന്നും വിളിച്ചിട്ടില്ല. അലിന്‍ ജോസ് പെരേര ബിഗ് ബോസില്‍ കയറാന്‍ ചാന്‍സ് ഉണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.












Click it and Unblock the Notifications