Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ ജോലി നടക്കട്ടെ, എന്നെ ഇഷ്ടപെടുന്ന, മനസ്സിലാക്കുന്ന കുറച്ചുപേർ മതി; കുറിപ്പുമായി ദാസേട്ടൻ കോഴിക്കോട്

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച ദാസേട്ടൻ കോഴിക്കോടും അപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ രേണു സുധിയുമാണ്. രേണു സുധിയും ദാസേട്ടനും റൊമാന്റിക് റീൽ ചെയ്തതിന് പിന്നാലെയാണ് ദാസേട്ടൻ കോഴിക്കോടിനെതിരെയും രേണുവിനെതിരെയും രൂക്ഷ വിമർശനം ഉയർന്നത്. ഇരവരും ഒന്നിച്ച് ചെയ്ച ആദ്യത്തെ വീഡിയോ വൈറൽ ആയെങ്കിലും നെ​ഗറ്റീവ് കമന്റുകളായിരുന്നു കൂടുതലായും വന്നത്. പക്ഷേ, രേണുവും ദാസേട്ടൻ കോഴിക്കോടും വീണ്ടു റീലുകൾ ചെയ്തു. ഇപ്പോൾ ദാസേട്ടൻ കോഴിക്കോട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ച.

ഫേക്കോളികൾ, നെഗറ്റീവോളികൾ, കുരു പൊട്ടുന്നവർ എല്ലാവരും വരൂ. നിങ്ങളുടെ ജോലി നടക്കട്ടെ എന്നു തഎന്നെ ഇഷ്ടപെടുന്ന, തന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് മതിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഒരു ആണും പെണ്ണും ഒരുമിച്ചു ഫോട്ടോ, റീൽസ് എടുത്താൽ അത് വക മാറ്റിക്കാണുന്നവരുണ്ടെന്നും ദാസേട്ടൻ കോഴിക്കോട് പറഞ്ഞു.

dasettan

​ഗുഡ് മോണിം​ഗ് ഡിയേഴ്സ്. ഫേക്കോളികൾ, നെഗറ്റീവോളികൾ, കുരു പൊട്ടുന്നവർ എല്ലാവരും വരൂ. നിങ്ങളുടെ ജോലി നടക്കട്ടെ. ..എന്നെ ഇഷ്ടപെടുന്ന എന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് മതി.... ഒരു ആണും പെണ്ണും ഒരുമിച്ചു ഫോട്ടോ, റീൽസ് എടുത്താൽ അത് വക മാറ്റിക്കാണുന്ന സമൂഹമേ.

സിനിമയിൽ ആരു എന്ത് ചെയ്താലും അത് സിനിമ അല്ലെ എന്ന്. ..റീൽ ചെയ്താൽ അത് പ്രശ്നം. ..ഒരു കാര്യം പറയട്ടെ. ..സിനിമയിൽ ഉപയോഗിക്കുന്ന അതെ ക്യാമറ തന്നെയാ ഞാൻ റീൽസ് ചെയ്യാനും ഉപയോഗിക്കുന്നത് ... പിന്നെ ഞാൻ പോസ്റ്റ് ചെയ്യുന്നത് എന്റെ സ്വന്തം എഫ് ബി പേജിൽ ആണ് ഇഷ്ടം ഉള്ളവർ കാണാം ഇഷ്ടം ഇല്ലാത്തവർ സ്കിപ് ചെയ്തു പോകാം. എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ല ​ഗയ്സ്, എല്ലാവർക്കും നല്ലത് വരട്ടെ. അപ്പോൾ പൊളിക്ക പൊളിക്ക പൊളിച്ചടുക്കാ, എന്നാണ് ദാസേട്ടൻ കോഴിക്കോടിന്റെ കുറിപ്പ്. നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

'' ഈ ഡയലോഗ് കാണുമ്പോൾ പണ്ട് ടിക്ക് ടോക്കിൽ വീഡിയോ ഇട്ട് വൈറൽ ആകാൻ കഷ്ടപ്പെടുന്ന ഒരു പാവം കോഴിക്കോട് കാരനെയാ ഓർമ്മ വരുന്നത്.... അയാൾക്ക് സോഷ്യൽ മീഡിയ കുറച്ചു പ്രസക്തി കൊടുത്തപ്പോൾ അന്നത്തെ ടിക്ക് ടോക്ക് മറന്നു പോയി.... കാലം പോയ പോക്കേ. ഈ സുധിയേട്ടൻ എന്ത് പണിയാ ചെയ്തേ രേണു എന്ന ആർട്ടിസ്റ്റിന്റെ ഇത്രയും കഴിവുകൾ മൂടി വെച്ച്,കഷ്ട്ടം ആ ഇപ്പോഴെങ്കിലും അതൊക്കെ കാണാൻ ഞമ്മക്ക് ഭാഗ്യം ഉണ്ടായല്ലോ, ഈ കിളവന് നാണമില്ലേ,

ആര് എന്ത് പറഞ്ഞാലു അത് ഒന്നുമൈൻഡ് ചെയ്യരുത് നമ്മൾ എന്താണോ എന്ന് നമ്മൾക്ക് അറിയാ നമ്മുടെ ജീവിതം നമ്മുടെ അണ് അത് ആർക്കൂതീറെഴുതി കൊടുത്തിട്ടില്ലഈ ലോകത്ത് ജീവിക്കാനുള്ള അവകാശം നമുക്കുണ്ട് ഈ കുറ്റം പറയുന്നവർ ആരെങ്കിലും ശരിയുള്ളവരുണ്ടോ എല്ലാം തികഞ്ഞവർ ഈ ഭൂമിയിൽ ആരുമില്ല. പണമുള്ളവർ എന്ത് ചെയ്താലും അത് നല്ലത് ജീവിക്കാൻ വേണ്ടി നമ്മൾ ചെയ്യുന്നത് തെറ്റ്

ഇതിൽ കുറ്റം പറയുന്നവർ ആരെങ്കിലും തെറ്റ് ചെയ്യാത്തവർ ഉണ്ടോ അവർ ജീവിച്ചു പോട്ടെ നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും നഷ്ടം ഉണ്ടോനിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നിങ്ങൾ കാണണ്ട അവരെ വെറുതെ വിടു. അവർ ജീവിച്ചു പോട്ടെ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

രേണുവിനൊപ്പം റീൽ ചെയ്തതിന് പിന്നാലെ വിമർശനം ഉയർന്നുവന്നപ്പോൾ ദാസേട്ടൻ കോഴിക്കോട് പ്രതികരണം നടത്തിയിരുന്നു. രേണു എന്നല്ല ഏത് നല്ല അഭിനേത്രി വിളിച്ചാവും താൻ അഭിനയിക്കാൻ പോകുമെന്നും രേണു തനിക്ക് സഹോദരിയെ പോലെയാണെന്നും ആണ് ദാസേട്ടൻ കോഴിക്കോട് പറഞ്ഞത്. ഈ വീഡിയോ ചെയ്യുന്നതിനൊക്കുറിച്ചും രേണുവിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും ഭാര്യയോട് നേരത്തെ പറഞ്ഞിരുന്നുവെന്നും ദാസേട്ടൻ വ്യക്തമാക്കിയിരുന്നു.

'' ഈ വീഡിയോ ഇത്രമാത്രം വിവാ​ദങ്ങൾക്ക് വഴി തെളിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല. എന്തിനാണ് വിവാദം ഉണ്ടാക്കുന്നത് എന്നും എനിക്കറിയില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഭർത്താവ് മരിച്ചാവ്‍ ഭാര്യ ചിതയിൽ ചാടി മരിക്കുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു. എന്ത് വിവവരക്കേടാണ് ഈ വിമർശിക്കുന്നവരൊക്കെ പറയുന്നത്. ഭർത്താവ് മരിച്ച സ്ത്രീയ്ക്ക് എന്താ ജീവിക്കേണ്ടേ. ജോലി ചെയ്ത് ജീവിക്കുന്ന എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്, ദാസേട്ടൻ കോഴിക്കോട് ചോദിച്ചു.

'' ഭർത്താവ് മരിച്ച എത്രയോ സ്ത്രീകൾ മലയാള സിനിമയിൽ തുടർന്നും അഭിനയിച്ചിട്ടുണ്ട്. ഭരതേട്ടൻ മരിച്ചതിന് ശേഷവും കെ പി സി ലളിത ചേച്ചി അഭിനയിച്ചില്ലേ, മല്ലിക ചേച്ചി ഇപ്പോഴും അഭിനയിക്കുന്നില്ലേ. അവരുടെ രണ്ട് മക്കളും ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളല്ലേ, ദാസേട്ടൻ പറഞ്ഞു.

ചാന്ത് പൊട്ട് എന്ന സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടാണ് രേണുവും ദാസേ‍ട്ടനും റിക്രിയേറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്ന്. സുധി മരിച്ചത് കൊണ്ടല്ലേ രേണു ഇങ്ങന ചെയ്യുന്നത് എന്നൊക്കെയായിരുന്നു വിമർശനം. വിമർശനം രൂക്ഷമായതിന് പിന്നാലെ രേണു പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത് അഭിനയമാണെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അഭിനയം തന്റെ ജോലി ആണെന്നുമാണ് രേണു പറഞ്ഞത്. അഭിനയം തുടരുമെന്നും പറഞ്ഞിരുന്നു.

എനിക്ക് ഈ റീൽസ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാൻ കംഫർട്ടഫിൾ ആയത് കൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണം. അഭിനയം എന്റെ ജോലിയാണ്. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ജീവിക്കാൻ വേണ്ടി ആർട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക എന്നും രേണു പറഞ്ഞിരുന്നു.

എന്നാൽ രേണുവിന്റെ എല്ലാ വീഡിയോകൾക്ക് താഴെയും വീണ്ടും വിമർശനം ഉയർന്നു. ബോഡി ഷെയ്മിം​ഗ് കമന്റുകളും ഉയർന്നു. ബോഡി ഷെയ്മിം​ഗ് പരിധി കടന്നപ്പോൾ രേണു തന്നെ പ്രതികരിച്ചിരുന്നു. തവള, പല്ലി, എലി, എന്ന് പറഞ്ഞു എന്നെ ബോഡി ഷെയ്മിം​ഗ്, നടത്തുന്ന നിങ്ങളോടോ ആരോടും ഞാൻ പറഞ്ഞിട്ടില്ല ഞാൻ ലോക സുന്ദരി ആണെന്ന് ഒന്നും... ഇതല്ല ഇതിന്റെ അപ്പുറം വിളിച്ചാലും രേണു തളരില്ല എന്നെ നേരിൽ കണ്ടറിയാവുന്നവർ പറയും, ഞാൻ ഇങ്ങനെയൊക്കെ തന്നെ ആണോ എന്ന്, എന്നാണ് രേണു കുറിച്ചത്.

മനസ്സിപ്പോൾ കല്ലിനേക്കാൾ കട്ടിയുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അത് പോലെയാക്കി വെച്ചിരിക്കുകയാണന്നും ആദ്യമൊക്കെ സെൻസിറ്റീവ് ആയിരുന്നുവെന്ന് രേണു പറഞ്ഞിരുന്നു. നെ​ഗറ്റീവ് കമന്റ്സ് കുഴപ്പമില്ല പക്ഷേ പച്ചയ്ക്ക് തെറിയൊക്കെ വിളിക്കും അതൊക്കെ ഭയങ്കര മോശമല്ലേ ഫേഡ് ഐഡിയിൽ നിന്നാണ് തെറി വിളിക്കുന്നത്, അതിന് തിരിച്ച് പറയാൻ അറിയാഞ്ഞിട്ടല്ല. തന്റെ കൾച്ചർ അത് അനുവദിക്കുന്നില്ലെന്നും രേണു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+