Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലിന്റെ കാര്യം വീട്ടിൽ ആദ്യം സംസാരിച്ചപ്പോൾ സമ്മതിച്ചില്ല; ഒറ്റക്കാലിൽ നിന്നുവെന്ന് ​ഗ്രീഷ്മ ബോസ്

ഏറെ ഫോളോവേഴ്‌സുള്ള കണ്ടന്റ് ക്രിയേറ്റർ ആണ് ഗ്രീഷ്മ ബോസ്. അടുത്തിടെയാണ് ഗ്രീഷ്മയുടെ വിവാഹം കഴിഞ്ഞത്. സിനിമ രംഗത്ത് ഉള്ള അഖിൽ വിദ്യാധർ ആണ് ഗ്രീഷ്മയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. ഇപ്പോൾ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ പറയുകയാണ് ഗ്രീഷ്മയും അഖിലും. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ ഇക്കാര്യങ്ങൾ പറയുന്നത്.

എങ്ങനയെയാണ് ​ഗ്രീഷ്മയുമായി സൗഹൃദത്തിലായതെന്ന് അഖിൽ പറയുന്നു. ഗ്രീഷ്മയ്ക്ക് ആദ്യം മെസേജ് അയക്കുമ്പോൾ ചെറിയൊരു പേടിയുണ്ടായിരുന്നുവെന്നാണ് അഖിൽ പറയുന്നത്. താൻ സജക്ഷനുകളാണ് നൽകിയിരുന്നതെന്നും അഖിൽ പറയുന്നു. അഖിൽ നല്ല നല്ല നിർദ്ദേങ്ങൾ നൽകിയിരുന്നെന്നും റൊമാന്റിര് വീഡിയോ ട്രൈ ചെയ്യാൻ പറഞ്ഞത് അഖിലായിരുന്നുവെന്നും ഗ്രീഷ്മ പറയുന്നു. ഗ്രീഷ്മയുടെ വീട്ടിൽ കല്യാണം ആലോചിച്ച് തുടങ്ങിയപ്പോൾ ഫ്രണ്ട്ഷിപ്പ് നഷ്ടമാകുമോ എന്ന പേടിയായി വീട്ടിൽ കല്യാണത്തെപ്പറ്റി സംസാരിച്ചെന്നും അഖിൽ പറയുന്നു.

greeshma

ഗ്രീഷ്മയുടെ വീട്ടിൽ തങ്ങൾ സുഹൃത്തുക്കളായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും സിനിമാ ഫീൽഡ് എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു വീട്ടുകാർക്കെന്ന് അഖിൽ പറയുന്നത്. ഗ്രീഷ്മയ്ക്ക് വന്ന ഒരാലോചന എകദേശം ഉറപ്പിക്കുമെന്ന സ്റ്റേജിൽ എത്തിയപ്പോൾ മിസ് ചെയ്യാൻ തുടങ്ങി, കോൺടാക്ട് നഷ്ടമാകുമല്ലോ, ലൈഫിൽ നിന്ന് എന്തോ പാർട്ട് പോകുന്നത് പോലായി, അപ്പോഴാണ് നമുക്ക് കല്യാണം കഴിച്ചാൽ പ്രശ്‌നമില്ലല്ലോ എന്ന് ചോദിച്ചത് എന്ന് അഖിൽ പറയുന്നു.

തനിക്ക് കുഴപ്പം ഉണ്ടായിരുന്നില്ലെന്നും എന്നാൽ വീട്ടിൽ ആദ്യം സംസാരിച്ചപ്പോൾ നെഗറ്റീവ് പ്രതികരണമായിരുന്നുവെന്നാണ് ഗ്രീഷ്മ പറയുന്നത്. പ്രധാനമായു ജോലിയുടെ പ്രശ്‌നമായിരുന്നു. സിനിമാ രംഗത്ത് ആണെങ്കിലും പറയത്തക്ക് ഒന്ന് ചെയ്യുന്നേയുള്ളൂ അതിന്റെയൊക്കെ പ്രശ്‌നം ഉണ്ടായിരുന്നു എന്നാൽ താൻ ഉറച്ച് ഒറ്റക്കാലിൽ നിന്നുവെന്നും ഗ്രീഷ്മ പറയുന്നു.

അഖിലിനെ കല്യാണം കഴിക്കുന്നതിന് പ്രശ്‌നമില്ലായിരുന്നു ജോലിയെക്കുറിച്ചായിരുന്നു ആശങ്കയെന്നും ഗ്രീഷ്മ പറയുന്നു. തന്റെ അച്ഛൻ ഗ്രീഷ്മയെ വിളിച്ചപ്പോൾ അവർ ഓകെയായെന്നും പിന്നീട് അങ്ങോട്ട് കാര്യങ്ങൾ എല്ലാം പെട്ടെന്ന് മുന്നോട്ടുപോയെന്നും അഖിൽ പറയുന്നു.

താൻ കോമഡി ചെയ്യുന്നതാണ് ആളുകൾക്ക് ഇഷ്ടമെന്നും സെന്റിമെന്റ്‌സ ചെയ്താൽ ചേച്ചി ഈ സാധനം വേണ്ട കോമഡി മതി എന്ന് ആളുകൾ പറയാറുണ്ടെന്ന് ഗ്രീഷ്മ പറയുന്നു. കല്യാണ സമയത്ത് താൻ കരയുന്ന ഒരു വീഡിയോ ഉണ്ടായിരുന്നു അത് കണ്ട് വിഷമിച്ചെന്ന് പലരും പറഞ്ഞെന്നും ഗ്രീഷ്മ പറയുന്നു.

തനിക്ക് അത്യാവശ്യ നല്ല ജോലി ഉണ്ടായിരുന്ന ആളായിരുന്നുവെന്നും അതൊക്കെ കളഞ്ഞ് സിനിമയ്ക്ക് പിന്നാലെ നടക്കുന്നത് സിനിമയോട് ഉള്ള ഇഷ്ടം കൊണ്ടാണെന്നും അഖിൽ പറയുന്നു.ഗ്രീഷ്മ തനിക്ക് ഫുൾ പിന്തുണയാണെന്നും താരം പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+