'ലുലുവിൽ വെച്ച് കണ്ടപ്പോൾ തന്നെ ഞാൻ നമ്പർ അങ്ങ് വാങ്ങിച്ചു'; അഖിലിന്റെയും ഗ്രീഷ്മ ബോസിന്റെയും പ്രണയം
റീൽസ് വീഡിയോയിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഗ്രീഷ്മ ബോസ്. അടുത്തിടെയാണ് ഗ്രീഷ്മ ബോസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. അഖിൽ വിദ്യാദർ ആണ് ഗ്രീഷ്മയുടെ വരൻ. അഖിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ എങ്ങനെയാണ് ഇരുവരും പ്രണയത്തിലായത് എന്ന് പറയുകയാണ് ഗ്രീഷ്മയും അഖിലും. ജാംഗോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
താൻ ഗ്രീഷ്മയുടെ വലിയ ഫാനായിരുന്നുവെന്നാണ് അഖിൽ പറയുന്നത്. ടിക്ക് ടോക്ക് തുടങ്ങിയ സമയത്ത് തന്നെ വലയി ഫാൻ ആയിരുന്നു. കാഷ്വലി ഞാനൊരു മെസേജ് അയച്ചതാണ്. ഹായ് വീഡിയോസ് കാണാറുണ്ട് എന്ന്. പിന്നീട് സജഷൻ പറഞ്ഞുതുടങ്ങിയെന്നാണ് അഖിൽ പറയുന്നത്. റൊമാൻസ് വീഡിയോ ഒക്കെ ചെയ്യാൻ സജസ്റ്റ് ചെയ്തത് അഖിൽ ആണെന്ന് ഗ്രീഷ്മ പറയുന്നു.

ലുലിവിൽ വെച്ചാണ് ഗ്രീഷ്മയെ അപ്രതീക്ഷിതമായി കാണുന്നതെന്നും ലുലിവിൽ വെച്ച് കണ്ടപ്പോൾ തന്നെ നമ്പർ ഇങ്ങ് വാങ്ങിക്കുകയായിരുന്നു എന്നാണ് അഖിൽ പറയുന്നത്. പിന്നെ കമ്പനിയായി തന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഗ്രീഷ്മയെന്നും അഖിൽ പറയുന്നു. ' വീട്ടിൽ കല്യാണ ആലോചനകൾ വന്നുതുടങ്ങി, ഫ്രണ്ട്ഷിപ്പ് പോകുമോ എന്ന പേടി വന്നു. എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന ആളാണ് ഗ്രീഷ്മ. അങ്ങനെ പറഞ്ഞുവെന്നും അഖിൽ പറഞ്ഞു.
അഖിൽ ആദ്യമായി സംസാരിക്കുന്ന സമയത്ത് തനിക്ക് അത്ര മാത്രം ഫോളോവേഴ്‌സൊന്നും ഉണ്ടായിരുന്നില്ലെന്നും ഒത്തിരി മെസേജൊന്നും വരാത്തതുകൊണ്ട് തന്നെ അഖിലിന്റെ മെസേജ് വന്ന സമയത്ത് ശ്രദ്ധിച്ചുവെന്നും ഗ്രീഷ്മ പറയുന്നു. ആദ്യമായി സംസാരിക്കുന്ന ഒരാളോട് ഉള്ള ഗ്യാപ്പ് അഖിലിന് ഉണ്ടായിരുന്നില്ലെന്നും ഫസ്റ്റ് തന്നെ എടീ, നീ എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ് അയച്ചതെന്നും ആദ്യം ഇയാൾ എന്താ ഡീ എന്നൊക്കെ വിളിക്കുന്നത് എന്നൊക്കെ തോന്നിയെങ്കിലും പിന്നീട് സംസാരിച്ചപ്പോൾ ഒരുപോലെ ചിന്തിക്കുന്ന ആളാണെന്ന് തോന്നി എന്നും ജെനുവിനായിട്ടാണ് കാര്യങ്ങൾ പറഞ്ഞ് തന്നതെന്നും ഗ്രീഷ്മ പറയുന്നു.
നേരത്തെ ഇൻസ്റ്റഗ്രാമിൽ നടത്തിയ ക്യൂ ആന്റ് എയിലും ഗ്രീഷ്മ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നു. അന്ന് അഖിലിന്റെ പ്രായത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെ ചോദ്യങ്ങൾ വന്നിരുന്നു. അഖിലിന് 29 വയസ്സാണ് എന്നും തനിക്ക് 28 വയസ്സാണെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. അഖിൽ ഫിലിം ഫീൽഡ് ആണെന്നാണ് ഗ്രീഷ്മ വ്യക്തമാക്കിയത്. വീഡിയോ ചെയ്യാൻ അഖിൽ പിന്തുണയാണെന്നും ഗ്രീഷ് പറഞ്ഞിരുന്നു.
ഗ്രീഷ്മയ്ക്കൊപ്പം അമ്മയും വീഡിയോയിൽ ഉണ്ടാവാറുണ്ട്. വിവാഹം കഴിഞ്ഞാൽ അമ്മയെ ഇട്ടേച്ച് പോകുമോ എന്നും ചോദ്യം ഉണ്ടായിരുന്നു. കല്യാണം കഴിച്ചു കഴിഞ്ഞാൽ മാറണമല്ലോ അമ്മയെ ഇട്ടേച്ച് പോകുകയൊന്നുമില്ല. വിവാഹത്തിന്റെ തീയതി ഫിക്സ് ചെയ്തിട്ടില്ല. തീരുമാനിച്ച ശേഷം താൻ എല്ലാവരെയും അറിയിക്കുമെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. ഇവരുടെ വിവാഹമെന്നാണ് എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.












Click it and Unblock the Notifications