'നിങ്ങൾക്കൊക്കെ എന്താ ശരിക്കും പ്രശ്നം,കുടുംബം കലക്കാൻ കച്ചകെട്ടി ഇറങ്ങിയേക്കുവാണോ?': ഗ്രീഷ്മ ബോസ്
തമാശ കണ്ടന്റുകളിലൂടെ ആരാധകരെ സ്വന്തമാക്കിയ കൺന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്. ഗ്രീഷ്മയും അമ്മയും തമ്മിലുള്ള കോമ്പോയ്ക്ക് ഏറെ ആരാധകരുണ്ടായിരുന്നു. അടുത്തിടെയാണ് ഗ്രീഷ്മയുടെ വിവാഹം കഴിഞ്ഞത്. പ്രണയ വവാഹമായിരുന്നു ഗ്രീഷ്മയുടെയും അഖിലിന്റെയും. വിവാഹത്തിന്റെ കാര്യം ഗ്രീഷ്മ അറിയിച്ചത് മുതൽ ആരാധകർക്കുള്ള സംശയം ഇനി ഗ്രീഷ്മയുടെ വീഡിയോയിൽ അമ്മയെ കാണാൻ ആകില്ലേ എന്നായിരുന്നു.
വിവാഹം ശേഷവും ഗ്രീഷ്മ കണ്ടന്റ് ചെയ്യാറുണ്ട്. അഖിലിനൊപ്പമാണ് അധിക വീഡിയോയും. ഇടയ്ക്ക് അമ്മയും എത്താറുണ്ട്. ഇപ്പോൾ അമ്മയ്ക്കൊപ്പം ചെയ്ത വീഡിയോ ഗ്രീഷ്മ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. അമ്മയേയും ഗ്രീഷ്മയേയും ഒരുമിച്ച കണ്ട സന്തോഷത്തിലാണ് ആരാധകർ. എന്നാൽ ചിലർ പറയുന്നത് മുൻപത്തെ പോലുള്ള കെമിസ്ട്രി ഇല്ലെന്നാണ്. ഇത്തരം വിമർശനങ്ങൾക്ക് ഗ്രീഷ്മ മറുപടി നൽകിയിട്ടുണ്ട്.

അമ്മേം മോളും തമ്മിലുള്ള ആ കെമിസ്ട്രി അങ്ങ് പോയി. എന്തോ പോലെ ഇപ്പൊൾ, പക്ഷേ അമ്മ ഓകെയാണ് എന്നായിരുന്നു കമന്റ്. ഈ കമന്റിന് ഗ്രീഷ്മ മറുപടി നൽകിയിട്ടുണ്ട്. നിങ്ങൾക്കൊക്കെ ശരിക്കും എന്താ പ്രശ്നം? കുടുംബം കലക്കാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാണോ? ? കെട്ട്യോന്റെ കൂടേ ചെയ്യുമ്പോ അമ്മ വേണം. . അമ്മേടെ കൂടേ ചെയ്യുമ്പോൾ കെമ്സ്ട്രി ഇല്ലാ. നിങ്ങൾ എല്ലാരും ആദ്യം സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തു! എന്നാണ് ഗ്രീഷ്മ കമന്റ് ചെയ്തത്.
നെഗറ്റീവ് കമന്റ്സ് മൈന്റ് ചെയ്യാണ്ടാട്ടോ. ആ സമയം കൊണ്ട് പോസിറ്റീവ് കമന്റിന് റിപ്ലൈ കൊടുക്കു. നെഗറ്റീവ് ഇടുന്നവരെ മെന്റ് ചെയ്യാതാകുമ്പോൾ നിർത്തിപ്പോക്കോളും എന്നാണ് ഒരു കമന്റ്.
ആരും ഗ്രീഷമയെ ട്രോളി കമന്റ് ഇടല്ലേ കേട്ടോ... അതൊന്നും തമാശയല്ല... നമ്മൾ പറഞ്ഞാൽ അത് തമാശയല്ല, ഗ്രീഷ്മ പറഞ്ഞാൽ ഉഗ്രൻ തമാശ......നല്ല തോമഡി ..ഹെൽത്തി ഫീഡ്ബാക്ക് പോലും ഉൾകൊള്ളാൻ കഴിയാത്ത കോമഡി ഇൻഫ്ലുൻസർ . കഷ്ടം.. എന്നാണ് മറ്റൊരു കമന്റ്.
കെമിസ്ട്രി എന്നൊക്കെ പറഞ്ഞ് ആളുകൾ കമന്റ് ഇടുന്നത് കാണുമ്പോൾ നാണം തോന്നുന്നു, ഗ്രീഷ്മ അവർക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നു. ഇത് ഇപ്പോൾ ഒരു മാതിരി കല്യാണം കഴിച്ചില്ലേൽ എപ്പോൾ കല്യാണം എന്ന് ചോദിക്കും. കഴിച്ചാൽ അമ്മയും കെമിസ്ട്രിയും ഇല്ല. എന്താണ് ഇത്.
എന്നാണ് മറ്റൊരു കമന്റ്.
അഖിലിനൊപ്പം ചെയ്ത് വീഡിയോയ്ക്കും ഇത്തരത്തിലുള്ള കമന്റുകൾ ഉണ്ട്. എവിടെയോ എന്തൊക്കെയോ തകരാർ എനിക്ക് മാത്രമാണോ കാണാൻ കഴിഞ്ഞത്.... എന്നാലും അതല്ലല്ലോ... ഈ പുള്ളി തന്നെ അല്ലേ അത്.. എന്തായാലും ആ മനസ്സ് ഇളക്കിയെടുത്തല്ലോ. അവസാനം ആ നടന്നു പോകുന്നത് കണ്ടപ്പോൾ എങ്കിലും ഇപ്പൊ തല്ല് വരും എന്ന് ഞാൻ വെറുതേ മോഹിച്ചു പോയി. എന്നാ ഞാൻ അങ്ങട്, ഇത് കോമഡി ചെയ്യുന്ന ചേച്ചി അല്ല എന്നിങ്ങനെ പോകുന്നു കമന്റ്.












Click it and Unblock the Notifications