എങ്ങനെ പ്രണയത്തിലായി, കല്യാണം കഴിഞ്ഞാൽ അമ്മയെ ഇട്ടേച്ച് പോകുമോ, ബിഗ് ബോസിലേക്കുണ്ടോ? ഗ്രീഷ്മ ബോസ്
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഗ്രീഷ്മ ബോസ്. ഗ്രീഷ്മ ചെയ്യുന്ന വീഡിയോകൾ വൈറൽ ആവാറുണ്ട്. വളരെ രസകരമായ രീതിയിലാണ് ഗ്രീഷ്മ കണ്ടന്റുകൾ ചെയ്യാറുള്ളത്. നിരവധി ആരാധകരുണ്ട് ഗ്രീഷ്മയ്ക്ക്. ഇപ്പോൾ താൻ വിവാഹിതയാകാൻ പോകുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഗ്രീഷ്മ. പ്രണയ വിവാഹമാണ്. ഗ്രീഷ്മ തന്റെ വിവാഹക്കാര്യം പറഞ്ഞതോടെ ആശംകളും ചോദ്യങ്ങളുമായി ആരാധകരും എത്തി.
ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഗ്മെന്റിലൂടെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ പ്രണയ കഥയെക്കുറിച്ചാണ് ഒരാൾ ചോദിച്ചത്. അങ്ങനെ പറയത്തകതായി ഒന്നും ഇല്ല ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. 2021 മുതൽ പരസ്പരം അറിയാം. അങ്ങനെ കമ്പനിയായി. കമ്പനിയായി ഇവിടെവരെയായി. അത്രയേ ലവ് സ്റ്റോറിയുള്ളൂ. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നുമല്ല, ഒരുപാട് സൈറ്റ് കഴിഞ്ഞതിന് ശേഷമാണ് ലവ് ആയത്.

ആള് വളരെ പാവമാണെന്നാണ് ഗ്രീഷ്മ പറയുന്നത്. പക്ഷേ ചിലപ്പോൾ മുരട്ടനാണെന്ന് മാത്രമെന്നും ഗ്രീഷ് പറയുന്നു. അമ്മയെ ഇട്ടേച്ച് പോകുമോ എന്നാണ് ഒരാളുടെ ചോദ്യം. കല്യാണം കഴിച്ച് മാറണമല്ലോ അമ്മയെ ഇട്ടേച്ച് പോവുകയൊന്നുമില്ല. വിവാഹത്തിന്റെ തീയതി ഫിക്സ് ചെയ്തിട്ടില്ല. തീരുമാനിച്ച ശേഷം ഞാൻ എല്ലാവരേയും അറിയിക്കുന്നതായിരിക്കുമെന്നും താരം പറഞ്ഞു.
പ്രേമിച്ച് നടന്നപ്പോഴും പിന്നെ എന്തിനാണ് സിംഗിൾ എന്ന് പറഞ്ഞത് ഞങ്ങളെ പറ്റിച്ചത് എന്നായിരുന്നു വേറൊരു ചോദ്യം. റീൽസിൽ കാണിക്കുന്നതല്ലല്ലോ എന്റെ റിയൽ ലൈഫ് എന്നാണ് ഗ്രീഷ്മ മറുപടി നൽകിയത്. ആടുജീവിതത്തിൽ പൃഥ്വിരാജ് ഒരുപാട് ആടുകൾക്കൊപ്പം ജീവിച്ചു എന്ന് കരുതി റിയൽ ലൈഫിൽ അദ്ദേഹം ആടുകൾക്കൊപ്പമാണോ ജീവിക്കുന്നത്. അത് പോലെയാണ് ഇതുമെന്നും ഗ്രീഷ്മ പറഞ്ഞു.
പ്രായത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെ ചോദ്യങ്ങളുണ്ട്. അഖിൽ വിദ്യാധർ എന്നാണ് ആളുടെ പേര്. പുള്ളിക്കാരൻ ഫിലിം ഫീൽഡ് ആണ് വയസ്സ് 29. എനിക്ക് വയസ്സ് 28, ഗ്രീഷ്മ പറയുന്നു. റീൽസിലേത് പോലെ റിയൽ ലൈഫിലും കോമഡി ആണോ എന്ന ചോദ്യത്തിന് സീരയസായി സംസാരിക്കുന്നവരോട് സീരയസായി തന്നെ മറുപടി പറയുമെന്നും ചളിയടിക്കുമ്പോൾ ഞാനും ചളിയാണ് എന്നാണ് ഗ്രീഷ്മ പറയുന്നത്.
ബിഗ് ബോസിലേക്ക് പോകുമോ എന്ന ചോദ്യത്തിനും മറുപടി പറഞ്ഞു. തനിക്ക് എവിടെയെങ്കിലും സമാധാനമായി ഇരിക്കാനാണ് ഇഷ്ടമെന്നും അവിടെ പോയാൽ എപ്പോഴും ആരെയെങ്കിലുമൊക്കെ ചൊറിഞ്ഞുകൊണ്ടിരിക്കണം. അടിയുണ്ടാക്കിക്കൊണ്ടിരിക്കണം, തനിക്കത് പറ്റില്ലെന്നും നിലവിലെ സാഹചര്യത്തിൽ തന്നെ ബിഗ് ബോസിലേക്ക് പ്രതീക്ഷിക്കേണ്ടെന്നും ഇനി മനസ്സ് മാറി വന്നുകൂടായ്കയും ഇല്ലെന്നും ഗ്രീഷ്മ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications