'അങ്ങനെയാണെങ്കിൽ കല്യാണം വരെ എത്തിക്കില്ലല്ലോ'; അഖിലിനെതിരെ മോശം കമന്റ്, മറുപടിയുമായി ഗ്രീഷ്മ ബോസ്
റീൽസ് വീഡിയോയിലൂടൊയാണ് ഗ്രീഷ് ബോസ് സുപരിചിതയാവുന്നത്. താമശകലർത്തിക്കൊണ്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. അടുത്തിടെയാണ് ഗ്രീഷ്മ ബോസിന്റെയും അഖിൽ വിദ്യാധറിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. താൻ ഗ്രീഷ്മയുടെ ഫാൻ ആയിരുന്നുവെന്ന് അഖിൽ തന്നെ പറഞ്ഞിട്ടുണ്ട്. അഖിലിനൊപ്പമുള്ള ചിത്രങ്ങൾ ഗ്രീഷ്മ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ
അത്തരത്തിൽ പങ്കുവെച്ച ചിത്രത്തിന് വന്ന മോശം കമന്റിന് ഗ്രീഷ്മ മറുപടി നൽകിയിരിക്കുകയാണ്.
ഇങ്ങേരെ കണ്ടാൽ ഒരു ഉടായിപ്പ് ഫീൽ എനിക്ക് മാത്രമാണോ തോന്നാറ്, എന്താണ് എന്ന് വെച്ചാൽ കാലം തെളിയിക്കട്ടേ എന്നാണ് ഒരാൾ കമന്റ് ഇട്ടത്. നിരവധി പേരാണ് ഈ കമന്റിന് മറുപടിയുമായി എത്തുന്നത്. ഗ്രീഷ്മയും മറുപടി നൽകിയിട്ടുണ്ട്. അത്ര ഉടായിപ്പ് അല്ല. അറ്റ്‌ലീസ്റ്റ് സ്വന്തം ഐ ഡി എങ്കിലും ഉണ്ടല്ലോ. പിന്നെ ഒരു പരിചയവും ഇല്ലാത്ത ഒരാളെ പറ്റി കുൽസിതം പറയുന്നവരെ എന്താണ് വിളിക്കുക എന്നാണ് ഗ്രീഷ്മ പറഞ്ഞത്.

ഒരാളെ കണ്ട് അയാൾ എങ്ങനെ ആണ് ഉടായിപ്പ് എന്ന് പറയാൻ പറ്റുര. പക്ഷേ എനിക്കും ഇങ്ങേരെ കണ്ടിട്ട് ഒരു തേപ്പിസ്റ്റ് ലുക്ക് തോന്നുന്നുണ്ട്. അങ്ങനെ ആണെങ്കിൽ പുള്ളിക്കാരി തന്നെ കൈകാര്യം ചെയ്‌തോളും, എന്നാണ് മറ്റൊരു കമന്റ്, തേയ്ക്കാൻ വേണ്ടിയാണെങ്കിൽ കല്യാണം വരെ എത്തിക്കില്ലല്ലോ മിസ് ഫേയ്ക്ക് ഐ ഡി എന്നാണ് ഗ്രീഷ്മ മറുപടി കൊടുത്തത്. നിരവധിപേരാണ് ഗ്രീഷ്മയുടെ മറുപടിക്ക് പിന്തുണയുമായി എത്തുന്നത്.
നേരത്തെ തന്നെ തങ്ങളുടെ പ്രണം എങ്ങനെയായിരുന്നുവെന്ന് അഖിലും ഗ്രീഷ്മയും പറഞ്ഞിരുന്നു. ടിക്ക് ടോക്ക് തുടങ്ങിയ സമയത്ത് തന്നെ താൻ ഗ്രീഷ്മയുടെ വലയി ഫാൻ ആയിരുന്നുവെന്നും കാഷ്വലി താനൊരു മെസേജ് അയച്ചതാണ്. ഹായ് വീഡിയോസ് കാണാറുണ്ട് എന്ന്. പിന്നീട് സജഷൻ പറഞ്ഞുതുടങ്ങിയെന്നാണ് അഖിൽ പറയുന്നത്. റൊമാൻസ് വീഡിയോ ഒക്കെ ചെയ്യാൻ സജസ്റ്റ് ചെയ്തത് അഖിൽ ആണെന്നാണ് ഗ്രീഷ്മ പറയുന്നത്.
ലുലിവിൽ വെച്ചാണ് ഗ്രീഷ്മയെ അപ്രതീക്ഷിതമായി കാണുന്നതെന്നും ലുലിവിൽ വെച്ച് കണ്ടപ്പോൾ തന്നെ നമ്പർ വാങ്ങിക്കുകയായിരുന്നുവെന്നും അഖിൽ പറയുന്നു്. പിന്നെ കമ്പനിയായി തന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഗ്രീഷ്മയെന്നും അഖിൽ പറയുന്നു. ' വീട്ടിൽ കല്യാണ ആലോചനകൾ വന്നുതുടങ്ങി, ഫ്രണ്ട്ഷിപ്പ് പോകുമോ എന്ന പേടി വന്നു. എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന ആളാണ് ഗ്രീഷ്മ. അങ്ങനെ പറഞ്ഞുവെന്നും അഖിൽ പറഞ്ഞു.
അഖിൽ ഫിലിം ഫീൽഡ് ആണെന്നാണ് ഗ്രീഷ്മ നേരത്തെ പറഞ്ഞിരുന്നു. വീഡിയോ ചെയ്യാൻ അഖിൽ നല്ല പിന്തുണയാണെന്നും ഗ്രീഷ് പറഞ്ഞിരുന്നു. അതേ സമയം വിവാഹത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. തീരുമാനിച്ച ശേഷം താൻ എല്ലാവരെയും അറിയിക്കുമെന്നും ുീാേഗ്രീഷ്മ പറഞ്ഞിരുന്നു. ഇവരുടെ വിവാഹമെന്നാണ് എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.












Click it and Unblock the Notifications