Get Updates
Get notified of breaking news, exclusive insights, and must-see stories!

'വന്നുകേറിയ മരുമകന്റെ ഐശ്വര്യം'; അഖിലിനും അമ്മയ്ക്കും ഒപ്പം സന്തോഷവാർത്ത പങ്കുവെച്ച് ഗ്രീഷ്മ ബോസ്

ഏറെ ആരാധകരുള്ള കണ്ടന്റ് ക്രിയേറ്റർ ആണ് ഗ്രീഷ്മ ബോസ്. സെപ്റ്റംബറിലാണ് ഗ്രീഷ്മയുടെ വിവാഹം കഴിഞ്ഞത്. അഖിൽ വിദ്യാദരനാണ് വരൻ. ഇരുവരും പ്രണയത്തിലായിരുന്നു. തമാശ നിറഞ്ഞ കണ്ടന്റുകളാണ് ഗ്രീഷ്മ ചെയ്യാറുള്ളത്. ഗ്രീഷ്മ പ്രണയത്തിലാണെന്ന് പറഞ്ഞപ്പോൾ ആദ്യം ആർക്കും വിശ്വാസം വന്നിരുന്നില്ല. ഇടയ്ക്ക് റൊമാന്റിക് കണ്ടന്റുകൾ പോസ്റ്റ് ചെയ്യുമ്പോൾ പോലും അത് വേണ്ട തമാശ മതി എന്നാണ് ആരാധകർ പറയാറുള്ളത്.

വിവാഹ ശേഷം ഗ്രീഷ്മ മാറിപ്പോകുമോ എന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഗ്രീഷ്മ മാറിയില്ല, അഖിലിനൊപ്പം ചേർത്ത് അടിപൊളി കണ്ടന്റുകളും ഇടാൻ തുടങ്ങി. ഗ്രീഷ്മയും അമ്മയും തമ്മിലുള്ള കോമ്പോ പോലെ തന്നെ ഹിറ്റായി അഖിലുമായുള്ള കോമ്പോയും. വിവാഹം കഴിഞ്ഞ് ഒരു മാസം പൂർത്തിയാകുമ്പോഴേയ്ക്കും ജീവിതത്തിൽ സംഭവിച്ച പുതിയ സന്തോഷം പങ്കുവെയ്ക്കുകയാണ് ഗ്രീഷ്മ.

grteshma

നിങ്ങൾക്കൊപ്പം ശരിയായ ആൾക്കാറുണ്ടെങ്കിൽ എന്ത് കാര്യവും സാധ്യമാകും, യൂട്യൂബ് സിൽവർ പ്ലേ ബട്ടൺ കിട്ടിയ സന്തോഷവാർത്ത പങ്കുവെച്ച് ഗ്രീഷ്മ പറഞ്ഞു. നിരവധിപേരാണ് ആശംസകളുമായി എത്തുന്നത്. എല്ലാം വന്നുകേറിയ മരുമകന്റെ ഐശ്വര്യം, രണ്ടാളും ചേർന്നപ്പോൾ മനോഹരമായി, ഇത് അർഹിച്ചതാണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അഖിൽ സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന ആളാണ് ​ഗ്രീഷ്മയുടെ ഫാൻ ആയിരുന്ന അഖിൽ പിന്നീട് സൗഹൃദത്തിലാവുകയും സൗഹൃദം പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു. താൻ സജക്ഷനുകൾ മെസേജ് അയക്കാറുണ്ടായിരുന്നുവെന്ന് അഖിൽ പറയുന്നു. വളരെ ജെനുവിനായിട്ടാണ് അഖിൽ സംസാരിച്ചിരുന്നതെന്നും ​ഗ്രീഷ്മ പറഞ്ഞിരുന്നു. അഖിൽ പറഞ്ഞത് പ്രകാരമാണ് റൊമാന്റിക് റിൽ ചെയ്ത് നോക്കിയതെന്ന് ​ഗ്രീഷ്മ പറഞ്ഞിരുന്നു.

​ഗ്രീഷ്മയ്ക്ക് വിവാ​ഹാലോചനകൾ വന്നുതുടങ്ങിയപ്പോഴാണ് താൻ നമുക്ക് വിവാഹം കഴിച്ചാലോ എന്ന് ചോദിക്കുന്നതെന്ന് അഖിൽ പറയുന്നു. ​ഗ്രീഷ്മയുമായുള്ള സൗഹൃദം നഷ്ടമാകുമെന്ന ഭയം ഉണ്ടായിരുന്നുവെന്നും അഖിൽ പറയുന്നു. അഖിൽ വിവാഹത്തെപ്പറ്റി പറഞ്ഞപ്പോൾ തനിക്ക് സമ്മതമായിരുന്നുവെന്നും എന്നാൽ വീട്ടിൽ ആദ്യം സമ്മതിച്ചിരുന്നില്ലെന്നും ​ഗ്രീഷ്മ പറഞ്ഞു.

ജോലി ആയിരുന്നു പ്രശ്നമെന്നും ​ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ അഖിലിന്റെ അച്ഛൻ വിളിച്ച് സംസാരിച്ചപ്പോൾ തന്റെ വീട്ടുകാർ സമ്മതിച്ചെന്നും ​ഗ്രീഷ്മ പറഞ്ഞു. സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് താൻ വലിയ ശമ്പളം ലഭിച്ചിരുന്ന ജോലി പോലും ഉപേക്ഷിച്ചതെന്ന് അഖിൽ പറയുന്നു. ​ഗ്രീഷ്മ തനിക്ക് നല്ല പിന്തുണ നൽകുന്നുണ്ടെന്നും അഖിൽ പറയുന്നു.

അതേ സമയം വിവാഹം കഴിഞ്ഞാൽ അമ്മയുമായുള്ള വീഡിയോ കുറയുമോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. എന്നാൽ അമ്മയെ അഖിലും ​ഗ്രീഷ്മയും എപ്പോഴും ചേർത്തുനിർത്തുന്നുണ്ട്. വിവാഹം ശേഷം ​ഗ്രീഷ്മയ്ക്കും അഖിലിനും ഫാൻസ് കൂടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+