Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിൽ ഷായും അസയും പ്രണയത്തിലാണോ? മറുപടിയുമായി വൈറൽ താരങ്ങൾ; അശ്ലീലം പറഞ്ഞ 19 കാരന് കൊടുത്ത പണിയും

കൊച്ചി: സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ് അഖിൽ ഷായും അസയും. വ്യത്യസ്ത രീതിയിലുള്ള ഇരുവരുടേയും വീഡിയോ കണ്ടന്റുകൾക്ക് ആരാധകർ ഏറെയാണ്. ഇരുവരും തമ്മിലുള്ള കോമ്പോ തന്നെയാണ് പലർക്കും ഇഷ്ടം. ഇതോടെ ഇരുവരും പ്രണയത്തിലാണോയെന്ന ചോദ്യങ്ങളും ആരാധകർ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് അഖിലും അസയും. ഒപ്പം വീഡിയോകൾക്ക് ലഭിക്കുന്ന മോശം കമന്റുകളെ കുറിച്ചും ഇരുവരും ഇതിനെതിരെ പോലീസിൽ പരാതി നൽകിയ സംഭവങ്ങളും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞു.

'ഇവൾ എന്റെ സൂപ്പർ സീനിയറായിരുന്നു. ആദ്യം ചേച്ചി എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. എന്നാൽ വളരെ പെട്ടെന്ന് സുഹൃത്തുക്കളായി. കുടുംബം ആണ് ഞങ്ങളുടെ പിന്തുണ. അവരുടെ പിന്തുണയോടെയാണ് ഞങ്ങൾ വീഡിയോ ചെയ്യുന്നത്. ആദ്യം അവർക്ക് എതിർപ്പായി വീഡിയോ ചെയ്യുന്നതിൽ. ഞങ്ങളുടെ കുടുംബത്തിൽ ആർക്കും പബ്ലിക്ക് അക്കൗണ്ടൊന്നും ഇല്ല. പിന്നെ ഞങ്ങളേയും വളരെ സംശയമായിരുന്നു.

akhi-sha-

ഇപ്പോഴും കുടുംബത്തിലെ ചിലർ ചോദിക്കും. പലരും കമന്റിൽ ചോദിക്കാറുണ്ട് പ്രണയമണോ നിങ്ങൾ, സന്തോഷത്തോടെ പോകുന്നവരല്ലേ വിവാഹം കഴിച്ചൂടെ എന്നൊക്കെ. എന്റെ ഉമ്മാക്കും ഉപ്പാക്കുമൊക്കെ ഇവളെ ഇഷ്ടമാണ്. എന്നാൽ ആദ്യം ഉമ്മക്ക് സംശയം ആയിരുന്നു. എല്ലാവരും പറയുമ്പോൾ എന്തോ ഉണ്ടല്ലോ എന്നായിരുന്നു. പക്ഷേ ഇവൾ ഇടക്ക് എന്റെ വീട്ടിലൊക്കെ വന്ന് നിക്കാറുണ്ട്. അതോടെ ഇവരും കമ്പനിയായി', അഖിൽ ഷാ പറഞ്ഞു.

'ഞങ്ങൾ രണ്ട് പേരും ആർക്കിടെക്ചർ ആയിരുന്നു പഠിച്ചത്. കോഴ്സ് എടുത്തപ്പോൾ തന്നെ മനസിലായി ഇത് ശരിയാവില്ലെന്ന്, അങ്ങനെയാണ് കോണ്ടന്റ് ക്രിയേഷനിലേക്ക് പോകുന്നത്. ആദ്യം വീഡിയോ ഒക്കെയായിരുന്നു ചെയ്തിരുന്നത്',അസ പറഞ്ഞു. വീഡിയോകൾക്ക് മോശം കമന്റുകൾ വരാറുണ്ടെന്നും താരം പറഞ്ഞു.

തട്ടം ഇടാത്തതിന് മോശം പേരിലാണ് വിളിക്കുന്നത്. എന്തിനാണ് ഇങ്ങനെ വിളിക്കുന്നതെന്ന് അറിയില്ല. അവരുടെ മാനസികാവസ്ഥ മനസിലാകുന്നില്ല. ഒരിക്കൽ മോശം മെസേജ് അയച്ച ആൾക്കെതിരെ പോലീസിൽ പരാതി കൊടുത്തിരുന്നു. കൂടെ കിടക്കാൻ വരുമോയെന്നായിരുന്നു ചോദ്യം. 19 വയസുള്ള ചെക്കനാണ്, മെസേജ് അയച്ചത് ഒരു രാത്രി നിന്നെ കിട്ടിയിരുന്നെങ്കിൽ എന്നാണ്. അങ്ങനെ ആ മെസേജ് എടുത്ത് ഞാൻ അവനെ അറിയുമോയെന്ന പോസ്റ്റിട്ടു. അങ്ങനെ പോലീസിൽ പരാതി നൽകുകയായിരുന്നു.

അവന്റെ വാപ്പയൊക്കെ വന്നു. വയസായൊരു മനുഷ്യനാണ്. എന്താ മെസേജ് അയച്ചതെന്ന് ചോദിച്ചു. അദ്ദേഹത്തിന് കാണിച്ചുകൊടുക്കാൻ തോന്നിയില്ല. അളിയൻ ചോദിച്ചപ്പോ അയാൾക്ക് കാണിച്ച് കൊടുത്തു. അപ്പോൾ തന്നെ അയാൾ അവനെ തല്ലാൻ പോയി.അവൻ പോലീസ് സ്റ്റേഷനിൽ പറഞ്ഞത് ഞാൻ എല്ലാവർക്കും അയക്കാറുണ്ട് നിങ്ങളാണ് ആ മെസേജ് കണ്ടതെന്നാണ്. അത് പറയരുതെന്ന അന്തം പോലും അവനില്ല',അസ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+