നിന്റെ അമ്മ ചറപറ പ്രസവിച്ചതല്ലേടാ; ധൈര്യമായിരിക്ക്; ഭാഗ്യം ചെയ്ത മോള്: പ്രസവ വീഡിയോ പുറത്തുവിട്ട് ദിയ
കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും നടന് കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. തങ്ങളുടെ ആദ്യ കണ്മണിയെ വരവേറ്റ വിവരം കൃഷ്ണകുമാറും ദിയയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ദിയക്കും ഭര്‍ത്താവ് അശ്വിനും ആശംസകള്‍ നേര്‍ന്നത്. ഗര്‍ഭകാലത്തിന്റെ തുടക്കം മുതലുള്ള ഓരോ വിവരങ്ങളും ദിയ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ഫോളോവേഴ്സിനെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ പ്രസവ വീഡിയോയും ദിയ തന്റെ യൂട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ആശുപത്രിയിലെ ബെര്‍ത്ത് സ്യൂട്ടില്‍ നിന്നുള്ള 51.49 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ട് ഒരു മണിക്കൂറിനകം മൂന്നു ലക്ഷത്തിലേറെ പേരാണ് കണ്ടത്.

ഏറെ വൈകാരികമായ നിമിഷങ്ങളിലൂടെയാണ് വീഡിയോ കടന്നുപോകുന്നത്. അശ്വിനും കൃഷ്ണകുമാറും ഭാര്യ സിന്ധുവും ആഹാനയും ഇഷാനിയും ഹന്‍സികയും ലേബര്‍ റൂമില്‍ ദിയക്ക് ഒപ്പമുണ്ട്. പ്രസവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളാണ് ആദ്യം കാണിക്കുന്നത്. വേദന കുറയ്ക്കാനായി വ്യായാമം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയുമാണ് കമന്റില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്.
ഒരു ഇഞ്ചക്ഷന് പോലും എടുക്കാന്‍ പേടിച്ചിരുന്ന ദിയ പ്രസവ വേളയില്‍ പ്രകടിപ്പിച്ച മനോധൈര്യത്തെ അശ്വിനും കുടുംബാംഗങ്ങളും അഭിനന്ദിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ എല്ലാം സാന്നിധ്യത്തിലാണ് പ്രസവം നടക്കുന്നത്. അശ്വിന് ദിയയ്ക്ക് നല്കുന്ന പിന്തുണയെയും നിരവധി പേര് അഭിനന്ദിക്കുന്നുണ്ട്. വേദനകൊണ്ട് ദിയ കരയുമ്പോള്‍ കൃഷ്ണകുമാറും ദിയയെ ഇടയ്ക്കിടെ ആശ്വസിപ്പിക്കുന്നുണ്ട്. നിന്റെ അമ്മ ചറപറ പ്രസവിച്ചതല്ലേടാ, ധൈര്യമായിട്ടിരിക്ക് എന്ന കൃഷ്ണകുമാറിന്റെ ഡയലോഗ് ചിരി ഉണര്‍ത്തുന്നുണ്ട്.
കുഞ്ഞിനെ പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ദിയയുടെ വേദനയ്ക്കൊപ്പം എല്ലാവരും പങ്കുചേരുന്നതും കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. കരഞ്ഞുകൊണ്ടാണ് ആഹാനയും ഹന്‍സികയും ദിയയുടെ കുഞ്ഞിനെ വരവേല്‍ക്കുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു കുഞ്ഞിന്റെ ജനനം.
കുഞ്ഞിന്റെ പേര് ദിയ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്. നിയോം അശ്വിന് കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ശിവഭഗവാന് എന്നാണ് നിയോം എന്ന വാക്കിന്റെ അര്‍ത്ഥം. ഓസിയുടെ മകനായതു കൊണ്ട് വീട്ടില്‍ ഓമി എന്ന് കുഞ്ഞിനെ വിളിക്കുമെന്ന് ദിയ പറയുന്നുണ്ട്.
പേര്‍ളി മാണി ഉള്‍പ്പെടെയുള്ളവര്‍ ദിയയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്. വീഡിയോ കണ്ട് കരഞ്ഞുപോയി എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ആദ്യമായിട്ടാണ് ഡെലിവറി കാണുന്നതെന്നും പലരും പറയുന്നുണ്ട്. ഭാഗ്യം ചെയ്ത മോളാണ് ദിയയെന്ന് പലരും ആശംസകള്‍ അറിയിക്കുന്നുണ്ട്. പ്രസവിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാം അടുത്തുള്ളത് വലിയ ആശ്വാസമാണെന്ന നിരീക്ഷണവും പലരും പങ്കുവയ്ക്കുന്നുണ്ട്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications