Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ജയിലില്‍ പോകാനാണോ? എലിസബത്തിനെ വിവാഹം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് ആറാട്ടണ്ണന്‍: വിമര്‍ശനം

നടന്‍ ബാലയുടെ മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സോഷ്യല്‍ മീഡിയ താരമായ സന്തോഷ് വര്‍ക്കി. ആറാട്ടണ്ണന്‍ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ സന്തോഷ് വര്‍ക്കി ഇതാദ്യമായല്ല എലിസബത്തിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. അതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും സന്തോഷ് വര്‍ക്കി ഏറ്റുവാങ്ങിയിരുന്നു.

അടുത്തിടെ, പിജി വിദ്യാര്‍ത്ഥിനിയായി പഠിക്കുന്ന അഹമ്മദാബാദിലെ ആശുപത്രിയില്‍ വച്ച് എലിസബത്ത് ഉറക്ക ഗുളികകള്‍ അമിതമായി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് എലിസബത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കില്‍ ട്യൂബ് ഒക്കെയിട്ട് അവശനിലയിലാണ് എലിസബത്ത് തുടര്‍ന്ന് തന്റെ യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.

Snathosh varkey

താന്‍ മരിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി ബാലയാണെന്നും തനിക്ക് പൊലീസ് സംവിധാനങ്ങളില്‍ നിന്ന് നീതി കിട്ടുന്നില്ലെന്നും ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോയില്‍ എലിസബത്ത് ആരോപിച്ചിരുന്നു. ഡിസ്ചാര്‍ജായ ശേഷം വീണ്ടും പങ്കുവെച്ച വീഡിയോയില്‍ തനിക്ക് തെറ്റ് പറ്റിയെന്നും ഇപ്പോള്‍ ജീവിതത്തില്‍ സന്തോഷം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് എലിസബത്തിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി സന്തോഷ് വര്‍ക്കി വീണ്ടും ഫേസ്ബുക്ക് പോസ്റ്റിടുന്നത്. പല കാര്യങ്ങളിലും താനും എലിസബത്തും തമ്മിലും കുടുംബങ്ങള്‍ തമ്മിലും ചേര്‍ച്ചയുണ്ടെന്ന രീതിയിലാണ് ആറാട്ട് അണ്ണന്‍ പറഞ്ഞുവെക്കുന്നത്.

ഞാന്‍ എന്‍ജിനീയറും എലിസബത്ത് ഡോക്ടറുമാണ്. ഞാന്‍ ഒസിഡി പേഷ്യന്റാണ്. നിങ്ങള്‍ ഡിപ്രഷന് മരുന്നു കഴിക്കുന്ന ആളാണ്. രണ്ടു കുടുംബങ്ങളും വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍ നില്‍ക്കുന്നവരാണ്. അതുകൊണ്ടു തന്നെ രണ്ടു പേരും നല്ല ചേര്‍ച്ച ആയിരിക്കും എന്നും സന്തോഷ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു.

തൊട്ടു പിന്നാലെ വീണ്ടുമിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ എലിസബത്തിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും നിരവധി പേര്‍ തന്നെ തെറ്റിദ്ധരിച്ചത് പോലെ എലിസബത്തും എന്നെ തെറ്റിദ്ധരിച്ചതായും സന്തോഷ് വര്‍ക്കി പറയുന്നു. ബാലയ്ക്ക് വേറെ വിവാഹം കഴിക്കാം, എലിസബത്തിന് വേറെ കല്യാണം കഴിക്കാന്‍ പാടില്ല, ഇത് എന്ത് ന്യായമെന്നും ആറാട്ടണ്ണന്‍ ചോദിക്കുന്നുണ്ട്. സന്തോഷ് വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിനോട് പക്ഷേ എലിസബത്ത് പ്രതികരിച്ചിട്ടില്ല.

നേരത്തെ ബാലയും എലിസബത്തും തമ്മിലുള്ള തര്‍ക്കങ്ങളും വിവാദങ്ങളും രൂക്ഷമായി നിലനിന്നിരുന്ന സമയത്താണ് ആറാട്ടണ്ണന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതിനോടൊന്നും അനുകൂലമായോ പ്രതികൂലമായോ എലിസബത്ത് പ്രതികരിച്ചിട്ടില്ല. അതേസമയം, തന്നെയും സന്തോഷ് വര്‍ക്കിയെയും ചേര്‍ത്ത് ബാല മോശമായ കഥകള്‍ മെനഞ്ഞിട്ടുണ്ടെന്ന് എലിസബത്ത് ഒരിക്കല്‍ ആരോപണം ഉന്നയിച്ചിരുന്നു. ബാലയ്ക്കെതിരെ എലിസബത്ത് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ പിന്തുണയുമായി ആറാട്ടണ്ണനും രംഗത്ത് എത്തിയിരുന്നു.

നിരവധി പേരാണ് സന്തോഷ് വര്‍ക്കിയുടെ പോസ്റ്റിന് എതിരേ കടുത്ത വിമര്‍ശനവുമായി കമന്റുകള്‍ കുറിക്കുന്നത്. ജയില്‍ ഭക്ഷണം ഇഷ്ടപ്പെട്ടതു കൊണ്ടാണോ വീണ്ടും അവിടേക്ക് പോകാനുള്ള ഇത്തരം പണികള്‍ ഒപ്പിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ കണ്ട ശേഷം 'ലാലേട്ടന്‍ ആറാടുകയാണ്' എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വര്‍ക്കി വൈറലായത്. തുടര്‍ന്ന് ആറാട്ടണ്ണന്‍ എന്ന വിളിപ്പേരും കിട്ടി. സിനിമകളുടെ റിവ്യു പറഞ്ഞും ട്രോളുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹം എപ്പോഴും സജീവമാണ്.

എന്നാല്‍ അടുത്തിടെ, ചലച്ചിത്ര താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും പിന്തുടരുകയും സമൂഹ മാധ്യമങ്ങളില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതിന് അടുത്തിടെ ആറാട്ടണ്ണന്‍ അറസ്റ്റിലായിരുന്നു. രണ്ടാഴ്ച്ചയോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്. ഇനി സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്ന താക്കീതും കോടതി നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+