ജയിലർമാനിയ; ജയിലറിന്റെ റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് ഓഫീസുകള്‍; ജീവനക്കാര്‍ക്ക് ടിക്കറ്റും ഫ്രീ
രജനി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് സൂപ്പർ സ്റ്റാറിന്റെ ജയിലർ റിലീസാവുന്നതിന് വേണ്ടിയാണ്. ആഗ്‌സറ്റ് പത്തിനാണ് ജയിലറിന്റെ റിലീസ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് രജനി ചിത്രം എത്തുന്നത്. അതുകൊണ്ട് തന്നെ ആവേശത്തിന്റെ അങ്ങേത്തലയക്കാണ് ആരാധകർ.
എന്തായാലും ജയിലറിന്റെ റിലീസ് ദിവസം തിയേറ്റർ ഉത്സവപ്പറമ്പാകുമെന്നതിൽ സംശയമില്ല. ചെന്നൈയിലേയും ബെംഗളൂരുവിലേയും ചില ഓഫീസുകൾ ജയിലറിന്റെ റിലീസ് ദിവസം ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ്. ഇത് മാത്രമല്ല വ്യാജ കോപ്പികൾ കാണാതിരിക്കാൻ ചില ഓഫീസുകൾ സിനിമയുടെ ടിക്കറ്റും വാങ്ങി നൽകുന്നുണ്ട്. മൊത്തതിൽ എല്ലായിടത്തും ജയിലർ മാനിയയാണ്.

'ജയിലർ' നിർമ്മാതാക്കൾ ആരാധകർക്ക് പതിവായി അപ്ഡേറ്റുകൾ നൽകുകയും സിനിമയെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന വിഷയമാക്കി നിലനിർത്തുകയും ചെയ്തിരുന്നു. വൻ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്. ജയിലർ വൻ ഹിറ്റാകുമെന്നും ആരാധഖർ പ്രതീക്ഷിക്കുന്നു. നെൽസൺ ആണ് ചിത്രത്തിന്റെ സംവിധായകൻ, ആക്ഷൻ എന്റർടെയ്‌നറാണ് ജയ്‌ലർ എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ആഴ്ചയായിരുന്നു ജയിലറിന്റെ ട്രെയിലർ റിലീസ് ചെയ്തത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രം ആയാണ് രജനി കാന്ത് സ്‌ക്രീനിലെത്തുന്നത്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നതും മറ്റൊരു പ്രത്യേകത ആണ്. രമ്യ കൃഷ്ണനാണ് രജനിയുടെ ഭാര്യയായി അഭിനയിക്കുന്നത്.
ജാക്കി ഷറോഫ്, ശിവരാജ് കുമാർ, തമന്ന, വിനായകൻ,യോഗി ബാബു തുടങ്ങിയവര് ആണ് മറ്റ് അഭിനേതാക്കൾ. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലൈനിധി മാരനാണ് നിർമാണം. ക്യാമറ-വിജയ് കാർത്തിക് കണ്ണൻ,സംഗീതം-അനിരുദ്ധ് രവിചന്ദർ. 200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ബാംഗ്ലൂർ മൾട്ടിപ്ലെക്‌സുകളിൽ 800 മുതൽ 1400 രൂപ വരെ ടിക്കറ്റ് നിരക്കിൽ പുലർച്ചെ 6 മണിക്കുള്ള ഷോയുടെ ടിക്കറ്റുകൾ വിറ്റുപോയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
ചിത്രം തമിഴ്‌നാട്ടിൽ വലിയ ആവേശം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട് . കൂടാതെ ലോകമെമ്പാടുമുള്ള ഓപ്പണിംഗ് 50 - 60 കോടി രൂപയിൽ വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. രജനിയുടെ കരിയറിലെ 169-ാം ചിത്രം ആണ് ജയിലർ. രജനികാന്തും മോഹൻലാലും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.












Click it and Unblock the Notifications