Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യരും കല്യാണിയും ഒക്കെ ആക്കാമെന്ന് പറഞ്ഞ് ചില സിനിമാക്കാർ പെൺകുട്ടികളുടെ മാനം കളയുന്നു'; ശാന്തിവിള

മലയാള സിനിമയിൽ വളരെയധികം വിമർശനങ്ങൾ കേൾക്കുന്ന സംഭവങ്ങളിൽ ഒന്നാണ് ഓഡിഷൻ തട്ടിപ്പുകളും കാസ്‌റ്റിങ്‌ കൗച്ച് പരിപാടിയുമൊക്കെ. പലപ്പോഴും ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമാണ് ഇത് കൂടുതലായി ചർച്ചയായത്. ഇത്തരം മോശം പ്രവണതകൾക്ക് വിധേയമായി പറ്റിക്കപ്പെട്ട നിരവധി വ്യക്തികൾ നമുക്ക് ചുറ്റുമുണ്ട്. അടുത്തകാലത്തായി സ്‌ക്രീൻ ടെസ്‌റ്റ്, ഓഡിഷൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ സംഭവം വ്യാപകമായിട്ടുണ്ട്.

പലപ്പോഴും സിനിമയുമായി ബന്ധമില്ലാത്ത, അധികം സിനിമാ പശ്ചാത്തലം ഇല്ലാത്ത ആളുകളാണ് കൂടുതലായി പറ്റിക്കപ്പെടുന്നത് എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. പെൺകുട്ടികളെ മഞ്ജു വാര്യരും കല്യാണി പ്രിയദർശനും ഒക്കെ ആക്കാമെന്ന് പറഞ്ഞാണ് ഇത്തരം തട്ടിപ്പുകളാ നടക്കുന്നതെന്ന് ശാന്തിവിള കോറൽ ഗ്ലോബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

manjuwarriersanthivilakalyani

ശാന്തിവിളയുടെ വാക്കുകൾ

എത്ര കൊണ്ടാലും പഠിക്കാത്തവരുണ്ട്. നമുക്കിടയിൽ അങ്ങനെയുള്ള ആളുകളുണ്ട്. നന്നാവില്ലെന്ന് തീരുമാനിച്ചവരുമുണ്ട്. സിനിമ മനുഷ്യനെ വല്ലാതെ ആകർഷിക്കുന്ന മീഡിയം തന്നെയാണ്. സിനിമാക്കാരെ കുറിച്ച് പുച്ഛത്തിൽ പൊതുജനം സംസാരിക്കും. എന്നാൽ മനസ് നിറയെ ആരാധനയുമായിരിക്കും. സിനിമയിൽ എത്താൻ ആഗ്രഹവും മോഹൻലാലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒക്കെ ആവാനുള്ള മോഹവും ഭൂരിഭാഗം പേർക്കുമുണ്ട്.

പക്ഷേ അത് തുറന്ന് പറയില്ല. ജാഡയ്ക്ക് ഇല്ലെന്നൊക്കെയേ പറയുകയുള്ളൂ. അമ്മയുടെ ജനറൽ ബോഡിയിൽ ലോൺ എടുത്തിട്ടായാലും വട്ടി പലിശയ്ക്ക് എടുത്തിട്ടായാലും സ്വന്തമായി വാങ്ങുന്ന കാറിൽ വന്നിറങ്ങുന്ന താരങ്ങളെ നിങ്ങൾ കണ്ടിരിക്കുമല്ലോ. അതിന്റെ പുറകേ നടന്ന് ഷൂട്ട് ചെയ്യുന്ന വായിനോക്കികൾ ആയ ചില യൂട്യൂബർമാരെയും നിങ്ങൾ കണ്ടുകാണും. അവർ അങ്ങനെ ഇടുന്നത് അത് കാണാൻ ആളുള്ളതുകൊണ്ടാണ്.

കാർ വരുന്നു, അപ്പോൾ ക്യാമറ ഓടി ചെല്ലുന്നു. ഒരാൾ വളരെ സ്ലോ മോഷനിൽ നടക്കുന്നു. ഇതൊക്കെ കാണാൻ ആളുണ്ട്. പക്ഷേ ആ കാർ ലോണെടുത്തതാണോ ആരെയെങ്കിലും പറ്റിച്ചതാണോ എന്നൊന്നും അറിയില്ലെങ്കിലും കാണാൻ ഒരു രസം. ഇത് കാണാൻ നമ്മളെക്കാൾ വലിയ വായിനോക്കികൾ ഉണ്ടെന്ന് യൂട്യൂബർമാർക്ക് അറിയാം. ഈ വീഡിയോ കാണുന്നവൻ ഒക്കെ വെള്ളമിറക്കും, ഇതുപോലെ ആവണമെന്ന് ആഗ്രഹിക്കും.

സകല കൊള്ളരുതായ്‌മയും ഉള്ള ഫീൽഡ് ആണ് സിനിമ. നിങ്ങളെ ഞങ്ങൾ മഞ്ജു വാര്യർ ആക്കാം, കല്യാണി പ്രിയദർശൻ ആക്കാം, ഇപ്പോൾ ട്രെൻഡ് അവരാണല്ലോ, എന്നൊക്കെ പറഞ്ഞ് പെൺപിള്ളേരുടെ മാനവും മാലയും പണവും ഒക്കെ അടിച്ചുമാറ്റുന്ന ഒരുപാട് എമ്പോക്കികൾ ഉള്ള നാടാണ് ഇത്. അവരുടെ ചതിയിൽ പോയി വീഴരുതെന്ന് ഞാനൊരു നൂറുവട്ടം പറഞ്ഞിട്ടുണ്ട്, ആര് കേൾക്കാൻ.

ആര് എന്ത് വേണേലും എടുത്തോളൂ സാറിനെ ഞങ്ങൾക്ക് വിശ്വാസമാണ്, മോളെ മഞ്ജു വാര്യർ ആക്കിയില്ലെങ്കിലും, താരമാക്കി താ സാറെ എന്ന് പറയുന്ന അമ്മമാരും ചേച്ചിമാരും ഒക്കെയുള്ള ഇടമാണ് ഇതെന്ന് തെളിവ് സഹിതം എനിക്ക് പറയാൻ കഴിയും. എനിക്ക് അറിയാം അങ്ങനെ അമ്മയും മകളും ചേച്ചിയും അനിയത്തിയും ഒക്കെ ഒരു റൂമിൽ സഹ ശയനം നടത്തുന്നത്.

ഇവരുടെ ഇല്ലായ്‌മകളെ ഒക്കെ മുതലെടുക്കാൻ സിനിമാക്കാർ എന്ന് പറഞ്ഞു നടക്കുന്ന അലവലാതികൾ ഉണ്ടാവും. ഇത് പറയാൻ കാരണം,എനിക്ക് ബഹറിനിൽ നിന്നൊരു കോൾ വന്നു. അയാളുടെ സുഹൃത്തിന്റെ ഭാര്യക്ക് സിനിമയിൽ താരമാവാൻ ആഗ്രഹം. മുംബൈയിലാണ് അവർ. നാട്ടിൽ നിന്ന് ഏതോ ഒരു സംവിധാന പുലി അങ്ങോട്ട് ചെന്നത് അറിഞ്ഞ് ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു ഒരുനാൾ പെട്ടെന്ന് ഇതിനായി പോയി.

എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞാണ് വിളിച്ചത്. ആളുടെ പേരും വിവരങ്ങളും എന്റെ കൈയിലുണ്ട്. അപ്പോൾ തന്നെ ഫെഫ്‌കയിൽ വിളിച്ച് അറിയിച്ചു. അവിടെ അങ്ങനെയൊരു മെമ്പർ ഇല്ലെന്നാണ് സോഹൻ സീനുലാൽ പറഞ്ഞത്. ഇനി അവർ തിരിച്ചുവന്നാലും കുഞ്ഞിനെ വിചാരിച്ച് കോംപ്രമൈസ് ചെയ്യരുത് എന്നാണ് ഞാൻ പറയുന്നത്, അപ്പോൾ തന്നെ അടിച്ചു പുറത്താക്കിയേക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+