Get Updates
Get notified of breaking news, exclusive insights, and must-see stories!

'4 മണിക്കൂർ അതിനുള്ളിലെ അവസ്ഥ അതികഠിനമായിരുന്നു, ഞാൻ ഏങ്ങിയേങ്ങി കരയുകയായിരുന്നു'; സൗഭാ​ഗ്യ

താര കല്യാണിനും മകൾ സൗഭാ​ഗ്യ വെങ്കിടേഷിനും ധാരാളം ആരാധകർ ഉണ്ട്. രണ്ട് പേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിൽ നേരിട്ട ഏറ്റവും മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് സൗഭാ​ഗ്യ. സംഭവം ഒരു എം ആർ ഐ സ്കാനിം​ഗ് ആണ്. അസുഖത്തെക്കുറിച്ച് പറയുന്നതിനെക്കാൾ എം ആർ ഐ സ്കാനിം​ഗ് താൻ എന്ത് കാെണ്ടാണ് ഭയക്കുന്നത് എന്ന് സൗഭാ​ഗ്യ പറയുന്നു.

അതി കഠിനമായ ബാക്ക് പെയിനും യൂട്രെസ്സിൽ ചില പ്രശ്നങ്ങളും കാരണമാണ് ഡോക്ടറെ സമീപിച്ചത് എന്നാണ് താരം പറയുന്നത്. അതിന് ശേഷം എം ആർ ഐ സ്കാൻ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും. പക്ഷേ എം ആർ ഐ സ്കാൻ എങ്ങനെയാണ് എടുക്കുന്നത് എന്നറിഞ്ഞപ്പോൾ മുതൽ ടെൻഷനായി എന്നാണ് സൗഭാ​ഗ്യ പറയുന്നത്. കാരണം സൗഭാ​ഗ്യ ഒരു ക്ലോസ്ട്രോ ബോഭിയ പേഴ്സണാണ്.

soubhagya

അടച്ചിട്ട ചെറിയ മുറിക്കുള്ളിൽ ഇരിക്കാൻ ഭയപ്പെടുന്ന അവസ്ഥയാണ് ക്ലോസ്ട്രോ ഫോബിയ. ചെറുപ്പത്തിൽ ഏതെങ്കിലും തരത്തിലുള്ള ട്രോമയുള്ളവർക്കാണ് ഇത് സാധാരണയായി കണ്ട് വരുന്നത്. അങ്ങനെ ഇരിക്കുമ്പോൾ അവർക്ക് ശ്വാസം മുട്ടുന്നതായും ആകെ തളർന്ന് പോകുന്നതായും ഒക്കെ തോന്നാം. പേടിയാണ് അടിസ്ഥാനപരമായ പ്രശ്നം.


എന്തുകൊണ്ടാണ് സ്കാനം​ഗിനെ ഇത്ര അധികം പേടിക്കുന്നതെന്നും താരം പറയുന്നു. ചെറുപ്പം മുതലേ താൻ അത്തരം ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സൗഭാ​ഗ്യ പറഞ്ഞു. ബാത്ത് റൂമിൽ പോലും അടച്ചിട്ട് ഇരിക്കാൻ കഴിയില്ല. റൂമിന്റെ കതക് അടച്ച് ബാത്ത് റൂമിന്റെ കതക് തുറന്നിടുകയാണ് ചെയ്യാറുള്ളത്. അത്രയും മോശമായ അവസ്ഥയിലൂടെ പോകുന്ന തന്നെ എം ആർ ഐ സ്കാനിം​ഗിന് ഒരു ​ഗുഹയുടെ ഉള്ളിലെന്ന പോലെയുള്ള സ്കാനിം​ഗ് മെഷീന്റെ ഉള്ളിലേക്ക് പോവുക എന്ന് പറയുന്നത് കാെല്ലാൻ പോകുന്നതിന് സമമാണെന്നാണ് പറയുന്നത്.

സ്കാനാം​ഗ് സെന്റിലെ ആളുകളും ഭർത്താവ് അർജുനും തനിക്ക് എല്ലാവിധ മാനസിക പിന്തുണയും നൽകിയെന്നും, പക്ഷേ നാല് മണിക്കൂർ അതിനുള്ളിലെ അവസ്ഥ അതി കഠിനമായിരുന്നു. അച്ഛന്റെ അവസാന കാലവും അമ്മൂമ്മയെ അതിനുള്ളിലേക്ക് കയറ്റിയതുമാക്കെയാണ് ഓർമ വന്നതെന്നും താരം പറഞ്ഞു.

അതിനുള്ളിൽ കയറിയത് മുതൽ താൻ ഏങ്ങിയേങ്ങി കരയുകയായിരുന്നു എന്നും സൗഭാ​​ഗ്യ പറഞ്ഞു. എന്നാൽ അസുഖം എന്താണെന്നോ എന്താണ് സംഭവിച്ചതോ എന്നോ പറഞ്ഞിട്ടില്ല. എം ആർ ഐ സ്കാനിം​ഗ് റിസൾട്ട് വന്നതിന് ശേഷം പറയാം എന്നാണ് പറയുന്നത്.

അതേ സമയം താര കല്യാണിന് അടുത്തിടെ ശബ്ദം നഷ്ടമായിരുന്നു. പിന്നാലെ ഒരു സർജറിയും താരയ്ക്ക് നടത്തിയിരുന്നു. രോ​ഗത്തെക്കുറിച്ച് ഡോക്ടർ പറയുന്ന വീഡിയോ താര കല്യാൺ പങ്കുവെച്ചിരുന്നു.

ഉറപ്പായും ശബ്ദം തിരികെ കിട്ടുമെന്നും എല്ലാ രോ​ഗികളിലും അത് തിരികെ കിട്ടാൻ സമയത്തിൽ വ്യത്യാസം ഉണ്ടാകുമെന്നും ആണ് പറഞ്ഞത്. Spasmodic Dysphonia എന്ന പേര് ഭീകരമാണെങ്കിലും രോ​ഗം അത്ര ഭീകരമല്ലെന്നും വ്യക്തമായ കാരണം അറിയില്ലെന്നും ഒരുപക്ഷേ ശബദ്ം ഒരുപാട് സമയം ഉപയോ​ഗിക്കുന്നത് കൊണ്ടാകാം ഇതുണ്ടായതെന്നും താര കല്യാണിന്റെ ഡോക്ടർ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+