സൗന്ദര്യ പല പ്രണയക്കുരുക്കുകളിലും പെട്ടു, നടനുമായുളള വഴക്ക് വൈരാഗ്യമായി, മരണത്തിന് പിന്നിൽ..സംവിധായകൻ പറയുന്നു
20 വർഷങ്ങൾക്കിപ്പുറമാണ് നടി സൗന്ദര്യയുടെ മരണം വീണ്ടും വാർത്തകളിൽ നിറയുന്നത്. 2004 ഏപ്രിൽ 17ന് വിമാനാപകടത്തിലാണ് സൗന്ദര്യയുടെ ദാരുണാന്ത്യം. എന്നാൽ സൗന്ദര്യയുടേത് അപകട മരണം അല്ലെന്നും ആസൂത്രിത കൊലപാതകം ആണെന്നുമുളള ആരോപണം ഉയർന്നിരിക്കുന്ന നടൻ മോഹൻ ബാബുവിന് എതിരെയാണ്. ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്ന സൗന്ദര്യയ്ക്ക് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്? സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സൗന്ദര്യയുടെ സ്വകാര്യ ജീവിതത്തിലേയും മരണത്തിലേയും വിവരങ്ങൾ പങ്കുവെയ്ക്കുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ: ''സിനിമയില്‍ വെട്ടിത്തിളങ്ങി നിന്നിരുന്ന സമയത്താണ് നടി സൗന്ദര്യ അണഞ്ഞ് പോയത്. 2004 ഏപ്രില്‍ 17ന് ഒരു ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. നടി സൗന്ദര്യ വിമാനാപകടത്തില്‍ മരണപ്പെട്ടു എന്ന്. മലയാളത്തില്‍ 2 ചിത്രങ്ങള്‍ മാത്രമേ അവര്‍ അഭിനയിച്ചിട്ടുളളൂ എങ്കിലും അത് മാത്രം മതി അവരെ അടയാളപ്പെടുത്താന്‍. കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് വന്ന കൊച്ചിന്‍ ഹനീഫ സൗന്ദര്യയെ കുറിച്ച് പറഞ്ഞത് അവളുടെ മുഖത്തും ശരീരത്തിലും മാത്രമല്ല മനസ്സിലും പെരുമാറ്റത്തിലും സൗന്ദര്യം നിറഞ്ഞ് നില്‍ക്കുന്നു എന്നാണ്.

സൗന്ദര്യയെ കുറിച്ച് ലിസിയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, ''അഷ്‌റഫിക്കാ, ആ കുട്ടി ചിരിച്ചാല്‍ പൗര്‍ണമി നിലാവ് വിടരുന്നത് പോലെ തോന്നും എന്നാണ്. തന്നെക്കുറിച്ച് ഒരു പരാതിയും പറയാനുളള അവസരം അവര്‍ ആര്‍ക്കും കൊടുത്തിട്ടില്ല. സെറ്റില്‍ വളരെ അച്ചടക്കത്തോടെയാണ് പെരുമാറുക. സമയത്തിന് ഷൂട്ടിംഗിന് വരാതിരിക്കുകയോ ശാഠ്യം പിടിക്കുകയോ ഒന്നും ഇല്ല''. വേദനയോടെയാണ് ലിസി ഇത് പറഞ്ഞത് എങ്കിലും സൗന്ദര്യയുടെ കാര്യം പറയുമ്പോള്‍ ലിസിക്ക് നൂറ് നാവാണ്.
പൊന്നുമണി എന്ന തമിഴ്‌സിനിമയില്‍ കാര്‍ത്തികിന്റെ നായകയായിട്ടാണ് സൗന്ദര്യയുടെ അരങ്ങേറ്റം. തന്റെ വ്യക്തിപരമായ പല കാര്യങ്ങളിലും സൗന്ദര്യ ഉപദേശം തേടിയിരുന്നത് സംവിധായകന്‍ ആര്‍വി ഉദയകുമാറിനോട് ആയിരുന്നു. ആന്ധ്രയിലും കര്‍ണാടകയിലും വെച്ച് സൗന്ദര്യ പല പ്രണയക്കുരുക്കുകളിലും പെട്ടിട്ടുണ്ടെന്ന് ഉദയകുമാര്‍ പറയുന്നു. അവിടെയൊക്കെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിക്കുന്നത് തന്റെ സാന്നിധ്യത്തിലാണെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
ബന്ധുവും ബാല്യകാല സുഹൃത്തും ആയിരുന്ന ജി എസ് രഘുവിനെ ആണ് സൗന്ദര്യ വിവാഹം കഴിച്ചത്. ആ വിവാഹ നിശ്ചയത്തിനും കല്യാണത്തിനും തനിക്ക് പങ്കെടുക്കാനായില്ലെന്നും ഉദയകുമാര്‍ പറയുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും തന്നെ വിളിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസവും തന്നെ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ചു. താന്‍ 2 മാസം ഗര്‍ഭിണി ആണെന്നും അതില്‍ പങ്കെടുക്കണമെന്നും സഹോദരന്റെ ഇഷ്ടപ്രകാരമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നും അവര്‍ പറഞ്ഞു.
തൊട്ടടുത്ത ദിവസം ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെത്തി. വിമാനാപകടത്തില്‍ സൗന്ദര്യ മരണപ്പെട്ടു എന്ന്. അപ്പോഴാണ് അദ്ദേഹം ആദ്യമായി സൗന്ദര്യയുടെ പുതിയ വീട്ടിലെത്തുന്നത്. അദ്ദേഹം വീണ്ടും ഞെട്ടി. ആ വീടിന്റെ മുന്‍വശത്തെ ഭി്ത്തിയില്‍ തന്റെ ഒരു വലിയ ഫോട്ടോ വെച്ചിരിക്കുന്നു. തന്നോടുളള സൗന്ദര്യയുടെ സ്‌നേഹം ഓര്‍ത്ത് അദ്ദേഹം വിതുമ്പി.
സഹോദരനായ അമര്‍നാഥിന്റെ രാഷ്ട്രീയ താല്‍പര്യമാണ് സൗന്ദര്യയേയും രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. ആന്ധ്രയിലെ ഒരു ബിജെപി റാലിയില്‍ പങ്കെടുക്കാന്‍ അമര്‍നാഥ് സഹോദരിയേയും കൂട്ടിക്കൊണ്ട് പോകുന്നു. ആള്‍ക്കൂട്ടത്തിന് ആവേശം പകരുന്നതിന് വേണ്ടിയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് സെസ്‌ന 180 എന്ന വിമാനത്തില്‍ സൗന്ദര്യയേയും അമര്‍നാഥിനേയും കൂടാതെ ബിജെപിയുടെ പ്രാദേശിക നേതാവ് രമേശ്, മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ് എന്നിവരാണ് ഉണ്ടായിരുന്നത്.
150തോളം അടി മുകളിലേക്ക് പറന്ന വിമാനം മൂക്കുകുത്തി നിലത്തേക്ക് വീണു. നിമിഷ നേരം കൊണ്ട് വിമാനം കത്തി പൊട്ടിത്തെറിക്കുന്നു.അതിലുണ്ടായിരുന്ന 4 പേരും തിരിച്ചറിയാത്ത വിധം കരിക്കട്ടകളായി മാറുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് അവരെ തിരിച്ചറിഞ്ഞത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം സൗന്ദര്യയുടെ മരണം ഒരു ആസൂത്രിത കൊലപാതകമാണെന്നുളള വിവാദം പൊട്ടി മുളച്ചിരിക്കുകയാണ്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് തെലുങ്ക് സിനിമയില്‍ പേരുകേട്ട മോഹന്‍ബാബു എന്ന നടനാണ്.
ഇതില്‍ പരാതിയുമായി എത്തിയത് സൗന്ദര്യയുടെ കടുത്ത ആരാധകനായ ചിട്ടി മല്ലു എന്നയാളാണ്. അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാണിച്ചത് എന്താണെന്ന് വെച്ചാല്‍, സൗന്ദര്യയ്ക്ക് ആന്ധ്രപ്രദേശിലെ ജല്‍പല്ലി എന്ന സ്ഥലത്ത് ആറ് ഏക്കര്‍ ഭൂമിയുണ്ട്. ഈ ഭൂമി മോഹന്‍ബാബു ആവശ്യപ്പെട്ടിരുന്നു. തരാന്‍ പറ്റില്ലെന്ന് സൗന്ദര്യ പറഞ്ഞു. അത് വഴക്കില്‍ കലാശിച്ചു. കടുത്ത വൈരാഗ്യമായി. മോഹന്‍ബാബു ആസൂത്രണം ചെയ്തതാണ് ഈ വിമാനാപകടം എന്ന് ചി്ട്ടി മല്ലു പറയുന്നു. ഈ ഭൂമിയുടെ ഇപ്പോഴത്തെ അവകാശി മോഹന്‍ബാബു ആണ്. മോഹന്‍ബാബുവും മകനും തമ്മില്‍ വഴക്ക് നടക്കുന്നു എന്നത് വാര്‍ത്തയായതാണ്. ചിട്ടി മല്ലുവിന്റെ പരാതി പോലീസ് ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
എന്നാല്‍ സൗന്ദര്യയുടെ ഭര്‍ത്താവ് പറയുന്നത് ഇതില്‍ യാതൊരു സത്യവും ഇല്ലെന്നാണ്. മോഹന്‍ബാബു ഇപ്പോഴും തങ്ങളുടെ കുടുംബ സുഹൃത്താണ്. ഈ അപകടത്തിന് മറ്റൊരു വശം കൂടി ഉണ്ട്. ഈ വിമാനം പരിശീലനത്തിന് മാത്രമുളളതാണ്. യാത്ര ചെയ്യാനുളളതല്ല. വിമാനത്തിന്റെ ഇന്‍ഷൂറന്‍സ് കമ്പനി പുതുക്കിയിട്ടും ഇല്ലായിരുന്നു. അത് കാരണം ഏറ്റവും നഷ്ടമുണ്ടായത് പൈലറ്റ് ജോയി ഫിലിപ്പിന്റെ കുടുംബത്തിനായിരുന്നു''.












Click it and Unblock the Notifications