പ്ലാൻ ചെയ്ത് ഇരുത്തിയത് ആണെങ്കിൽ തന്നെ എന്റെ ഭാര്യയെ അല്ലേ ഞാൻ ഇരുത്തിയത്; മറുപടിയുമായി അർജുൻ
ഏറെ ആരാധകരുള്ള ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേsഷും അർജുനും. അടുത്തിടെ ചോറ്റാനിക്കരയിൽ പരിപാടിക്കിടെ സൗഭാഗ്യ അർജുന്റെ മടിയിലിരുന്നതന് പിന്നാലെ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഈ വിവാദത്തിൽ പ്രതികരിക്കുതയാണ് സൗഭാഗ്യയും അർജുനും.
സൗഭാഗ്യയും അർജുനും പ്ലാൻ ചെയ്താണ് മടിയിൽ ഇരുത്തിയത് എന്നായിരുന്നു വിമർശനം. പ്ലാൻ ചെയ്ത് ചെയ്തതാണെങ്കിൽ തന്നെ തന്റെ ഭാര്യയെ അല്ലേ ഇരുത്തിയത് അതിനെന്താണ് എന്നാണ് അർജുൻ ചോദിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

എന്റെ ഭാര്യയെ വീട്ടിൽ നിന്ന് പ്ലാൻ ചെയ്തിരിക്കുന്നത് എന്നതായിരുന്നു കമന്റ്.. പ്ലാൻ ചെയ്ത് ഇരുത്തിയത് ആണെങ്കിൽ തന്നെ എന്റെ ഭാര്യയെ അല്ലേ ഞാൻ ഇരുത്തിയത്, അവന്റെ ഭാര്യയെ അല്ലല്ലോ, സ്വന്തം ഭാര്യയെ പ്ലാൻ ചെയ്ത് ഇരുത്തിക്കൂടെ എന്നാണ് അർജുൻ പറഞ്ഞത്.
ഫ്രസ്‌ട്രേറ്റഡ് ഭാര്യമാരുടെ കമന്റുണ്ടായിരുന്നു. ഏറ്റവും കൂടുതൽ നെഗറ്റീവ് കമന്റിട്ടത് സ്ത്രീകളായിരുന്നു. എന്റെ ഭർത്താവിന് എന്നോട് സ്‌നേഹം ഉണ്ട്. പക്ഷേ പുറത്തുപോകുമ്പോൾ എന്റെ കയ്യിൽ പോലും പിടിക്കില്ലെന്നായിരുന്നു ചിലരുടെ കമന്റ്, കഷ്ടം തോന്നുന്നു, ഭർത്താന് സ്‌നേഹിക്കണം, കയ്യിൽ പിടിക്കണം അതൊക്കെ ഒരു യോഗമല്ലേ. എനിക്ക് അവരുടെ കാര്യത്തിൽ വളരെയധികം കഷ്ടം തോന്നുന്നു. അവരുടെ ഭർത്താവ് അവരെ സ്‌നേഹിച്ചിരുന്നെങ്കിൽ അവർ ഫ്രസ്‌ട്രേറ്റഡ് ആകില്ലായിരുന്നു. സൗഭാഗ്യ പറയുന്നു.
സൗഭാഗ്യയുടെ നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ നൃത്ത സന്ധ്യ നടക്കുന്നതിനിടെയാണ് സംഭവം. കുട്ടികൾ അരങ്ങിൽ നൃത്തം അവതരിപ്പിക്കുമ്പോൾ കുട്ടികൾക്ക് വേദിയിൽ നിന്ന് സൗഭാഗ്യം ചുവടുകൾ പഠിപ്പിച്ച് നൽകുന്നതും ഉത്തരവാദിത്തോടെ കാര്യങ്ങൾ ചെയ്യുന്നതിന്റെയും ഒക്കെ വീഡിയോ വൈറലായിരുന്നു. ഇതിനിടയിലാണ് സൗഭാഗ്യ അർജുന്റെ മടിയിലിരുന്നത്. അർജുന്റെ മടിയിലിരുന്ന് സൗഭാഗ്യ കുട്ടികളുടെ നൃത്തം കാണുകയായിരുന്നു കസേരകൾ ഒഴിവില്ലാത്തത് കൊണ്ടാണ് സൗഭാഗ്യ അർജുന്റെ മടിയിലിരുന്നത്. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.
ആളുകളെ കാണിക്കാൻ വേണ്ടിയാണ് ഇവർ ഇങ്ങനെ ചെയ്തതെന്നാണ് ചിലർ പറഞ്ഞത്. ഇത്രയേറെ ആളുകൾ ഉള്ള സ്ഥലത്ത് ഇങ്ങനെ ചെയ്യണോ. സൗഭാഗ്യക്ക് കസേരയിൽ ഇരുന്നാൽ പോരെ, ഇത് ആളുകൾ കാണാൻ അല്ലേ എന്നിങ്ങനെയാണ് കമന്റുകൾ. അതേ സമയം, ചിലർ സൗഭാഗ്യ ചെയ്തതിൽ എന്താണ് തെറ്റ് എന്നാണ് ചോദിക്കുന്നത്.
സൗഭാഗ്യയും അർജുനും തമ്മിൽ എപ്പോഴും സ്നേഹത്തിൽ ഇടുപെടുന്നതാണ് കാണാറുള്ളത്. ഭാര്യയെ മടിയിൽ ഇരുത്തിയാൽ എന്താണ് പ്രശ്നം എന്നാണ് ചോദിക്കുന്നത്. സ്വന്തം ഭാര്യയെ മടിയിലിരുത്തിയതിൽ എന്താണ് തെറ്റ്, നിങ്ങളുടെ ഭർത്താക്കന്മാർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അങ്ങനെ ചെയ്യുന്നവരോട് അസൂയ എന്തിന് ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications